മാധ്യമം

മുലാക്കാത്ത് അഫ്സല്‍

February 11, 2013
By
മുലാക്കാത്ത് അഫ്സല്‍

ശ്രീനഗറില്‍ നിന്ന് സൊപൂറിലേക്ക് പോകാന്‍ ബസു കാത്തു നില്‍ക്കുമ്പോഴാണ് എന്നെ അറസ്റ്റു ചെയ്ത് പാരിമ്പോറാ പോലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയത്. കഠിനമായി ഉപദ്രവിച്ചു. നേരെ എസ്‌ടിഎഫിനെ മുഖ്യ കാര്യാലയത്തില്‍ കൊണ്ടുവന്നു. അവിടെ നിന്ന് ദില്ലിയിലേക്കും. ദില്ലി പൊലീസിലെ പ്രത്യേകവിഭാഗത്തിന്റെ പീഡനമുറിയില്‍ വച്ച് മുഹമ്മദിനെപ്പറ്റി എനിക്കറിയാവുന്നതെല്ലാം ഞാന്‍ പറഞ്ഞു. എന്റെ കസിന്‍ ഷൌക്കത്തും അവന്റെ ഭാര്യ നവ്ജോതും എസ്എആര്‍ ഗീലാനിയും ഞാനുമാണ് പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലുള്ളത് എന്നു ഞാന്‍ പറയണം. അതാണ് അവരുടെ ആവശ്യം. മാധ്യമങ്ങള്‍ക്ക് വിശ്വാസം വരുന്ന...
Read more »

Tags: , , ,
Posted in അഭിമുഖം, അവകാശങ്ങള്‍, മാധ്യമം, രാഷ്ട്രീയം | Comments

പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

July 11, 2012
By
പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രപരമായ പ്രസക്തിയില്‍ ആര്‍ക്കും സംശയമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ വിശേഷിച്ച്‌ കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പല സംഭവങ്ങളും അമ്പരപ്പിക്കുന്നതും ലജ്ജാകരവുമാണ്‌. ഇവ പിന്നാമ്പുറക്കഥകളായി പലപ്പോഴായി പുറത്തുവരുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ അറിയാഌള്ള അവകാശം എന്നത്‌ കല്ലുവെച്ച ഒന്നാംതരം നുണയും വാര്‍ത്ത എന്നത്‌ അജണ്ടകള്‍ക്കായി സത്യത്തെ വക്രീകരിക്കുന്ന ഒരു നിര്‍മ്മിതിയുമായി അധപ്പതിക്കുന്നത്‌. ഇത്‌ പുറത്തുപറഞ്ഞാല്‍ പിന്നെയവന്‍ അല്ലെങ്കില്‍ അവള്‍ ആ സ്ഥാപനത്തിലുണ്ടാകില്ല. മാത്രമല്ല മാനേജ്‌മെന്റ്‌ വിചാരിച്ചാല്‍ മറ്റൊരിടത്തും ജോലി കിട്ടാതിരിക്കാഌം കഴിയുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍...
Read more »

Tags: , , , , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാമ്പത്തികം | Comments

പത്രാധിപരുടെ പോക്രിത്തരം

May 29, 2012
By
പത്രാധിപരുടെ പോക്രിത്തരം

കൊലപാതകത്തെ പ്രഭാ വര്‍മ ന്യായീകരിച്ചു എന്നതാണ് കവിത നിര്‍ത്താനുള്ള പ്രധാന കാരണമായി ജയചന്ദ്രന്‍ നായര്‍ ഉയര്‍ത്തി കാണിക്കുന്നത്. പക്ഷേ, പ്രഭാ വര്‍മയുടെ ലേഖനം അങ്ങിനെ ചെയ്യുന്നില്ല. വേണമെങ്കില്‍ പ്രഭാ വര്‍മ പിണറായി വിജയനെ കുലംകുത്തി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അനുകൂലിക്കുകയാണ് എന്നു പറയാം. അപ്പോള്‍ അതാണോ ജയചന്ദ്രന്‍ നായരുടെ പ്രശ്നം? പിണറായി വിജയനെ അനുകൂലിച്ചാല്‍ അതിനര്‍ത്ഥം 'കൊലപാതകങ്ങളെ അനുകൂലിക്കുന്നുവെന്നാണോ'? അതോ പിണറായി വിജയനെയോ, സിപിഎമ്മിനേയോ എവിടെയെങ്കിലും, ഏതെങ്കിലും രീതിയില്‍ അനുകൂലിക്കുന്നവര്‍ എഴുതുന്നത് ഒരുകാലത്തും മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കില്ലെന്നാണോ?...
Read more »

Posted in കവിത, മാധ്യമം, രാഷ്ട്രീയം | Comments

സൈബര്‍ സാങ്കേതികതയും മലയാള ഭാഷയും

April 19, 2012
By
computer

തിര്‍ വരമ്പുകളേയും, ഭൗതിക പ്രതലങ്ങളേയും ഭഞ്ജിക്കുമ്പോഴാണ് ഭാഷാമുന്നേറ്റങ്ങള്‍ വിപ്ലവാത്മകമാകുന്നത്. കേരളത്തിന്റെ ഭൌമ അതിര്‍ത്തിയില്‍നിന്നും ദൂരേയ്ക്കു സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ആശയാവിഷ്കാരത്തിനുള്ള, അല്ലെങ്കില്‍ സംവേദനത്തിനുള്ള, പരിസരം കൂടിയാണ് മലയാളം ഫോണ്ട് എന്ന നൂതന സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെയും, പിന്നീട് ബ്ലോഗിംഗിലൂടെയുമൊക്കെ സാധ്യമായത്. ഇന്ന് മലയാളത്തിന്‍റെ പല മേഖലകളിലും ഐ-മലയാളികള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് നിദാനമായത് ഇത്തരം മുന്നേറ്റങ്ങളാണ്.
Read more »

Tags: , , , , , , ,
Posted in DP Essay, മാധ്യമം, സങ്കേതികവിദ്യ, സംസ്കാരികം | Comments

DataPost: ധനികരുടേത് മാത്രം എന്ന നിലയില്‍ ലോകത്തിന്റെ ഒരു പോര്‍ട്രൈറ്റ്

February 8, 2012
By
DataPost: ധനികരുടേത് മാത്രം എന്ന നിലയില്‍ ലോകത്തിന്റെ ഒരു പോര്‍ട്രൈറ്റ്

'ആ മറുപാതി എങ്ങനെ നശിക്കുന്നു (How The Other Half Dies, 1976) എന്ന കോളിളക്കം സ്രൃഷ്ടിച്ച പുസ്തകത്തിലൂടെ ലോകഭക്ഷ്യമേഖലയേയും നയവിശാരദന്മാരെയും കുലുക്കിയിട്ട സാമ്പത്തിക ശാസ്ത്രജ്ഞയാണ് സൂസന്‍ ജോര്‍ജ്ജ്. അവരുടെ കീഴിലുള്ള ഗവേഷണാന്വേഷണ സംഘടനയായ ട്രാന്‍സ്‌‌നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് (Transnational Institute) ഈയിടെ പ്രസിദ്ധീകരിച്ച ചില പഠനങ്ങളില്‍ ലോകത്തു ഇന്നു നിലനില്കുന്ന സാമ്പത്തിക ഉച്ചനീചത്വത്തിന്റെ തെളിവാര്‍ന്ന ചിത്രങ്ങളുണ്ട്. ഗഹനമായ ഈ വിഷയത്തെക്കുറിച്ചുള്ള അതിലളിതങ്ങളായ ഏതാനും ഗ്രാഫിക്കുകള്‍.
Read more »

Tags: , , , , , ,
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, മാധ്യമം, രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments

അംബാനി വിഴുങ്ങുന്ന സ്വീകരണമുറികള്‍

February 6, 2012
By
അംബാനി വിഴുങ്ങുന്ന സ്വീകരണമുറികള്‍

വ്യവസായഭീമന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്റ്റ്രീസ് രാഘവ് ബെഹലിന്റെ നെറ്റ്വര്‍ക്ക്18 കമ്പനിയെ സങ്കീര്‍ണ്ണമായ ഒരു ഇടപാടീലൂടെ ഇക്കഴിഞ്ഞമാസം കൈക്കലാക്കിയതിന്റെ സാമൂഹ്യസാഹചര്യം എന്താണ്?. റിലയന്‍സ് രാജ്യത്തെ മുപ്പതോളം ചാനലുകളുടെ ഉള്ളടക്കം നിര്‍ണ്ണയിക്കാന്‍ കെല്പുള്ള ശക്തിയായി മാറുന്നതു ഒരു നിലക്കും ശുഭകരമല്ല. അംബാനിക്കു നെറ്റ്‌‌വര്‍ക്ക്18ന്റെ എതിര്‍ചാനലായ എന്‍ഡിടി‌‌വിയില്‍ രഹസ്യമായി ഉണ്ടെന്നു പറയപ്പെടുന്ന ഓഹരി പങ്കാളിത്തം കൂടീ കണക്കിലെടുത്താല്‍ അതു റൂപ്പര്‍ട്ടു മര്‍ഡൊക്കിനേക്കാള്‍ അപകടകരമായ ഒരു സാഹചര്യം വരുത്തിവക്കും. കോര്‍പ്പറേറ്റുകളടക്കമുള്ള വന്‍സ്രാവുകളെ വിമര്‍ശിക്കുകയും അവരുടെ ചെയ്തികള്‍ സമൂഹമധ്യത്തില്‍...
Read more »

Tags: , , , ,
Posted in തൊഴിലാളി, മാധ്യമം, രാഷ്ട്രീയം, വികസനം | Comments

ജയ്പ്പൂര്‍ സാഹിത്യവാരഫലം

January 29, 2012
By
ജയ്പ്പൂര്‍ സാഹിത്യവാരഫലം

ഇന്ത്യയെക്കുറിച്ചു പറയുന്ന ഒരു ക്ലീഷേയുണ്ട്: 'ഈ രാജ്യത്തെക്കുറീച്ചു എന്തു വിശേഷിപ്പിച്ചാലും അതിന്റെ നേര്‍വിപരീതവും അത്രതന്നെ ശരിതന്നെയായിരിക്കും' ജനുവരി നാലാം വാരം സമാപിച്ച ജയ്പൂര്‍ സാഹിത്യസമ്മേളനത്തെക്കൂറിച്ചും ഇതു തന്നെ പറയാം. ഈ വര്‍ഷിക സാഹിത്യോത്സവത്തിനെതിരായി പറഞ്ഞുകേള്‍ക്കുന്ന ആരോപണങ്ങളില്‍ ഏറെയും കഴമ്പുള്ളതാണ്. ഇതൊരു കാര്‍ണിവലിന്റെ സ്വഭാവം കൈവരിച്ചിരിക്കുന്നു. പ്രത്യേകിച്ചും, ഒരു കച്ചവടക്കാര്‍ണ്ണിവലിന്റെ വിവിധരീതികള്‍ അതു പ്രകടമാക്കുന്നുണ്ട്. കോര്‍പ്പറേറ്റ് സ്പോണ്‍സര്‍ഷിപ്പിലാണ് കാര്യങ്ങളൊക്കെ നടക്കുന്നത്; മദ്യം, നിശാപാര്‍ട്ടികള്‍ എന്നിവക്കും വേണ്ടത്ര പ്രാധാന്യം നല്‍കുന്നുണ്ട്; പങ്കെടുക്കുന്നവരില്‍ ഏറെയും ഉപരിവര്‍ഗ്ഗപ്രതിനിധികളാണ്. എന്നാല്‍ ഇതിനൊക്കെ മറുപുറങ്ങളുണ്ട്.
Read more »

Tags: ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, കവിത, പലവക, പുസ്തകം, മാധ്യമം, യാത്ര, രാഷ്ട്രീയം, സംസ്കാരികം, സാമ്പത്തികം, സാഹിത്യം | Comments

സാഹിത്യം‌‌, മതം, സമൂഹം

January 25, 2012
By
സാഹിത്യം‌‌, മതം, സമൂഹം

ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചും ഭരണകൂടത്തിന്റെ സാമൂഹികോത്തരവാദിത്വത്തിന്റെ അളവുകോലുകളെക്കുറിച്ചും ഒന്നിലധികം ചോദ്യങ്ങളുയര്‍ത്തി 2012 ജയ്പൂര്‍ സാഹിത്യ സമ്മേളനത്തിനു കൊടിയിറങ്ങി. നിശ്ചയിക്കപ്പെട്ടിരുന്നപോലെ വിവാദ നോവലിസ്റ്റ് സല്‍മാന്‍ റഷ്ദിയുമായി വീഡിയോ മുഖാമുഖം പോലും സംഘാടകര്‍ക്കു കഴിയാതെ വന്നസാഹചര്യമുണ്ടായത് ഇന്ത്യയില്‍ ആരൊക്കെയാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മുഖ്യവിചാരിപ്പുകാരും അജണ്ട നിശ്ചയിക്കുന്നവരുമെന്നു വെളിപ്പെടുത്തിത്തരുന്നു. ഒന്നിലധികം കേസുകള്‍ ജയ്പൂരും ആഗ്രയുമടക്കം രാജ്യത്തെ വിവിധ കോടതികളില്‍ നിരോധിക്കപ്പെട്ട പുസ്തകമായ 'സാത്താന്റെ വചനങ്ങളി'ല്‍ നിന്നുള്ള നിര്‍ദ്ദോഷ ഭാഗങ്ങള്‍ വായിച്ച എഴുത്തുകാരായ രുചിര്‍ ജോഷിയും, ജീത് തയ്യിലും ഭീഷണികളെത്തുടര്‍ന്നു ഇപ്പോളും ഒളിവിലാണ്.
Read more »

Tags: , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാഹിത്യം | Comments

ഇരുളാര്‍ന്ന മിഴിവാര്‍ന്ന ചിത്രങ്ങള്‍

January 19, 2012
By
ഇരുളാര്‍ന്ന മിഴിവാര്‍ന്ന ചിത്രങ്ങള്‍

അതീവശ്രദ്ധയോടെ പരിചരിച്ചിട്ടും ജഢങ്ങളുടെ ഇപ്പോളത്തെ രൂപം ആരെയും അസ്വസ്ഥമാക്കാന്‍ പോന്നതായിരുന്നു. ചെറിച്ചുവപ്പുള്ള വെല്‍വറ്റു കുപ്പായത്തില്‍ നാന്‍സി. അനുജനു കുറൂകെവരകളുള്ള ഉദിച്ച നിറമുള്ള ഷര്‍ട്ട്. കുറെക്കൂടെ അന്തസ്സാര്‍ന്ന വസ്ത്രങ്ങളിലായിരുന്നു അവരുടെ മാതാപിതാക്കള്‍ കിടന്നിരുന്നതു. മിസ്റ്റര്‍ ക്ലട്ടര്‍ നാവികനീലം നിറഞ്ഞ കമ്പിളികുപ്പായത്തിലും, ഭാര്യ അതേനിറത്തിലുള്ള മ്രൃദുമേല്‍ക്കുപ്പായത്തിലും. എന്നാല്‍ ഒരു വസ്തുത ആ അവസ്ഥക്കു വിറപ്പിക്കുന്ന പശ്ചാത്തലം നല്കിയിരുന്നു: ഒരോ ശിരസ്സും ഇരട്ടിവീര്‍ത്ത കൊക്കൂണുകളെപ്പോലെ തോന്നി. ഒരോ ജഢത്തിന്റെയും ശിരസ്സു കോട്ടണ്‍ കൊണ്ടു പൂര്‍ണ്ണമായും പൊതിഞ്ഞ് ...
Read more »

Tags: , ,
Posted in പലവക, പുസ്തകം, മാധ്യമം, സംഘര്‍ഷം, സാഹിത്യം, സിനിമ | Comments

ഇതാ നമ്മുടെ പോപ്പ്!

December 27, 2011
By
ഇതാ നമ്മുടെ പോപ്പ്!

സിനിമയുടെ പരമ്പരാഗത വഴക്കങ്ങള്‍ക്കകത്തു നിന്നുകൊണ്ടുതന്നെ ലളിതവും സുന്ദരവുമായ സമവാക്യങ്ങള്‍ രൂപപ്പെടുത്തി നര്‍മ്മത്തിന്റെ മേമ്പൊടിവിതറി ഏവര്‍ക്കും ആസ്വദിക്കാവുന്ന എന്നാല്‍ ആഴമേറിയ രാഷ്ട്രീയമാനമുള്ള ഒരുചിത്രം എങ്ങനെ ശില്പചാതുരിയോടെ ഒരുക്കാമെന്നു കാണിച്ചുതരികയാണ് ഇറ്റാലിയന്‍ സംവിധായകനായ നാനി മൊരെത്തി ഹാബെമസ് പേപം (Habemus Papam or We Have A Pope!) എന്ന തന്റെ പുതിയ സിനിമയിലൂടെ. സിനിമക്കു രാഷ്ട്രീയമുണ്ട്. എന്നാലതു മുദ്രാവാക്യം വിളിയുടെ നിലയിലേക്കു വരണമെന്നില്ല. മറിച്ചു അതിനു കലയുടെ സൗകുമാര്യത ഉണ്ടാവുകയും ...
Read more »

Tags: , , , ,
Posted in അന്തര്‍ദേശീയം, മാധ്യമം, രാഷ്ട്രീയം, സംസ്കാരികം, സിനിമ | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍