Daily Edit

ചരിത്രപരമായ മണ്ടത്തരം

June 22, 2012
By
pranab_fm_pres_pti

പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് സിപിഎം പോളിറ്റ്ബ്യൂറോ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത് "ഇപ്പോഴത്തെ സാഹചര്യത്തില്‍" മുഖര്‍ജിയാണ് "ഏറ്റവും സ്വീകാര്യനായ" സ്ഥാനാര്‍ത്ഥിയെന്നാണ്. എന്തു സ്വീകാര്യതയെ കുറിച്ചാണ് ഇവിടെ പാര്‍ടി പറയുന്നത്? ഇതിനേക്കാള്‍ സ്വീകാര്യതയുണ്ടായിരുന്നു 2002ല്‍ എപിജെ അബ്ദുള്‍ കലാമിന്. വലതുപക്ഷം ഒന്നടങ്കം അന്നു കലാമിനെ സ്വീകരിച്ചിരുന്നു. ആ സ്വീകാര്യത ഇടതുപക്ഷം സ്വീകരിച്ചിട്ടുമില്ല. ഇന്ന്, പ്രണബ് മുഖര്‍ജിയുടെ കാര്യത്തില്‍ ഇടതു പാര്‍ടികള്‍ക്കിടയില്‍ പോലും സമവായമില്ല. അപ്പോള്‍ കോണ്‍ഗ്രസിലും, ആ പാര്‍ടിയുടെ സഖ്യകകക്ഷികളിലും, ശിവ സേനയിലും ഉണ്ടായിരിക്കുന്ന...
Read more »

Tags: , , , , , ,
Posted in Daily Edit, തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

കേരളത്തിലെ സ്ഥിതി വേദനാജനകം: പട്നായിക്

June 17, 2012
By
പ്രഭാത് പട്നായിക്

ഇന്ന് ഇന്ത്യയിലെ കമ്യൂണിസം രണ്ടു വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്നാണ് എന്റെ അഭിപ്രായം. ഒരു ഭാഗത്ത് ബൂര്‍ഷ്വാ ലിബറലിസത്തിന്റെ മേല്‍ക്കോയ്മ, മറുഭാഗത്ത് ഫ്യൂഡല്‍-സ്റ്റാലിനിസത്തിന്റെ ശക്തമായിക്കൊണ്ടിരിക്കുന്ന പിടി. ഈ രണ്ടു പ്രശ്നങ്ങള്‍ക്കും പൊതുവായുള്ള ചില കാര്യങ്ങളുണ്ട്--സോഷ്യലിസത്തോടുള്ള വ്യംഗ്യമായ പ്രതിബദ്ധതാ കുറവ്, നവലിബറല്‍ വികസന അജന്‍ഡയോടുള്ള വ്യംഗ്യമായ സ്വീകാര്യത, ജനശാക്തീകരണത്തോടുള്ള തിരസ്കാര മനോഭാവം. ഇതില്‍ ഏതെങ്കിലും ഒന്നിനോടോ, അതോ രണ്ടു വെല്ലുവിളികളോടുമോ കീഴടങ്ങുന്നത് ദുരന്തത്തിലേക്കാണ് വഴിവയ്ക്കുക.
Read more »

Tags: , , ,
Posted in Daily Edit, രാഷ്ട്രീയം | Comments

കോന്‍ ബനേഗാ രാഷ്ട്രപതി?

June 15, 2012
By
mamata1

ഒരുഭാഗത്ത് യുപിഎയും, മറുഭാഗത്ത് ത്രിണമൂല്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായും നിലയുറപ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ നിലപാട് അതീവ നിര്‍ണായകമായിരിക്കും. ഒരു മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള സാധ്യത വിരളമാണ്. അത്തരമൊരു സൂചനയൊന്നും ഇതുവരെ ഇടതുപാര്‍ടികള്‍ നല്‍കിയിട്ടില്ല. ബിജെപി, കോണ്‍ഗ്രസിതര പാര്‍ടികളെ അണിനിരത്താനുള്ള ഒരവസരമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നിരിക്കലും, ആ വഴിക്കുള്ള രാഷ്ട്രീയ നീക്കമൊന്നും നടത്താനുള്ള ശ്രമം ഇടതുപാര്‍ടികള്‍ കൈക്കൊണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രണബ് മുഖര്‍ജി മേയ് 14ന് മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ്...
Read more »

Tags: , , , , , , ,
Posted in Daily Edit, തെരഞ്ഞെടുപ്പ്‌, രാഷ്ട്രീയം | Comments

സംഗീതത്തിന്റെ പെയ്തൊഴിയാത്ത പൂമരം

June 14, 2012
By
mahdi

ഇന്ത്യന്‍ ഫോക്‌ സംഗീതത്തിന്റെ വകഭേദമായ തുമ്രി സംഗീതത്തിലൂടെയാണ് ആദ്യം മെഹ്ദി തന്റെ അനശ്വര ശബ്ദം ശ്രോതാക്കളിലേക്കെത്തിച്ചത്. 1957ല്‍ 'റേഡിയോ പാകിസ്ഥാനി'ല്‍ പാടാന്‍ അവസരം ലഭിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ ടേണിംഗ് പോയിന്റെന്നു പറയാം. ആകാശതരംഗങ്ങളിലേക്ക് തുമ്രി സംഗീതം കലര്‍ത്തി അദ്ദേഹം ശ്രോതാക്കളെ കീഴടക്കി. ഉര്‍ദു കവിതകളോടുള്ള അടങ്ങാത്ത പ്രണയം അസംതൃപ്തമായ ആ മനസിനെ ഗസലുകളിലേക്കെത്തിച്ചു. ഗുലാം അലിയെ പറ്റി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതു പോലെ 'ഹാര്‍മോണിയത്തിന്റെ ചകിത വാതായനം ഭേദിച്ചു'കൊണ്ടൊഴുകിയ രാഗസന്താപം നിറഞ്ഞ നിറഞ്ഞ സംഗീതമായിരുന്നു...
Read more »

Tags: , , , ,
Posted in Daily Edit, അനുസ്മരണം, പലവക, സംഗീതം, സംസ്കാരികം | Comments

വറചട്ടിയില്‍ നിന്നും എരിതീയിലേക്ക്

June 1, 2012
By
mint

ആര്‍ബിഐ നിരക്കു കുറച്ചില്ലെങ്കില്‍ അത് ബാങ്കുകള്‍ നല്‍കുന്ന വായ്പയെ ബാധിക്കും. എടുക്കുന്ന ലോണുകള്‍ക്കു ഉയര്‍ന്ന പലിശ നല്‍കേണ്ടി വരും എന്നത് കമ്പനികളുടെ ഉത്പാദന ചിലവുയര്‍ത്തും. ഉയര്‍ന്ന പലിശനിരക്ക് താങ്ങാനാവാത്ത പല കമ്പനികളും ലോണ്‍ എടുക്കുന്നത് കുറയ്ക്കുകയും, തത്ഫലമായി ഉത്പാദനം തന്നെ വെട്ടിച്ചുരുക്കുകയും ചെയ്തേക്കും. ഇത് വ്യവസായ പുരോഗതിയെ ബാധിക്കുമെന്നു മാത്രമല്ല, കൂടുതല്‍ തൊഴിലുകളുടെ ഉത്പാദനത്തെ തടയുക കൂടി ചെയ്യും. ഉയര്‍ന്ന തൊഴിലില്ലായ്മ, ഉപഭോഗത്തേയും, തത്ഫലമായി ചോദനയേയും (demand) ബാധിക്കും. ചോദനയില്ലാതെ പിന്നെ ഉത്പാദനം വര്‍ധിക്കുന്നതെങ്ങിനെ?
Read more »

Tags: , , , ,
Posted in Daily Edit, സാമ്പത്തികം | Comments

പുരസ്കാരമധുരം

March 23, 2012
By
dillipost

ദില്ലിപോസ്റ്റ് വായനക്കാര്‍ക്ക് സജിത്ത് കുമാറിന്റെ കാര്‍ട്ടൂണുകള്‍ പരിചയപ്പെടുത്തി തരേണ്ട കാര്യമില്ല. ഒരുപക്ഷേ, ദില്ലിപോസ്റ്റില്‍ നിങ്ങള്‍ ഏറ്റവുമധികം കണ്ട പേരായിരിക്കും ഫൈനാഷ്യല്‍ ക്രോണിക്കിളിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായ സജിത് കുമാറിന്റേത്. ഈ മാഗസിന്റെ ആരംഭം മുതല്‍ സജിത്തിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ കോളവുമുണ്ട് (സജിത്-സ്പീക്). മാത്രമല്ല, ദില്ലിപോസ്റ്റില്‍ വന്ന പ്രധാനപ്പെട്ട പല ലേഖനങ്ങള്‍ക്കും കാര്‍ട്ടൂണോ, ചിത്രമോ വരച്ച് അവയെ കൂടുതല്‍ ആകര്‍ഷകമാക്കിയതും സജിത്താണ്. സജിത്തിനാണ് കേരള ലളിതകലാ അക്കാഡമിയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച കാര്‍ട്ടൂണിനുള്ള...
Read more »

Tags: , ,
Posted in Daily Edit, കാര്‍ട്ടൂണ്‍ | Comments

അന്ധേര്‍ നഗരിയിലെ നാടകങ്ങള്‍

March 15, 2012
By
അന്ധേര്‍ നഗരിയിലെ നാടകങ്ങള്‍

വെട്ടിലായിരിക്കുന്നത് കോണ്‍ഗ്രസാണ്. യുപിയിലെ നാണം കെട്ട തെരഞ്ഞെടുപ്പു പരാജയത്തിനു പുറമേ, ഒന്നിനു പുറകേ ഒന്നായി മാനക്കേടുകള്‍ മുത്തശിപാര്‍ടിയെ കാത്തിരിക്കുന്നു. തത്കാലത്തേക്ക് മമതാ ബാനര്‍ജിയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് തുള്ളുകയേ രാജ്യം ഭരിക്കുന്നവര്‍ക്കു നിവര്‍ത്തിയുള്ളൂ. കൃത്യമായ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍, ഇടതുപക്ഷത്തിന്റെ ആശയാധിഷ്ഠിത പിന്തുണയുടെ ബലത്തില്‍ അധികാരത്തിലേറിയ ഒന്നാം യുപിഎയില്‍ നിന്നും രണ്ടാം യുപിഎയിലേക്കുള്ള വ്യത്യാസം ഇന്നു തിരിച്ചറിയാന്‍ ആര്‍ക്കും ബുദ്ധിമുട്ടില്ല.
Read more »

Tags: , , , , ,
Posted in Daily Edit, രാഷ്ട്രീയം | Comments

യൂറോപ്പിനെ ആരു രക്ഷിക്കും?

December 9, 2011
By
DE

പ്രതിസന്ധിക്കു പരിഹാരമായി യൂറോ നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്ന പ്രതിവിധികള്‍ ഇപ്പോഴത്തെ സാഹചര്യത്തെ കൂടുതല്‍ രൂക്ഷമാക്കുകയേ ഉള്ളൂ എന്ന് പലരും മുന്നറിയിപ്പു തരുന്നുണ്ട്. ഉദാഹരണത്തിന്. യൂറോ സോണിലെ രാജ്യങ്ങള്‍ സാമ്പത്തിക അച്ചടക്കം ഉടനെ കൈവരിക്കണമെന്നതാണ് ഒരു നിര്‍ദേശം. അതായത്, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ അച്ചടക്കത്തിന്റെ പേരില്‍ ചിലവ് ഇനിയും വെട്ടിക്കുറയ്ക്കണമെന്ന്. ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങുക, സര്‍ക്കാര്‍ ആസ്തികള്‍ ലേലം ചെയ്യുക, സ്വകാര്യമൂലധനത്തിനെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ...
Read more »

Tags: , , , ,
Posted in Daily Edit, സാമ്പത്തികം | Comments

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍…

November 25, 2011
By
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍…

അന്തര്‍ദേശീയ രംഗത്ത് ധനമൂലധനത്തിന്റെ സ്ഥിതി ഇന്നു കൂടുതല്‍ പരുങ്ങലിലാണ്. യൂറോപ്യന്‍ രാജ്യങ്ങളിലെ കടപ്രതിസന്ധി അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. ഇത്രയുംകാലം താരതമ്യേന ദുര്‍ബലമായ യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു പ്രതിസന്ധിയുടെ കേന്ദ്രസ്ഥാനത്തെങ്കില്‍ യൂറോപ്പിലെ വന്‍സാമ്പത്തിക ശക്തികളിലേക്കും പ്രതിസന്ധി പടരുകയാണ്. ഇറ്റലിയുടേയും സ്പെയിനിന്റേയും ബോണ്ടു പലിശനിരക്ക് (yield) റെക്കോര്‍ഡ് ഉയര്‍ച്ചയിലാണിന്ന്. ഇത് ബോണ്ടുകള്‍ ഇറക്കി ധനം സ്വരൂപിക്കാനുള്ള ഈ രാജ്യങ്ങളുടെ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല, യൂറോ സോണിലെ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായ ജര്‍മനി ലേലത്തിനു വച്ച ബോണ്ടുകള്‍ വാങ്ങാന്‍ ആളില്ലായിരുന്നു...
Read more »

Tags: , , , ,
Posted in Daily Edit, സാമ്പത്തികം | Comments

പിള്ളഭരണം നീണാള്‍ വാഴട്ടെ!

November 2, 2011
By
പിള്ളഭരണം നീണാള്‍ വാഴട്ടെ!

ബാലകൃഷ്ണ പിള്ളയുടെ ജയില്‍ ശിക്ഷ ഇളവു ചെയ്യുമ്പോള്‍ ഉയരുന്ന ഏറ്റവും പ്രധാന ചോദ്യം നിയമവാഴ്ചയുടെ അന്തസത്തയും അത് ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരായ സ്ഥാപനങ്ങളുടെ വിശ്വാസ്യതയുമാണ്. പണത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും പിന്‍ബലത്തില്‍ നടത്തുന്ന ഇത്തരം 'വളയ്ക്കലുകള്‍'' ഈ രാജ്യത്തെ ഓരോ പൗരരുടേയും നിയമവാഴ്ചയിലും, ജനാധിപത്യ സംവിധാനങ്ങളിലുമുള്ള ഉള്ള വിശ്വാസത്തിന്റെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്. അധികാരത്തിന്റെ മുന്നില്‍ ഭരണഘടനാസ്ഥാപനങ്ങള്‍ നടത്തുന്ന ദാസ്യ പണി കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയാണ്. ഇത്തരമൊരു സാഹചര്യം അധുനിക ജനതിപത്യ സമൂഹത്തിനു ഒരു തരത്തിലും ഭുഷണമല്ല.
Read more »

Tags: ,
Posted in Daily Edit, അവകാശങ്ങള്‍, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍