സാഹിത്യം

അചെബി: ആഫ്രിക്കന്‍ മനസാക്ഷിയുടെ ശബ്ദം

March 24, 2013
By
അചെബി: ആഫ്രിക്കന്‍ മനസാക്ഷിയുടെ ശബ്ദം

പ്രാകൃതമായ ആഫ്രിക്ക എന്ന രൂപകത്തിന്റെ ഏറ്റവും വലിയ പൊളിച്ചെഴുത്താണ് തന്റെ കൃതികളിലൂടെ അചെബി നടത്തിയത്. അതിനോടൊപ്പം തന്നെ ആഫ്രിക്കന്‍ സംസ്കാരത്തെ ലോകത്തിനു മുന്നില്‍ പ്രതിരോധിക്കുക എന്നതും തന്റെ മതമായി അചെബി കണ്ടു. 1975ല്‍ 'ആന്‍ ഇമേജ് ഓഫ് ആഫ്രിക്ക: റേസിസം ഇന്‍ കൊണ്‍‌റാഡ്സ് ഹാര്‍ട് ഓഫ് ഡാര്‍ക്നെസ്' എന്ന പ്രഭാഷണത്തില്‍ ജോസഫ് കൊണ്‍‌റാഡിന്റെ 'ബ്ലഡി റേസിസ്റ്റ്' എന്നദ്ദേഹം വിളിക്കുകയുണ്ടായി. 'ഇരുണ്ട ഹൃദയമുള്ള ആഫ്രിക്ക' എന്ന പാശ്ചാത്യ സങ്കല്പനത്തെ എന്തു വിലകൊടുത്തും അദ്ദേഹം നിരന്തരം നിരാകരിച്ചു...
Read more »

Tags: , , ,
Posted in അനുസ്മരണം, സംസ്കാരികം, സാഹിത്യം | Comments

ഭ്രാന്തി പെണ്ണിന്റെ പ്രണയ ഗീതം

February 12, 2013
By
ഭ്രാന്തി പെണ്ണിന്റെ പ്രണയ ഗീതം

ദൈവം വാനില്‍നിന്നും മറിഞ്ഞു വീഴുന്നു, നരകാഗ്നി മങ്ങിമായുന്നു സെരഫും* സാത്താന്റെ ശിങ്കിടികളും നിര്‍ഗമിക്കുന്നു ഞാന്‍ കണ്ണുകളടയ്ക്കുന്നു, ഭൂലോകം നിശ്ചലമാകുന്നു നീ പറഞ്ഞപോലെ മടങ്ങി വരുമെന്ന് ഞാന്‍ കിനാവ്‌ കണ്ടു പക്ഷെ എനിക്കു വയസ്സായി, ഞാന്‍ നിന്‍റെ പേരു മറന്നു (നിന്നെ ഞാന്‍ എനിക്കുള്ളില്‍ പ്രതിഷ്ഠിച്ചുവെന്നു തോന്നുന്നു) നിനക്ക് പകരം ഞാനൊരു വെള്ളിടിപറവയെ പ്രണയിക്കേണ്ടതായിരുന്നു വസന്തകാലത്തെങ്കിലും അവ അലറിക്കൊണ്ട്‌ തിരിച്ചുവരും ഞാന്‍ കണ്ണുകളടയ്ക്കുന്നു, ഭൂലോകം നിശ്ചലമാകുന്നു
Read more »

Tags: , , , ,
Posted in കവിത, സാഹിത്യം | Comments

സെക്യുലറിസത്തെ കൊന്നുകളയേണ്ടതെങ്ങിനെ?

February 9, 2013
By
സെക്യുലറിസത്തെ കൊന്നുകളയേണ്ടതെങ്ങിനെ?

ഇത്തരം ചെറിയ പരാജയങ്ങളാണ് വലിയ ദുരന്തങ്ങളിലേക്ക് ഒരു റിപബ്ലിക്കിനെ നയിക്കുന്നതെന്ന് രാജ്യം ഭരിക്കുന്നവര്‍ ഒരിക്കലും തിരിച്ചറിയില്ല. ആരുടേയെങ്കിലുമൊക്കെ വ്രണപ്പെടാന്‍ തെയ്യാറായിരിക്കുന്ന മതവികാരത്തോളം തന്നെ പ്രധാനപ്പെട്ടതാണ് ഒരു ജനാധിപത്യ, മതേതര രാജ്യത്ത് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമെന്നതും ഇന്ത്യന്‍ ഭരണകൂടം അംഗീകരിക്കില്ല. അതിനുള്ള നട്ടെല്ല് രാജ്യം ഭരിക്കുന്നവര്‍ക്കുണ്ടെന്നു കരുതുന്നത് അതിശയോക്തിയായിരിക്കും. ക്രമസമാധാന പ്രശ്നം എന്ന ക്ലീഷെ പൊതുവേ മതവാദികളുടെ ശാഠ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുവളയ്ക്കാന്‍ സര്‍ക്കാരിനുള്ള ഒഴികഴിവാണ്. ഇത്തരം വിവാദങ്ങളിലെല്ലാം ഒടുവില്‍ വിജയപ്പതാകയുമുയര്‍ത്തി നടന്നു പോകുക മതവാദികള്‍ തന്നെയാവും.
Read more »

Tags: , , , , , , , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, മതം, സംസ്കാരികം, സാഹിത്യം, സിനിമ | Comments

നിശ്വാസം – ഒരു പ്രതികഥ

June 24, 2012
By
Zeljko Prebeg's 'Red Man'

നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പാര്‍ടിയെപ്പറ്റി പഠിച്ചോ, ആദര്‍ശങ്ങള്‍ പുസ്തകങ്ങളില്‍ നിന്നു വായിച്ചോ അല്ല നിങ്ങള്‍ കമ്യൂണിസ്റ്റായത്. നിങ്ങള്‍ക്കത് മതം പോലെയായിരുന്നു. റാണിഗഞ്ചിലെ പേപ്പര്‍ മില്‍ സമരത്തില്‍ പങ്കെടുക്കാന്‍ നിങ്ങളുടെ അച്ഛന്‍ നാബേന്ദു റോയ് നാലു മാസം മാത്രം പ്രായമുള്ള നിങ്ങളേയും കൊണ്ടു പോയതു മുതല്‍ നിങ്ങള്‍ കമ്യൂണിസ്റ്റാണ്. ആ രാര്‍ഹി ബ്രാഹ്മണന്‍ സമരമുഖത്തേയ്ക്കാണ് കൊണ്ടു പോയതെങ്കിലും നിങ്ങള്‍ക്കത് ഉപനയനമോ, അന്നപ്രാശമോ പോലെ മതപരമായ ഒരു ചടങ്ങായിരുന്നു. അങ്ങനെ നാലാംമാസത്തില്‍ പേരിടീലിനു മുന്നെ തന്നെ നിങ്ങള്‍...
Read more »

Tags: ,
Posted in ചെറുകഥ, സാഹിത്യം | Comments

മക്കോണ്ടയില്‍ മഴ പെയ്യുന്നതു കണ്ടു നിന്ന ഇസബെല്ലിന്റെ ആത്മഗതം

June 16, 2012
By
vani 01

ആ രാത്രിയില്‍ ഞാന്‍ ഉറങ്ങിയെന്നു തന്നെ പറയാനാവില്ല. ചീഞ്ഞൊഴുകുന്ന ശവങ്ങളുടെ ഒരു പുളിച്ച തുളച്ചു കയറുന്ന മണം കാരണം ഞാനെപ്പോഴോ ഞെട്ടിയുണര്‍ന്നു. എന്റടുത്ത് കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന മാര്‍ട്ടിനെ കുലുക്കി വിളിച്ചു. 'നീയതു ശ്രദ്ധിച്ചില്ലേ?' ഞാന്‍ അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: 'എന്ത്?' 'ആ മണം. അതു വഴികളിലൂടെ ഒഴുകി നടക്കുന്ന ശവങ്ങളുടെ മണമായിരിക്കണം.' അങ്ങിനെയാലോചിക്കുമ്പോള്‍ തന്നെ എനിക്കു വല്ലാത്ത പേടി തോന്നി. പക്ഷേ, ഭിത്തിയുടെ വശത്തേക്ക് തിരിഞ്ഞു കിടന്ന് ഉറക്കച്ചടവുള്ള പരുക്കന്‍ ശബ്ദത്തില്‍ മാര്‍ട്ടിന്‍...
Read more »

Tags: , , , ,
Posted in ചെറുകഥ, സാഹിത്യം | Comments

ബാവുളിന്റെ പാട്ട്

June 10, 2012
By
bavul

അലഞ്ഞ് തിരിയുന്ന തൊണ്ടയില്‍ ഒരിക്കല്‍ മാത്രം മുറുകുന്ന കവിതയാണ് പ്രണയം. സാധകമില്ലാത്ത സംഗീതം. അത്, ചിലപ്പോള്‍ വെള്ളിടി പോലെയും പോത്ത്‌ ഓട്ടക്കാരന്റെ വെറി പോലെയും ഉരുക്കുമതിലുകളെ ഭേദിക്കുന്ന ഉരഗമാകുന്നു. ഉത്സവ പിറ്റേന്നുകളുടെ ഉച്ച ഉറക്കങ്ങളില്‍ മധുര നാരങ്ങാ മണമുള്ള തുള്ളികളായ് അത്, കാറ്റില്‍ ഇഴഞ്ഞു പോകുന്നത് ആരും അറിയുന്നില്ല.
Read more »

Tags: , ,
Posted in കവിത, സാഹിത്യം | Comments

നാടന്‍ പാട്ട് അച്ചടിയില്‍: ചരിത്രവും ധര്‍മവും

May 17, 2012
By
folk

ഫോക്‌ലോര്‍ പഠനത്തെ സംബന്ധിച്ചിടത്തോളം ഫോക്‌ലോര്‍ എന്നത് വര്‍ത്തമാനകാലത്ത് നിലനില്ക്കുന്നതാണ്. ഇന്നലെയുടെ പിന്‍ബലം അതിന് ഉണ്ടായിരിക്കാം. എന്നാല്‍ അത് ഒരു പഴയ വസ്തുവല്ല. നാടന്‍ പാട്ടുകള്‍ ഇന്നിനെക്കുറിച്ചുള്ള, വര്‍ത്തമാന സംഭവങ്ങളോടുള്ള ജനതയുടെ പ്രതികരണം ആണ്. ഫോക്‌ലോര്‍ പഠനവും വര്‍ത്തമാനകാലത്തെ കുറിച്ചുള്ള പഠനമാണ്, അങ്ങനെ വരുമ്പോള്‍ ശേഖരിക്കപ്പെടുകയും പഠിക്കപ്പെട്ടവയുമായ നാടന്‍പാട്ടുകള്‍ അവയുടെ വിശദീകരണത്തില്‍ പറയുന്നതുപോലെ ചരിത്രാംശമുള്ള ചില വസ്തുതകളാണ് ജനത അവരുടെതെന്ന് കരുതി പ്രയോഗിക്കുകയും പുനരുല്പാദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ കാണപ്പെടുന്ന, കൂട്ടായ്മയുടെ കാഴ്ച്ചയില്‍ 'നാടന്‍പാട്ട്' എന്ന വര്‍ഗീകരണത്തില്‍ ഉള്‍പ്പെടുന്ന...
Read more »

Tags: , ,
Posted in സംസ്കാരികം, സാഹിത്യം | Comments

രക്തസാക്ഷി എന്നനിലയില്‍ ഒരു പെണ്‍സഖാവിന്റെ ചില്ലിട്ട പടം….

May 3, 2012
By
red-flag-ana-bikic

അച്ഛന്റെ പേപ്പര്‍ കൂനയില്‍ നിന്നാണ് കാറല്‍ മാക്സിനെ കളഞ്ഞു കിട്ടിയത് പൂജയ്ക്ക് വയ്ക്കാന്‍ മോന്റെ പുസ്തകം തപ്പിയ മുത്തശിക്ക് പാരീസ് കമ്യൂണ്‍ കിട്ടിയതും അതേ പേപ്പര്‍ കൂനയില്‍നിന്നു തന്നെ ഹെഗലും മാര്‍ക്സും കൈകൊട്ടിക്കളിക്കുന്നതിനിടയിലാണ് മാര്‍ക്സിനെ ഞാന്‍ അടിച്ചോണ്ട് പോന്നത് അച്ഛനാണെന്ന് കരുതിയാണ് ആദ്യം ഉമ്മവച്ചത്. ഉമ്മറച്ചുവരിലെ മാലയിട്ട ചിത്രം അച്ഛനെന്നു ഞാന്‍ വിശ്വസിച്ചതേ ഇല്ല അതിനേക്കാള്‍ എനിക്കിഷ്ടം ഈ ചൊറിയന്‍ താടിക്കാരനെയായിരുന്നു ചൂണ്ടികാണിച്ചു തരാന്‍ അമ്മയില്ലാതെ പോയതുകൊണ്ട് എനിക്കിഷ്ടമുള്ളവരെ ഞാന്‍ അച്ഛാ എന്ന് വിളിച്ചു പെറ്റവയറിന്റെ രാഷ്ട്രീയം പറയാന്‍ ആളില്ലാത്തതുകൊണ്ട് കണ്ടവരെയൊക്കെ അമ്മേയെന്നും
Read more »

Tags: , ,
Posted in കവിത, സാഹിത്യം | Comments

ഏറെ പഴക്കം ചെന്ന മേല്‍ക്കൂര

April 27, 2012
By
illus-hameeda

പെട്ടന്ന് പരിചിതമായ കുറെ ശിരസുകള്‍ എന്നെ വലയം വയ്ക്കാന്‍ തുടങ്ങി. അതില്‍ ഗുജറാത്തിലേക്ക് കെട്ടിച്ചയച്ച എന്റെ കൂട്ടുകാരിയുടെ മുഖവും ഉണ്ടായിരുന്നു. വിളറി വെളുത്ത മുഖം, പൂച്ചക്കണ്ണ്, അവിടമാകെ പാറിപ്പറക്കുന്ന ചുരുണ്ടിടതൂര്‍ന്ന മുടി. പിന്നാലെ, ഈ അടുത്തിടെ മരണപെട്ട അവളുടെ ഉമ്മയുടെ മുഖവും, വെറ്റില ചവച്ചു നിര്‍വികാരമായി തൂണില്‍ ചാരിഎന്നെ നോക്കി മിന്നിമറയുന്നു. ഉലക്കകൊണ്ട് എന്തോ ഇടിക്കുന്നു അവളുടെ വല്യുമ്മ, പൂച്ചക്കണ്ണികള്‍, സുന്ദരിമാര്‍, നിര്‍വികാരത തളം കെട്ടിയ മുഖങ്ങള്‍ രൂപമില്ലാത്ത രൂപങ്ങളായി അവിടമാകെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. കാലങ്ങള്‍ക്കു...
Read more »

Tags: ,
Posted in ചെറുകഥ, സാഹിത്യം | Comments

ഇസ്രായേലേ കേള്‍ക്കുക

April 12, 2012
By
gunter_grass_0406

നോബല്‍ സമ്മാന ജേതാവായ ഗുന്തര്‍ ഗ്രാസ് അടുത്തിടെ ജര്‍മന്‍ ദിനപത്രമായ Süddeutsche Zeitungലെഴുതിയ 'What Must Be Said' എന്ന കവിത സാഹിത്യ രംഗത്തും, അന്തര്‍ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണുണ്ടാക്കിയത്. ഇസ്രയേലിന്റെ ആണവ ശക്തി ലോകസമാധാനത്തിനു തന്നെ ഭീഷണിയാണെന്നും, ആണവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന പേരില്‍ ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിനെ അനുവദിക്കരുതെന്നും പറയുന്ന കവിതയോടും, എഴുത്തുകാരനോടും രൂക്ഷമായാണ് ഇസ്രയേല്‍ പ്രതികരിച്ചത്. കവിത പ്രസിദ്ധീകരിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഗുന്തര്‍ ഗ്രാസിനെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും...
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം, കവിത, സംസ്കാരികം, സാഹിത്യം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍