'റെഡ് വൈൻ' ഒരു കുറ്റാന്വേഷ ണ ചിത്രമാണ് . എന്നാൽ 'ചെയ്തവനാര്?' എന്ന ഉദ്വേഗത്തിൽ മുന്നോട്ടു നീങ്ങുന്ന ഒരു "Whodunnit " മോഡലിലുള്ള സിനിമയുമല്ല. 'യവനിക', 'കരിയിലക്കാറ്റു പോലെ', 'ഉത്തരം', 'ഈ കണ്ണി കൂടി', എന്നിങ്ങനെ ചുരുക്കം ചില ചിത്രങ്ങളെ ഈ വിഭാഗത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ളൂ. എസ് എൻ സ്വാമി ബ്രാൻഡിലുള്ള കുറ്റാന്വേഷണ ചിത്രങ്ങളല്ല മേൽ പറഞ്ഞവയൊന്നും . കുറ്റവാളിയാര് എന്നറിയുന്നതിൽ അല്ല സിനിമയുടെ മർമം.
Read more »
Tags: malayalam cinema, Maria Rose, Mohanlal, Red Wine, review
Posted in സംസ്കാരികം, സിനിമ | Comments
ഇത്തരം ചെറിയ പരാജയങ്ങളാണ് വലിയ ദുരന്തങ്ങളിലേക്ക് ഒരു റിപബ്ലിക്കിനെ നയിക്കുന്നതെന്ന് രാജ്യം ഭരിക്കുന്നവര്‍ ഒരിക്കലും തിരിച്ചറിയില്ല. ആരുടേയെങ്കിലുമൊക്കെ വ്രണപ്പെടാന്‍ തെയ്യാറായിരിക്കുന്ന മതവികാരത്തോളം തന്നെ പ്രധാനപ്പെട്ടതാണ് ഒരു ജനാധിപത്യ, മതേതര രാജ്യത്ത് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമെന്നതും ഇന്ത്യന്‍ ഭരണകൂടം അംഗീകരിക്കില്ല. അതിനുള്ള നട്ടെല്ല് രാജ്യം ഭരിക്കുന്നവര്‍ക്കുണ്ടെന്നു കരുതുന്നത് അതിശയോക്തിയായിരിക്കും. ക്രമസമാധാന പ്രശ്നം എന്ന ക്ലീഷെ പൊതുവേ മതവാദികളുടെ ശാഠ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുവളയ്ക്കാന്‍ സര്‍ക്കാരിനുള്ള ഒഴികഴിവാണ്. ഇത്തരം വിവാദങ്ങളിലെല്ലാം ഒടുവില്‍ വിജയപ്പതാകയുമുയര്‍ത്തി നടന്നു പോകുക മതവാദികള്‍ തന്നെയാവും.
Read more »
Tags: Cinema, Culture, Exteamism, Kamal Haasan, literature, MF Hussein, religion, Secularlism, Viswaroopam
Posted in അവകാശങ്ങള്‍, തീവ്രവാദം, മതം, സംസ്കാരികം, സാഹിത്യം, സിനിമ | Comments
അമേരിക്കന്‍ യുദ്ധം അഫ്ഘാനികളുടെ ജീവിതത്തെ എങ്ങിനെയാണ് ബാധിക്കുന്നത് എന്ന് പറയാന്‍ സിനിമ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ രംഗത്തിനപ്പുറത്തേക്ക് ആ ശ്രമം നില നില്‍ക്കുന്നേയില്ല. മറിച്ച് സിനിമയുടെ ഫോക്കസ് മുഴുവനും ജിഹാദികളുടെ പൈശാചികമായ പ്രതികാരത്തിലാണ്. സാമ്രാജ്യത്വത്തിന്റെ വൈരുധ്യത്തെ പറ്റി നിശബ്ദത പാലിക്കുകയും, ഭരണകൂടം-ജിഹാദികള്‍ എന്ന ദ്വന്ദവാര്‍പ്പു മാതൃകയിലേക്ക് സിനിമയെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നിടത്താണ് കമല്‍ ഹാസന്റെ രാഷ്ട്രീയം പരാജയപ്പെടുന്നത്. നല്ലവനും കെട്ടവനുമായ മുസ്ലിം എന്ന ദ്വന്ദം അറിഞ്ഞോ അറിയാതെയോ ഈ സിനിമയും സൃഷ്ടിക്കുന്നുണ്ട്.
Read more »
Tags: Cinema, Kamal Haasan, review, Suneesh, Vishwaroopam
Posted in തീവ്രവാദം, സംസ്കാരികം, സിനിമ | Comments
അമിത മദ്യപാനാസക്തിക്കെതിരായ സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നതെങ്കിലും ഭംഗിയുള്ള മദ്യക്കുപ്പികള്‍ ഓരോന്നായി എടുത്ത് മോഹന്‍ലാല്‍ മദ്യപിക്കുന്ന ആദ്യ രംഗങ്ങള്‍ കണ്ട് പ്രേക്ഷകന്‍ കൊതിച്ചുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കൊണ്യാക്ക് വാങ്ങാനുള്ള അവസ്ഥയില്ലെങ്കില്‍ പകരം കട്ടന്‍ചായയും സെലിബ്രേഷന്‍ റമ്മുമായിരിക്കും അവര്‍ക്ക് സ്വീകാര്യമാകുക എന്നുമാത്രം. താന്‍ ഒരു മെയില്‍ ഷോവനിസ്‌റ്റല്ല എന്ന് ഒരിടത്ത് രഘുനന്ദനന്‍ പറയുന്നുണ്ടെങ്കിലും കഥയില്‍ പലയിടത്തും അത് ശരീരഭാഷയിലും വാചകങ്ങളിലും പ്രകടമാകുന്നത് രഞ്‌ജിത്തിന്റെ പുതിയ ശൈലിയിലുള്ള റിയലിസ്റ്റിക് ചിത്രരൂപങ്ങളോട് ഒരിക്കലും ചേര്‍ന്നുനില്‍ക്കാത്തവയാണ്. ഇത്തരം ചില പൊരുത്തക്കേടുകളിലൂടെയാകും സ്‌പിരിറ്റ് എന്ന...
Read more »
Tags: Cinema, Malayalam mov ie, Spirit, VS Sanoj
Posted in സംസ്കാരികം, സിനിമ | Comments
ഭര്‍ത്താവുമായി പിരിഞ്ഞു ജീവിക്കുകയാണെങ്കിലും, നഗരത്തിലെ പ്രധാന അഭിഭാഷകയായ ദീപ്തിയുടെ മനസില്‍ ഇപ്പോഴും അയാളോടുള്ള ആരാധനയുണ്ട്. മാത്രമല്ല, ജീവിതത്തില്‍ ഒരു പുരുഷനുണ്ടെങ്കില്‍ അത് അയാളാണ് എന്നു പറഞ്ഞു കൊണ്ട് തന്റെ പാതിവ്രത്യം തെളിയിക്കേണ്ട ചുമതലയും അവള്‍ക്കുണ്ട്. ഇല്ലെങ്കില്‍ സൈക്യാട്രിസ്റ്റ് ജേക്കബുമായുള്ള ദീപ്തിയുടെ സൗഹൃദത്തെ കുറിച്ച് പ്രേക്ഷകര്‍ ശങ്കിച്ചു പോയെങ്കിലോ എന്ന് സംവിധായകന്‍ ഭയന്നു കാണും. ഭാര്യയെ ചന്ദ്രശേഖരന്‍ കൈ നീട്ടിയടിക്കുമ്പോഴും, സിദ്ദിക്കിന്റെ കഥാപാത്രം തന്നെ വഞ്ചിക്കാന്‍ ശ്രമിച്ച ചന്ദ്രികയെ മുഖത്തു നോക്കി തെറി വിളിക്കുമ്പോഴും തിയറ്ററില്‍ മുഴങ്ങുന്ന...
Read more »
Tags: B Unnikrishnan, Cinema, Grandmaster, malayalam film, Mohanlal, review
Posted in സംസ്കാരികം, സിനിമ | Comments
സമൂഹത്തില്‍ ആകമാനമുള്ള സ്ത്രീ വിരുദ്ധതയെ വ്യക്തികളിലേയ്ക്കും അവരില്‍ നിന്നും അവരുടെ ലൈംഗികാവയവങ്ങളിലേക്കും ഒതുക്കികാണുക എന്ന വലിയ അപരാധമാണ് ഈ ചിത്രം ചെയ്യുന്നത്. അത് സ്ത്രീവിരുദ്ധ ആശയങ്ങള്‍ നിരന്തരം ഉത്പാദിപ്പിക്കുന്ന പിതൃദായകക്രമത്തെ (ഉദ്ദൃത സാമൂഹിക-സാസ്കാരിക ലിംഗത്തെ) കണ്ടില്ലെന്നു നടിക്കലാണ്. അങ്ങിനെ ഈ ചിത്രത്തിലെ ടെസ്സയുടെ പ്രതികാരം പുരുഷമേല്‍ക്കോയ്മയ്ക്ക് യാതൊരു പോറലുമേല്‍പ്പിക്കാതെ "ലിംഗാ"ധിഷ്ഠിതം മാത്രമായി നിലകൊള്ളുന്നു.
Read more »
Tags: Ashiq Abu, Cinema, Feminism, jipson jacob, malayalam cinema
Posted in അവകാശങ്ങള്‍, സംസ്കാരികം, സിനിമ | Comments
ഒരു വ്യവസായ പ്രമുഖന്റെ കൊലപാതകത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ ദക്ഷ ദാസ് ചാവേര്‍ ബോംബാക്രമണത്തിലൂടെയാണ് വ്യവസായി ബാലഗംഗാധരനെ കൊലപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ചുമതല കോട്ടയം എഎസ്പി ശ്രീരാമകൃഷ്ണനും. നായകന്റെ ആത്മാര്‍ത്ഥ സുഹൃത്താണ് നഗരത്തിലെ പത്രപ്രവര്‍ത്തകനായ മിലന്‍പോള്‍ (ശശികുമാര്‍). പലപ്പോഴും മിലന്‍ പോളിന്റെ സഹായത്തോടെയാണ് ശ്രീരാമകൃഷ്ണന്‍ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നത്. അന്വേഷണം മുന്നോട്ടു പോകുന്നതിനൊപ്പം സമാനമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒരേ സമയം അന്വേഷണ ഉദ്യോഗസ്ഥനേയും, പ്രേക്ഷകരേയും കുഴയ്ക്കുന്ന പ്രശ്നം...
Read more »
Tags: Cinema, malayalam cinema, review
Posted in പലവക, സംസ്കാരികം, സിനിമ | Comments
ചിത്രം പൂര്‍ണമായും സ്റ്റീരിയോടൈപ്പുകളുടെ പിന്നാലെയാണെന്ന് പറയാനൊക്കില്ല. അണ്ണാ ഹസാരെയേയും, ബാബാ റാംദേവിനേയും മറ്റും കുടയുന്ന ജോസഫ് അലക്സിന്റെ രോഷം ശ്രദ്ധേയമാണ്. ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ട ഇളനീരുവില്പനക്കാരന്‍ മുസ്ലിം യുവാവിനെ തീവ്രവാദകുറ്റം ചുമത്തി ജയിലിലിട്ട ദില്ലിപോലീസ് ഇന്ത്യയില്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന പൊലീസ് സ്റ്റേറ്റിലേക്കുള്ള ചൂണ്ടുപലകയാണ്. മുസ്ലിം വേഷധാരിയായ അഗസ്റ്റിനെ ചൂണ്ടി ഈ 'വേഷമാണ് നിന്റെയൊക്കെ പ്രശ്നം' എന്ന് സഹപൊലീസുകാരനോടലറുന്ന ഭരത് ചന്ദ്രന്‍ അറിയാതെയെങ്കിലും യാഥാര്‍ത്ഥ്യത്തിലേക്ക് കൈ ചൂണ്ടുന്നുണ്ട്. അതു പോലെ, കോര്‍പറേഷനുകളെ കയറൂരി വിട്ട് പാവങ്ങളെ നിത്യമായി...
Read more »
Tags: Cinema, malayalam cinema, review, Suneesh
Posted in സംസ്കാരികം, സിനിമ | Comments
ഒരു പാര്‍ടിയില്‍ അമിതമായി മദ്യപിച്ചതിനു ശേഷം പാരീസിലെ തെരുവുകളിലൂടെ തനിച്ചു നടക്കാനിറങ്ങുന്ന പെന്ററിന് വഴിതെറ്റുന്നു. ക്ലോക്കില്‍ പന്ത്രണ്ടടിക്കുമ്പോള്‍ ഗില്ലിനെ തേടി ഒരു പ്യൂഷോ കാര്‍ വരുന്നു. അതിലൂടെ അയാള്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഭൂതകാലത്തിലേക്ക്, 1920കളിലേക്ക് കടക്കുന്നു. പിന്നെ നമ്മെ കാത്തിരിക്കുന്നത് മാജിക്കാണ്. പെന്ററിനോടൊപ്പം ഹേമിങ്വേയുടെ എഴുത്തിന്റെ വേഗങ്ങളിലേക്ക്, പിക്കാസോയുടെ നിറക്കൂട്ടുകളിലേക്ക്, കോള്‍ പോര്‍ട്ടറിന്റെ ഷീറ്റ് സംഗീതത്തിലേക്ക് നമ്മളും യാത്രയാവുന്നു. മദ്യലഹരിയുള്ള ആ രാത്രിയില്‍ മാത്രമല്ല, പിന്നീട് നിരവധി രാത്രികളില്‍ ഭൂതകാലത്തിന്റെ മാസ്മരികതകളിലൂടെ പെന്റര്‍ യാത്ര...
Read more »
Tags: Cinema, Midnight in Paris, R Janaki
Posted in സംസ്കാരികം, സിനിമ | Comments
ഒരു ബഹുസ്വര, മതേതരസമൂഹത്തില്‍ ന്യൂനപക്ഷങ്ങളുടെ സ്വതന്ത്രവും സുരക്ഷിതവുമായ നിലനില്‍പ് വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ വളരെ ആസൂത്രിതമായി ആയിരക്കണക്കിന് പേര്‍ കൊലചെയ്യപ്പെട്ടതാണ് ഗുജറാത്തില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാം കണ്ടത്. ആ കൂട്ടക്കൊലയെ മുന്‍നിര്‍ത്തി നിരവധി റിപോര്‍ട്ടുകളും പഠനങ്ങളും പ്രബന്ധങ്ങളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. നീതി, സുരക്ഷിതത്വം തുടങ്ങിയ മൂല്യങ്ങള്‍ ഓരോരുത്തര്‍ക്കും എത്രത്തോളം 'ഭാരത'ത്തില്‍ ലഭ്യമാകുന്നു എന്നായിരുന്നു അവയത്രയും അന്വേഷിച്ചത്. ഇവയ്ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന ചില ക്രിയാത്മക പ്രകാശനങ്ങളായിരുന്നു കലാപവുമായി ബന്ധപ്പെട്ട് പുറത്തു വന്ന മൂന്ന് കഥാചലച്ചിത്രങ്ങള്‍.
Read more »
Tags: Cinema, Gujarat riot, Mahmood Kooriya, Narendra Modi
Posted in അവകാശങ്ങള്‍, മതം, സംസ്കാരികം, സിനിമ | Comments