സംഘര്‍ഷം

യുദ്ധക്കൊതിയരുടെ ശ്രദ്ധയ്ക്ക്

January 29, 2013
By

വാജ്പേയി സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ പരാക്രമയ്ക്കു വേണ്ടി ഇന്ത്യ പൊടിച്ചത് 21,000 കോടി രൂപയും നഷ്ടപ്പെട്ടത് 1800ഓളം പട്ടാളക്കാരുടെ ജീവനുമാണ്. അതിര്‍ത്തി കടന്നുള്ള വെടിവെപ്പില്‍ അന്നു കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം വേറെയും. മറിച്ച് 2003ല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷം, ഒറ്റപ്പെട്ട സംഭവങ്ങളെ മാറ്റി നിര്‍ത്തിയാല്‍, അതിര്‍ത്തിയില്‍ പൊതുവേ സമാധാനമുണ്ടായിരുന്നു. അതിനു പകരം പഴയ കുരുതിക്കളത്തിലേക്കു തിരിച്ചു പോണമെന്നാണോ രാജ്യസ്നേഹത്തിന്റെ പേരില്‍ യുദ്ധപ്രസംഗം നടത്തുന്നവര്‍ ഉദ്ഘോഷിക്കുന്നത്?
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

July 11, 2012
By
പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രപരമായ പ്രസക്തിയില്‍ ആര്‍ക്കും സംശയമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ വിശേഷിച്ച്‌ കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പല സംഭവങ്ങളും അമ്പരപ്പിക്കുന്നതും ലജ്ജാകരവുമാണ്‌. ഇവ പിന്നാമ്പുറക്കഥകളായി പലപ്പോഴായി പുറത്തുവരുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ അറിയാഌള്ള അവകാശം എന്നത്‌ കല്ലുവെച്ച ഒന്നാംതരം നുണയും വാര്‍ത്ത എന്നത്‌ അജണ്ടകള്‍ക്കായി സത്യത്തെ വക്രീകരിക്കുന്ന ഒരു നിര്‍മ്മിതിയുമായി അധപ്പതിക്കുന്നത്‌. ഇത്‌ പുറത്തുപറഞ്ഞാല്‍ പിന്നെയവന്‍ അല്ലെങ്കില്‍ അവള്‍ ആ സ്ഥാപനത്തിലുണ്ടാകില്ല. മാത്രമല്ല മാനേജ്‌മെന്റ്‌ വിചാരിച്ചാല്‍ മറ്റൊരിടത്തും ജോലി കിട്ടാതിരിക്കാഌം കഴിയുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍...
Read more »

Tags: , , , , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാമ്പത്തികം | Comments

ഒരു രാജിയും ചില ചോദ്യങ്ങളും

June 27, 2012
By
ഒരു രാജിയും ചില ചോദ്യങ്ങളും

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍‍ഗ്രസ് സ്ഥാനാര്‍ത്ഥിയും, മന്‍മോഹന്‍ സിംഗ് സര്‍‍ക്കാരിലെ ധനകാര്യ മന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള സിപിഐ(എം) തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട്‌ പാര്‍‍ടിയില്‍ നിന്നും രാജിവച്ച പ്രസേന്‍ജിത്ത് ബോസിന്‍റെ നടപടിയെ കുറിച്ച് ഫെയ്സ്ബുക്കില്‍ വന്ന ഒരു കമന്‍റ് ആണ് ഈ കുറിപ്പിനാധാരം. പ്രത്യയശാസ്ത്ര വ്യതിയാനത്തെ പറ്റി വിമര്‍ശനമുയരുമ്പോഴൊക്കെ അതിനെ പ്രതിരോധിക്കാനായി ചരിത്രത്തില്‍ പലരും ഉയര്‍ത്തിയിട്ടുള്ള വാദമാണ് ഈ ഭീമന്‍ സംഘടനാബലത്തെ പറ്റിയുള്ള ആത്മവിശ്വാസം. ഇതേവാദം തന്നെയായിരുന്നു 1950കളില്‍ യൂറോപ്പിലെ ഒട്ടുമിക്ക കമ്യൂണിസ്റ്റ്‌ പാര്‍ടികളും ഉയര്‍ത്തിയിരുന്നത്. താരതമ്യേന ശക്തമായിരുന്ന...
Read more »

Tags: , , , , , ,
Posted in അന്തര്‍ദേശീയം, തൊഴിലാളി, രാഷ്ട്രീയം, സംഘര്‍ഷം, സാമ്പത്തികം | Comments

കുലവും, കുലപതിയും, പിന്നെ കുലംകുത്തികളും

May 14, 2012
By
Courtesy: Ouutlook

ഈ കുലംകുത്തി പ്രയോഗത്തെ ന്യായീകരിച്ചു കൊണ്ട് രംഗത്തു വന്ന ചിലര്‍ പറഞ്ഞത് വിജയന് പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യതയില്ലെന്നാണ്. തീര്‍ച്ചയായും പിന്തിരിപ്പന്‍ പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യത കമ്യൂണിസ്റ്റുകാര്‍ക്കില്ല. മാത്രമല്ല, അതിനെ ആക്രമിച്ചു തോത്പിക്കേണ്ട ഉത്തരവാദിത്വമുണ്ട് താനും. എന്നാല്‍, പാര്‍ടി വിട്ടു പോയി വേറെ ഇടതുപക്ഷ പാര്‍ടിയുണ്ടാക്കി കോഴിക്കോട് ജില്ലയിലെ ഏതാനും ഗ്രാമങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഒരു പറ്റം സഖാക്കളെ കുലംകുത്തികളെന്ന് ആവര്‍ത്തിച്ചു വിളിക്കുന്നതിലൂടെ ഏതു പൊതുബോധത്തെയാണ് കേരളത്തിലെ ഏറ്റവും വലിയ ഇടതുപാര്‍ടിയുടെ സെക്രട്ടറി ആക്രമിക്കുന്നത്?...
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, സംഘര്‍ഷം | Comments

ആരാണ് ഇതു ചെയ്തത്?

May 5, 2012
By
TP

സത്യം എത്രയും പെട്ടെന്ന് വെളിച്ചത്തു കൊണ്ടു വരികയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഒപ്പം കൊല്ലപ്പെട്ട സഖാവിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പ് ഉടനേ നിര്‍ത്തുകയും. കൊലയാളികള്‍ ആരായാലും, എത്ര വലിയവരായാലും, ഏതു പാര്‍ടിക്കാരായാലും അവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. സത്യം വെളിച്ചത്തു വരേണ്ടതുമുണ്ട്. അല്ലെങ്കില്‍ അപകടം കേരളത്തിനാണ്. നാമെല്ലാവരും ചേര്‍ന്ന് പണിതിയുയര്‍ത്തിയ കേരളത്തിന്. സഖാവ് ടിപിക്ക് അന്ത്യാഭിവാദ്യങ്ങള്‍.
Read more »

Tags: , , , , ,
Posted in എഡിറ്റോറിയല്‍, രാഷ്ട്രീയം, സംഘര്‍ഷം | Comments

ജോസഫ് കോനിയുടെ വിശുദ്ധകൊലയാളികള്‍

March 12, 2012
By
ജോസഫ് കോനിയുടെ വിശുദ്ധകൊലയാളികള്‍

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കോനിയും എല്‍ആര്‍എയും അവരുടെ യുദ്ധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആഫ്രിക്ക കണ്ട ഏറ്റവും ഭീകരനായ വിമതരിലൊരാളാണ് ജോസഫ് കോനി. അകോലികളുടെ പരിശുദ്ധാത്മാവ് തന്നില്‍ കുടിയേറിയിട്ടുണ്ടെന്നും, താന്‍ പ്രവാചകനാണെന്നും മറ്റും അവകാശപ്പെടുന്ന ഈ പഴയ അള്‍ത്താര ബാലന്‍ വര്‍ഷങ്ങളോളം ഒരു സമുദായത്തേയും, ഭരണകൂടത്തേയും വിറപ്പിച്ചു കൊണ്ടാണ് തന്റെ യുദ്ധങ്ങള്‍ തുടര്‍ന്നത്. കുട്ടികളെ സ്കൂളുകളില്‍ നിന്നും, അവരുടെ വീടുകളില്‍ നിന്നും, കളിസ്ഥലങ്ങളില്‍ നിന്നുമെല്ലാം കൂട്ടത്തോടെ തട്ടിക്കൊണ്ടു പോയി വിമത സൈന്യത്തില്‍ ചേര്‍ക്കുക, അവരെകൊണ്ടു തന്നെ അവരുടെ മാതാപിതാക്കളെ...
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

സീറിയന്‍ ശിശിരം

February 11, 2012
By
സീറിയന്‍ ശിശിരം

ഭരണകൂടത്തിന്റെ മുഷ്ക്കിനെ ഭയന്ന് കാലങ്ങളോളം രാഷ്ട്രീയ മുഖ്യധാരയില്‍ നിന്നും അകന്നു ജീവിച്ചിരുന്ന ബ്രദര്‍ഹുഡിനെ സംബന്ധിച്ച് അറബ് പ്രക്ഷോഭങ്ങള്‍ ഒരു ചരിത്രപരമായ അവസരമായിരുന്നു. പ്രത്യേകിച്ചും, ലിബിയയില്‍ നാറ്റോ നടത്തിയ സൈനിക ഇടപെടല്‍ അവര്‍ക്ക് പുത്തനൂര്‍ജം പകരുകയും ചെയ്തു. അസദിന്റെ ഭരണകൂടമാകട്ടെ, അമേരിക്കയുടെ കണ്ണില്‍ മിഡില്‍ ഈസ്റ്റിലെ ദൂര്‍ത്തപുത്രനാണു താനും. ഇറാന്റെ സഖ്യശക്തിയാണ് സീറിയ. പലസ്തീന്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ ആസ്ഥാനം ഈ ആഴ്ച വരെ സീറിയന്‍ തലസ്ഥാനമായ ഡമാസ്കസായിരുന്നു. ലെബനീസ് ഗ്വറില്ലാ പ്രസ്ഥാനമായ ഹെസ്ബൊല്ലയുടെ സഖ്യശക്തിയുമാണ് സീറിയ....
Read more »

Tags: , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

സാഹിത്യം‌‌, മതം, സമൂഹം

January 25, 2012
By
സാഹിത്യം‌‌, മതം, സമൂഹം

ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചും ഭരണകൂടത്തിന്റെ സാമൂഹികോത്തരവാദിത്വത്തിന്റെ അളവുകോലുകളെക്കുറിച്ചും ഒന്നിലധികം ചോദ്യങ്ങളുയര്‍ത്തി 2012 ജയ്പൂര്‍ സാഹിത്യ സമ്മേളനത്തിനു കൊടിയിറങ്ങി. നിശ്ചയിക്കപ്പെട്ടിരുന്നപോലെ വിവാദ നോവലിസ്റ്റ് സല്‍മാന്‍ റഷ്ദിയുമായി വീഡിയോ മുഖാമുഖം പോലും സംഘാടകര്‍ക്കു കഴിയാതെ വന്നസാഹചര്യമുണ്ടായത് ഇന്ത്യയില്‍ ആരൊക്കെയാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മുഖ്യവിചാരിപ്പുകാരും അജണ്ട നിശ്ചയിക്കുന്നവരുമെന്നു വെളിപ്പെടുത്തിത്തരുന്നു. ഒന്നിലധികം കേസുകള്‍ ജയ്പൂരും ആഗ്രയുമടക്കം രാജ്യത്തെ വിവിധ കോടതികളില്‍ നിരോധിക്കപ്പെട്ട പുസ്തകമായ 'സാത്താന്റെ വചനങ്ങളി'ല്‍ നിന്നുള്ള നിര്‍ദ്ദോഷ ഭാഗങ്ങള്‍ വായിച്ച എഴുത്തുകാരായ രുചിര്‍ ജോഷിയും, ജീത് തയ്യിലും ഭീഷണികളെത്തുടര്‍ന്നു ഇപ്പോളും ഒളിവിലാണ്.
Read more »

Tags: , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാഹിത്യം | Comments

സീറിയന്‍ തിയറ്റര്‍

January 20, 2012
By
സീറിയന്‍ തിയറ്റര്‍

എന്തു കൊണ്ട് സീറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് വീണില്ല? സീറിയയില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ട് മാസങ്ങളായി. പ്രക്ഷോഭകാരികള്‍ക്ക് തുര്‍ക്കിയുടേയും, ഗള്‍ഫ് രാജാക്കന്മാരുടേയും, പടിഞ്ഞാറന്‍ രാജ്യങ്ങളുടേയും തുറന്ന പിന്തുണയുണ്ട്. തുര്‍ക്കി-സീറിയന്‍ അതിര്‍ത്തി വഴി വിമതര്‍ക്ക് ആയുധങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു എന്നു വരെ റിപോര്‍ട്ടുകളുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ നയതന്ത്രപരമായി സീറിയന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് അയ്യായിരത്തിലധികം ആളുകള്‍ ഇതിനകം തന്നെ സീറിയന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. എങ്കിലും മുബാറക്കിന്റേയോ,...
Read more »

Tags: , , , , , , , ,
Posted in അന്തര്‍ദേശീയം, സംഘര്‍ഷം | Comments

ഇരുളാര്‍ന്ന മിഴിവാര്‍ന്ന ചിത്രങ്ങള്‍

January 19, 2012
By
ഇരുളാര്‍ന്ന മിഴിവാര്‍ന്ന ചിത്രങ്ങള്‍

അതീവശ്രദ്ധയോടെ പരിചരിച്ചിട്ടും ജഢങ്ങളുടെ ഇപ്പോളത്തെ രൂപം ആരെയും അസ്വസ്ഥമാക്കാന്‍ പോന്നതായിരുന്നു. ചെറിച്ചുവപ്പുള്ള വെല്‍വറ്റു കുപ്പായത്തില്‍ നാന്‍സി. അനുജനു കുറൂകെവരകളുള്ള ഉദിച്ച നിറമുള്ള ഷര്‍ട്ട്. കുറെക്കൂടെ അന്തസ്സാര്‍ന്ന വസ്ത്രങ്ങളിലായിരുന്നു അവരുടെ മാതാപിതാക്കള്‍ കിടന്നിരുന്നതു. മിസ്റ്റര്‍ ക്ലട്ടര്‍ നാവികനീലം നിറഞ്ഞ കമ്പിളികുപ്പായത്തിലും, ഭാര്യ അതേനിറത്തിലുള്ള മ്രൃദുമേല്‍ക്കുപ്പായത്തിലും. എന്നാല്‍ ഒരു വസ്തുത ആ അവസ്ഥക്കു വിറപ്പിക്കുന്ന പശ്ചാത്തലം നല്കിയിരുന്നു: ഒരോ ശിരസ്സും ഇരട്ടിവീര്‍ത്ത കൊക്കൂണുകളെപ്പോലെ തോന്നി. ഒരോ ജഢത്തിന്റെയും ശിരസ്സു കോട്ടണ്‍ കൊണ്ടു പൂര്‍ണ്ണമായും പൊതിഞ്ഞ് ...
Read more »

Tags: , ,
Posted in പലവക, പുസ്തകം, മാധ്യമം, സംഘര്‍ഷം, സാഹിത്യം, സിനിമ | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍