'റെഡ് വൈൻ' ഒരു കുറ്റാന്വേഷ ണ ചിത്രമാണ് . എന്നാൽ 'ചെയ്തവനാര്?' എന്ന ഉദ്വേഗത്തിൽ മുന്നോട്ടു നീങ്ങുന്ന ഒരു "Whodunnit " മോഡലിലുള്ള സിനിമയുമല്ല. 'യവനിക', 'കരിയിലക്കാറ്റു പോലെ', 'ഉത്തരം', 'ഈ കണ്ണി കൂടി', എന്നിങ്ങനെ ചുരുക്കം ചില ചിത്രങ്ങളെ ഈ വിഭാഗത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ളൂ. എസ് എൻ സ്വാമി ബ്രാൻഡിലുള്ള കുറ്റാന്വേഷണ ചിത്രങ്ങളല്ല മേൽ പറഞ്ഞവയൊന്നും . കുറ്റവാളിയാര് എന്നറിയുന്നതിൽ അല്ല സിനിമയുടെ മർമം.
Read more »
Tags: malayalam cinema, Maria Rose, Mohanlal, Red Wine, review
Posted in സംസ്കാരികം, സിനിമ | Comments
പ്രാകൃതമായ ആഫ്രിക്ക എന്ന രൂപകത്തിന്റെ ഏറ്റവും വലിയ പൊളിച്ചെഴുത്താണ് തന്റെ കൃതികളിലൂടെ അചെബി നടത്തിയത്. അതിനോടൊപ്പം തന്നെ ആഫ്രിക്കന്‍ സംസ്കാരത്തെ ലോകത്തിനു മുന്നില്‍ പ്രതിരോധിക്കുക എന്നതും തന്റെ മതമായി അചെബി കണ്ടു. 1975ല്‍ 'ആന്‍ ഇമേജ് ഓഫ് ആഫ്രിക്ക: റേസിസം ഇന്‍ കൊണ്‍റാഡ്സ് ഹാര്‍ട് ഓഫ് ഡാര്‍ക്നെസ്' എന്ന പ്രഭാഷണത്തില്‍ ജോസഫ് കൊണ്‍റാഡിന്റെ 'ബ്ലഡി റേസിസ്റ്റ്' എന്നദ്ദേഹം വിളിക്കുകയുണ്ടായി. 'ഇരുണ്ട ഹൃദയമുള്ള ആഫ്രിക്ക' എന്ന പാശ്ചാത്യ സങ്കല്പനത്തെ എന്തു വിലകൊടുത്തും അദ്ദേഹം നിരന്തരം നിരാകരിച്ചു...
Read more »
Tags: Africa, Chinua Achebe, literature, R Janaki
Posted in അനുസ്മരണം, സംസ്കാരികം, സാഹിത്യം | Comments
ഇത്തരം ചെറിയ പരാജയങ്ങളാണ് വലിയ ദുരന്തങ്ങളിലേക്ക് ഒരു റിപബ്ലിക്കിനെ നയിക്കുന്നതെന്ന് രാജ്യം ഭരിക്കുന്നവര്‍ ഒരിക്കലും തിരിച്ചറിയില്ല. ആരുടേയെങ്കിലുമൊക്കെ വ്രണപ്പെടാന്‍ തെയ്യാറായിരിക്കുന്ന മതവികാരത്തോളം തന്നെ പ്രധാനപ്പെട്ടതാണ് ഒരു ജനാധിപത്യ, മതേതര രാജ്യത്ത് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമെന്നതും ഇന്ത്യന്‍ ഭരണകൂടം അംഗീകരിക്കില്ല. അതിനുള്ള നട്ടെല്ല് രാജ്യം ഭരിക്കുന്നവര്‍ക്കുണ്ടെന്നു കരുതുന്നത് അതിശയോക്തിയായിരിക്കും. ക്രമസമാധാന പ്രശ്നം എന്ന ക്ലീഷെ പൊതുവേ മതവാദികളുടെ ശാഠ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുവളയ്ക്കാന്‍ സര്‍ക്കാരിനുള്ള ഒഴികഴിവാണ്. ഇത്തരം വിവാദങ്ങളിലെല്ലാം ഒടുവില്‍ വിജയപ്പതാകയുമുയര്‍ത്തി നടന്നു പോകുക മതവാദികള്‍ തന്നെയാവും.
Read more »
Tags: Cinema, Culture, Exteamism, Kamal Haasan, literature, MF Hussein, religion, Secularlism, Viswaroopam
Posted in അവകാശങ്ങള്‍, തീവ്രവാദം, മതം, സംസ്കാരികം, സാഹിത്യം, സിനിമ | Comments
അമേരിക്കന്‍ യുദ്ധം അഫ്ഘാനികളുടെ ജീവിതത്തെ എങ്ങിനെയാണ് ബാധിക്കുന്നത് എന്ന് പറയാന്‍ സിനിമ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ രംഗത്തിനപ്പുറത്തേക്ക് ആ ശ്രമം നില നില്‍ക്കുന്നേയില്ല. മറിച്ച് സിനിമയുടെ ഫോക്കസ് മുഴുവനും ജിഹാദികളുടെ പൈശാചികമായ പ്രതികാരത്തിലാണ്. സാമ്രാജ്യത്വത്തിന്റെ വൈരുധ്യത്തെ പറ്റി നിശബ്ദത പാലിക്കുകയും, ഭരണകൂടം-ജിഹാദികള്‍ എന്ന ദ്വന്ദവാര്‍പ്പു മാതൃകയിലേക്ക് സിനിമയെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നിടത്താണ് കമല്‍ ഹാസന്റെ രാഷ്ട്രീയം പരാജയപ്പെടുന്നത്. നല്ലവനും കെട്ടവനുമായ മുസ്ലിം എന്ന ദ്വന്ദം അറിഞ്ഞോ അറിയാതെയോ ഈ സിനിമയും സൃഷ്ടിക്കുന്നുണ്ട്.
Read more »
Tags: Cinema, Kamal Haasan, review, Suneesh, Vishwaroopam
Posted in തീവ്രവാദം, സംസ്കാരികം, സിനിമ | Comments
മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രപരമായ പ്രസക്തിയില്‍ ആര്‍ക്കും സംശയമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ വിശേഷിച്ച് കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പല സംഭവങ്ങളും അമ്പരപ്പിക്കുന്നതും ലജ്ജാകരവുമാണ്. ഇവ പിന്നാമ്പുറക്കഥകളായി പലപ്പോഴായി പുറത്തുവരുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് അറിയാഌള്ള അവകാശം എന്നത് കല്ലുവെച്ച ഒന്നാംതരം നുണയും വാര്‍ത്ത എന്നത് അജണ്ടകള്‍ക്കായി സത്യത്തെ വക്രീകരിക്കുന്ന ഒരു നിര്‍മ്മിതിയുമായി അധപ്പതിക്കുന്നത്. ഇത് പുറത്തുപറഞ്ഞാല്‍ പിന്നെയവന്‍ അല്ലെങ്കില്‍ അവള്‍ ആ സ്ഥാപനത്തിലുണ്ടാകില്ല. മാത്രമല്ല മാനേജ്‌മെന്റ് വിചാരിച്ചാല്‍ മറ്റൊരിടത്തും ജോലി കിട്ടാതിരിക്കാഌം കഴിയുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍...
Read more »
Tags: Corruption, journalists' union, Kerala, kerala journalists, KUWJ, malayalam newspapers, media, media ethics, wage board
Posted in അവകാശങ്ങള്‍, തൊഴിലാളി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാമ്പത്തികം | Comments
അമിത മദ്യപാനാസക്തിക്കെതിരായ സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നതെങ്കിലും ഭംഗിയുള്ള മദ്യക്കുപ്പികള്‍ ഓരോന്നായി എടുത്ത് മോഹന്‍ലാല്‍ മദ്യപിക്കുന്ന ആദ്യ രംഗങ്ങള്‍ കണ്ട് പ്രേക്ഷകന്‍ കൊതിച്ചുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കൊണ്യാക്ക് വാങ്ങാനുള്ള അവസ്ഥയില്ലെങ്കില്‍ പകരം കട്ടന്‍ചായയും സെലിബ്രേഷന്‍ റമ്മുമായിരിക്കും അവര്‍ക്ക് സ്വീകാര്യമാകുക എന്നുമാത്രം. താന്‍ ഒരു മെയില്‍ ഷോവനിസ്‌റ്റല്ല എന്ന് ഒരിടത്ത് രഘുനന്ദനന്‍ പറയുന്നുണ്ടെങ്കിലും കഥയില്‍ പലയിടത്തും അത് ശരീരഭാഷയിലും വാചകങ്ങളിലും പ്രകടമാകുന്നത് രഞ്‌ജിത്തിന്റെ പുതിയ ശൈലിയിലുള്ള റിയലിസ്റ്റിക് ചിത്രരൂപങ്ങളോട് ഒരിക്കലും ചേര്‍ന്നുനില്‍ക്കാത്തവയാണ്. ഇത്തരം ചില പൊരുത്തക്കേടുകളിലൂടെയാകും സ്‌പിരിറ്റ് എന്ന...
Read more »
Tags: Cinema, Malayalam mov ie, Spirit, VS Sanoj
Posted in സംസ്കാരികം, സിനിമ | Comments
കുട്ടിക്കാലത്തെ എനിക്കു ചുറ്റും നിറഞ്ഞ സംഗീതമായിരുന്നു. എന്റെ മുത്തഛന്‍ (അമ്മയുടെ അച്ചന്‍) ത്യാഗു (എസ്. ത്യാഗരാജന്‍ 1918-2006) എപ്പോളും രാഗങ്ങള്‍ പാടിക്കൊണ്ടാണു നടന്നിരുന്നത്. ഔപചാരികമായി അദ്ദേഹം സംഗീതം പഠിച്ചിട്ടില്ല. എങ്കിലും അരമണിക്കൂറോളം തോടി ആലപിക്കാനൊരു കൂസലുമില്ല. എന്റെ പല സഹപ്രവര്‍ത്തകരും ത്യാഗുവിന്റെ ഈ കഴിവു കണ്ടറിഞ്ഞവരാണ്. അദ്ദേഹത്തെപ്പറ്റി ഒരു രസികന്‍ കഥയുണ്ട്. ഒരിക്കല്‍ ജീഎന്‍ബിയുടെ (ജിഎന്‍ ബാലസുബ്രമഹ്ന്യം) ഒരു കച്ചേരിക്കു പോയി അദ്ദേഹം. അന്നു കേട്ട തോടി ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു എന്നു ത്യാഗുവിനു തോന്നി........
Read more »
Tags: Carnatic Music, Carnatic ragas, GNB, Sanjay Subrahmanyam
Posted in അനുസ്മരണം, പലവക, സംഗീതം, സംസ്കാരികം | Comments
ഇന്ത്യന്‍ ഫോക് സംഗീതത്തിന്റെ വകഭേദമായ തുമ്രി സംഗീതത്തിലൂടെയാണ് ആദ്യം മെഹ്ദി തന്റെ അനശ്വര ശബ്ദം ശ്രോതാക്കളിലേക്കെത്തിച്ചത്. 1957ല്‍ 'റേഡിയോ പാകിസ്ഥാനി'ല്‍ പാടാന്‍ അവസരം ലഭിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ ടേണിംഗ് പോയിന്റെന്നു പറയാം. ആകാശതരംഗങ്ങളിലേക്ക് തുമ്രി സംഗീതം കലര്‍ത്തി അദ്ദേഹം ശ്രോതാക്കളെ കീഴടക്കി. ഉര്‍ദു കവിതകളോടുള്ള അടങ്ങാത്ത പ്രണയം അസംതൃപ്തമായ ആ മനസിനെ ഗസലുകളിലേക്കെത്തിച്ചു. ഗുലാം അലിയെ പറ്റി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതു പോലെ 'ഹാര്‍മോണിയത്തിന്റെ ചകിത വാതായനം ഭേദിച്ചു'കൊണ്ടൊഴുകിയ രാഗസന്താപം നിറഞ്ഞ നിറഞ്ഞ സംഗീതമായിരുന്നു...
Read more »
Tags: Daily Edit, Gazal, Mehdi Hassan, Music, obituary
Posted in Daily Edit, അനുസ്മരണം, പലവക, സംഗീതം, സംസ്കാരികം | Comments
കേരളീയ ചിത്രകലയുടെ നാള്‍വഴി പുസ്തകത്തില്‍ ഏറ്റവും കരുത്തുറ്റ പെണ്ണടയാളമെന്ന് പറയാവുന്ന ഒരു ചിത്രകാരി നമുക്കുണ്ട്--ടികെ പത്മിനി. ആയുസ്സിന്റെ കുറഞ്ഞ ക്യാന്‍വാസില്‍ അവര്‍ ജീവിതം വരച്ചു. ഇരുണ്ട പ്രതലങ്ങളിലൂടെ, യാഥാര്‍ത്ഥ്യത്തിന്റെ വിഭിന്ന സ്ഥലികളിലൂടെ അവരുടെ ഈടുറ്റ രേഖകള്‍ ചലിച്ചു. അപമാനവീകരിക്കപ്പെട്ട കലയുടെ ആഘോഷമായി ചിത്രകലയുടെ വിപണിവത്കൃത മാതൃകകള്‍ കൊണ്ടാടപ്പെടുന്ന വര്‍ത്തമാന കലാപ്രവര്‍ത്തനത്തില്‍ നിന്ന് പത്മിനിയിലേക്ക് നോക്കുമ്പോള്‍ ആ ചിത്രങ്ങളുടെ രചനാപരവും പ്രമേയപരവുമായ ദൃഢത വിസ്മയിപ്പിക്കുന്നതാണ്.
Read more »
Tags: Art, Paintings, Sudheesh Kottembram, TK Padmini
Posted in അനുസ്മരണം, ചിത്രകല, സംസ്കാരികം | Comments