ലോകത്താകമാനം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി എത്രത്തോളം ഇന്ത്യൻ സമ്പദ്ഘടനയെ പിടിച്ചുലയ്ക്കുന്നുണ്ട്? സാമ്പത്തിക വളർച്ചയിലെ ഏതൊക്കെ മേഖലകളാണ് പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്? ഈ സാഹചര്യത്തിലാണ് കേരളത്തിലെ സാമ്പത്തിക വളർച്ച ഒൻപത് ശതമാനത്തിനും മുകളിലാണ് എന്ന വസ്തുത ഉയർത്തിക്കാട്ടി കേരളത്തിലെ സാമ്പത്തിക അവലോകനം മുന്നോട്ടുവച്ച്‌കൊണ്ട് ധനമന്ത്രി കെഎം മാണി തന്‍റെ പതിനൊന്നാം ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്ര കേരള സാഹചര്യങ്ങളെ വർദ്ധിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
Read more »
Tags: global financial crisis, Indian economy, Recession, Siddik Rabiyath
Posted in DP Essay, വികസനം, സാമ്പത്തികം | Comments
ചാവേസ് ഒരു മാര്‍ക്സിസ്റ്റായിരുന്നില്ല. എന്നാല്‍ സാമ്രാജ്യത്വത്തിനോട് സന്ധി ചെയ്യുന്ന, മുതലാളിത്തത്തെ നിയന്ത്രിച്ച് അതില്‍ നിന്നും സമത്വം ഊറ്റിയെടുക്കാമെന്ന് വിശ്വസിക്കുന്ന ഒരു 'നിഷ്കളങ്ക' സോഷ്യല്‍ ഡെമോക്രാറ്റുമായിരുന്നില്ല. ചാവേസിന്റെ വര്‍ഗനിലപാട് കൃത്യമായിരുന്നു. താരിഖ് അലിയോടു ചോദിച്ചാല്‍ അദ്ദേഹം പറയും ചാവേസ് ഒരു 'സോഷ്യലിസ്റ്റ് ഡെമോക്രാറ്റാ'യിരുന്നുവെന്ന്. മാനവസമൂഹം നിലനില്‍ക്കണമെങ്കില്‍ മുതലാളിത്തത്തെ പരിവര്‍ത്തിപ്പിക്കണമെന്നു തന്നെ അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. മുതലാളിത്തക്രമത്തെ മാറ്റിത്തീര്‍ത്ത് സോഷ്യലിസം സാധ്യമാക്കണം. അതു ജനാധിപത്യത്തിലൂടെ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Read more »
Tags: Fidel Castro, Hugo Chavez, imperialism, Latin America, Socialism, Stanly, Venezuela
Posted in അനുസ്മരണം, അന്തര്‍ദേശീയം, അവകാശങ്ങള്‍, രാഷ്ട്രീയം, വികസനം | Comments
സബ്സിഡികള്‍ വീണ്ടും വെട്ടിച്ചുരുക്കുക, സാമൂഹ്യ മേഖലയിലെ സര്‍ക്കാര്‍ പ്രാതിനിധ്യം കുറയ്ക്കുക, സ്വകാര്യ മൂലധനത്തിന്റെ ആഡംബര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, അന്തര്‍ദേശീയ ധന മൂലധനത്തിന്റെ ഇച്ഛകള്‍ക്കു മുന്നില്‍ സര്‍ക്കാരിനെ കൂടുതല്‍ ദുര്‍ബലമാക്കുക എന്നിങ്ങനെ ഒരു ഐഡിയല്‍ നവലിബറല്‍ ബജറ്റ് എന്തൊക്കെ ചെയ്യണമായിരുന്നുവോ അതൊക്കെ ചിദംബരത്തിന്റെ ബജറ്റ് ചെയ്യുന്നുണ്ട്. അതില്‍ ധനകാര്യ മന്ത്രിക്കും, അദ്ദേഹത്തിന്റെ പ്രധാന മന്ത്രി, ധനമൂലധനത്തിന്റെ യഥാര്‍ത്ഥ ഉപാസകന്‍, മന്‍മോഹന്‍ സിംഗിനും, സര്‍വോപരി കോണ്‍ഗ്രസ് പാര്‍ടിക്കും അഭിമാനിക്കാം. ജനം ഇനി നിക്കണ്ട ഓടിക്കോ എന്നു തന്നെയാണ് ബജറ്റിന്റെ...
Read more »
Tags: Chidambaram, Economy, Manmohan Singh, Stanly, Union budget, UPA
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
റെയില്‍വേയെ പൂര്‍ണമായും പാവങ്ങളില്‍ നിന്നും അകറ്റി വിപണിയുടെ ചിട്ടകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമായി മാറ്റി തീര്‍ക്കുക എന്ന അജന്‍ഡ പഴുതുകളില്ലാതെ ബന്‍സാല്‍ അവതരിപ്പിച്ചിരിക്കുന്നു. റെയില്‍വേ സേവനങ്ങളുടെ ചരക്കുവത്കരണം ഇനി അതിവേഗത്തില്‍ പ്രതീക്ഷിക്കാം. ആധുനിക വത്കരണത്തിന്റെ പേരില്‍ ഉയര്‍ന്ന നിരക്കുകളും, ഉയര്‍ന്ന സ്വകാര്യ പങ്കാളിത്തവും വഴിയേ വരും. റെയില്‍വേയുടെ കയ്യിലുള്ള ഭൂമി സ്വകാര്യ പദ്ധതികള്‍ക്കായി നല്‍കി കൊണ്ട് അതില്‍ നിന്നും 1,000 കോടിയോളം കണ്ടെത്തുക എന്ന നിര്‍ദേശം വന്നു കഴിഞ്ഞു.
Read more »
Tags: Economy, Manmohan Singh, P Chidambaram, Pavan K Bansal, railway, UPA
Posted in വികസനം, സാമ്പത്തികം | Comments
'അച്ചടക്കലംഘന'ത്തിന്റെ പേരില്‍ വിസ് ഒരുപക്ഷേ ഇനിയും പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടേക്കാം. പക്ഷേ, വിഎസ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ പാര്‍ട്ടിക്കാവില്ല. കാരണം, അടിസ്ഥാന വര്‍ഗങ്ങളെ ഊര്‍ജസ്വലരാക്കാന്‍ കഴിയുന്ന ഒരു റാഡിക്കല്‍ ആശയമാണ് അതിന്റെ നിലപാടുതറ. ആധുനികവും ശാസ്‌ത്രീയവുമായ കാര്‍ഷിക കൂട്ടായ്‌മക്കു വേണ്ടി ഭൂമി സമാഹരിക്കുന്നതില്‍, കുത്തക മുതലാളിത്തത്തെ അകറ്റി നിര്‍ത്തുന്നതില്‍, പാടത്ത് സഹകരണ ഉല്‍പാദനത്തിന്റെ സംസ്‌കാരവും സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതില്‍, ഭൂമിയുടെ സാമൂഹിക ഉടമസ്ഥാവകാശം സംബന്ധിച്ച മുന്‍ പിഴവുകള്‍ തുറന്നു സമ്മതിക്കുന്നതില്‍, ചെറുകിട പരമ്പരാഗത വ്യവസായങ്ങളെ...
Read more »
Tags: CPIM, Kerala, MJ Stanly, VS Achuthanandan
Posted in തൊഴിലാളി, രാഷ്ട്രീയം, വികസനം | Comments
തോട്ടങ്ങളുടെ അഞ്ച് ശതമാനം റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തത് റദ്ദാക്കുക, ഭൂപരിധി ചട്ടം ലംഘിച്ച് തരംമാറ്റിയ തോട്ടങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുക, പാട്ടവ്യവസ്ഥ ലംഘിച്ച തോട്ടങ്ങള്‍ മിച്ചഭൂമിയായി തിരിച്ചെടുക്കുക, ഇങ്ങനെ ലഭ്യമാകുന്ന മിച്ചഭൂമി ഭൂരഹിതര്‍ക്ക് നിയമാനുസൃതം നല്‍കുക തുടങ്ങിയ അടിസ്ഥാനപരമായ വിഷയങ്ങളില്‍ യോജിച്ച സമരത്തിന് തയ്യാറുണ്ടോ എന്നതാണ് വിഷയം.
Read more »
Tags: Development, Kerala, Land Reforms, LDF, UDF, VS Achuthanandan
Posted in അവകാശങ്ങള്‍, പരിസ്ഥിതി, രാഷ്ട്രീയം, വികസനം | Comments
ഇന്ത്യന്‍ ഉലപന്നങ്ങള്‍ക്ക് വിദേശകമ്പോളങ്ങളില്‍ ചോദനം വളരെ വേഗത്തില്‍ കുറയുന്നു. ഇതിനാലാണ് നമ്മുടെ പണത്തിന്റെ ചോദനവും കുറയുന്നത്. ഇത് നമ്മുടെ കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടാക്കി എന്ന അവസാന രണ്ടു പാദത്തിലെ റിപോര്‍ട്ടുകളും ശരിവയ്ക്കുമ്പോള്‍ നാം ചോദിക്കേണ്ടത് ഇന്ത്യന്‍ രൂപ താഴുന്നത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ താഴ്ചയായി കാണാമോ എന്ന വസ്തുതാപരമായ ചോദ്യമാണ്. അപ്പോള്‍ എവിടെയാണ് നമ്മുടെ സാമ്പത്തിക കരകയറലും, അഭിന മുതലാളിത്തത്തിന്റെ ‘W’ പ്രത്യാശയും!? ഇവിടെയാണ് മുതലാളിത്തവും അതിന്റെ അധരസേവകരും ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയാനെന്നു പറയേണ്ടിവരുന്നത്.
Read more »
Tags: exchange rates, inflation, rupee dollar, ഇന്ത്യന്‍ ഇക്കോണമി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, ദില്ലിപോസ്റ്റ്, പണപ്പെരുപ്പം, രൂപ, രൂപയുടെ മൂല്യം, സിദ്ദിക്ക് റാബിയത്ത്
Posted in അന്തര്‍ദേശീയം, പലവക, രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
പണ്ഡിതരേയും ശില്പികളേയും എന്നും ആദരിച്ചിട്ടുള്ളവരാണ് കോണ്‍ഗ്രസുകാര്‍. പ്രഥമ പ്രധാനമന്ത്രിയും പണ്ഡിതനായിരുന്നു. ശില്പിയുമായിരുന്നു. പിന്നേയുമുണ്ട് ശില്പികള്‍. ഇന്ദിരാ പ്രിയദര്‍ശിനി സോഷ്യലിസ്റ്റു ഇന്ത്യയുടെ ശില്പി, രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി, സോണിയാ ഗാന്ധി ശില്പികളുടെ ശില്പി. ആ കൂട്ടത്തില്‍ ഒരു മഹാശില്പി മന്‍മോഹനും. ആ മന്‍മോഹനും വേണ്ടേ ഒരു പിന്‍ഗാമി? വേണ്ടെന്ന് ശത്രുക്കള്‍ പോലും പറയില്ല. കാരണം, മന്‍മോഹന്‍ സിംഗില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഗതി എന്താകുമായിരുന്നു എന്ന് ആലോചിക്കുമ്പോഴേ നടുക്കമാണ്. ഉള്‍ക്കിടിലമാണ്. അത്രയും മഹാനായ ഒരു ശില്പിക്ക് രണ്ടാമന്‍...
Read more »
Tags: C Basheer Ahamed, Congress, Economy, Manmohan Singh, Montek Singh Ahluwalia, Planning Commission, Politics, UPA
Posted in നര്‍മ്മം, വികസനം, സാമ്പത്തികം | Comments
'പുതുഗുജറാത്ത് എന്ന വലിയ നുണ' എന്ന ദില്ലിപോസ്റ്റ് ലേഖനത്തോടും, അത് സമര്‍ത്ഥിച്ച ആശയങ്ങളോടും പലതരത്തിലുള്ള അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങളുള്‍പെടെ, വായനക്കാരില്‍ നിന്നു ലഭിക്കുകയുണ്ടായി. വിമര്‍ശനങ്ങളില്‍ ഒന്ന്, ഗുജറാത്ത് അടിസ്ഥാന മേഖലയില്‍ ഉണ്ടാക്കിയ വികസന മുന്നേറ്റത്തെ ദില്ലിപോസ്റ്റ് ലേഖനം തിരസ്കരിച്ചു എന്നതായിരുന്നു. ഗുജറാത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കുയര്‍ത്തിപിടിച്ചായിരുന്നു മറ്റു ചില വിമര്‍ശനങ്ങള്‍ വന്നത്. എന്നാല്‍, രണ്ടക്ക സാമ്പത്തിക വളര്‍ച്ച നേടിയാല്‍ എല്ലാമായോ? അത്തരത്തിലുള്ള ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച നേടിയാല്‍ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമോ? സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം സ്വാഭാവികമായും...
Read more »
Tags: Development, Economy, Gujarat, Narendra Modi, Siddik Rabiyath, Umesh Omanakuttan
Posted in രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
'ആ മറുപാതി എങ്ങനെ നശിക്കുന്നു (How The Other Half Dies, 1976) എന്ന കോളിളക്കം സ്രൃഷ്ടിച്ച പുസ്തകത്തിലൂടെ ലോകഭക്ഷ്യമേഖലയേയും നയവിശാരദന്മാരെയും കുലുക്കിയിട്ട സാമ്പത്തിക ശാസ്ത്രജ്ഞയാണ് സൂസന്‍ ജോര്‍ജ്ജ്. അവരുടെ കീഴിലുള്ള ഗവേഷണാന്വേഷണ സംഘടനയായ ട്രാന്‍സ്‌നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് (Transnational Institute) ഈയിടെ പ്രസിദ്ധീകരിച്ച ചില പഠനങ്ങളില്‍ ലോകത്തു ഇന്നു നിലനില്കുന്ന സാമ്പത്തിക ഉച്ചനീചത്വത്തിന്റെ തെളിവാര്‍ന്ന ചിത്രങ്ങളുണ്ട്. ഗഹനമായ ഈ വിഷയത്തെക്കുറിച്ചുള്ള അതിലളിതങ്ങളായ ഏതാനും ഗ്രാഫിക്കുകള്‍.
Read more »
Tags: class war, Data Post, global rich, How the other half dies, inequality, susan george, transnational institute
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, മാധ്യമം, രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments