പുസ്തകം

പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

July 11, 2012
By
പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രപരമായ പ്രസക്തിയില്‍ ആര്‍ക്കും സംശയമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ വിശേഷിച്ച്‌ കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പല സംഭവങ്ങളും അമ്പരപ്പിക്കുന്നതും ലജ്ജാകരവുമാണ്‌. ഇവ പിന്നാമ്പുറക്കഥകളായി പലപ്പോഴായി പുറത്തുവരുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ അറിയാഌള്ള അവകാശം എന്നത്‌ കല്ലുവെച്ച ഒന്നാംതരം നുണയും വാര്‍ത്ത എന്നത്‌ അജണ്ടകള്‍ക്കായി സത്യത്തെ വക്രീകരിക്കുന്ന ഒരു നിര്‍മ്മിതിയുമായി അധപ്പതിക്കുന്നത്‌. ഇത്‌ പുറത്തുപറഞ്ഞാല്‍ പിന്നെയവന്‍ അല്ലെങ്കില്‍ അവള്‍ ആ സ്ഥാപനത്തിലുണ്ടാകില്ല. മാത്രമല്ല മാനേജ്‌മെന്റ്‌ വിചാരിച്ചാല്‍ മറ്റൊരിടത്തും ജോലി കിട്ടാതിരിക്കാഌം കഴിയുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍...
Read more »

Tags: , , , , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാമ്പത്തികം | Comments

ഒരു ദേശത്തിന്റെ പ്രഭാവസഞ്ചാരങ്ങള്‍

February 2, 2012
By
ഒരു ദേശത്തിന്റെ പ്രഭാവസഞ്ചാരങ്ങള്‍

കേരളത്തിന്റെ, മലബാറിന്റെ, കോഴിക്കോടിന്റെ പൈതൃകവും പാരമ്പര്യവും ചര്‍ച്ച ചെയ്യുന്ന വിവിധ തലങ്ങളില്‍ നിന്നുള്ള നിരവധി രചനകള്‍ ഒരു പുസ്‌തകത്തില്‍ സമാഹരിച്ചു എന്നതാണ്‌ 'മലബാര്‍: പൈതൃകവും പ്രതാപവു'മെന്ന ഗ്രന്ഥത്തിന്റെ പ്രഭാവം. ഉദ്ധൃതദേശങ്ങളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ക്ക്‌ ആത്യന്തികമായി അവലംബിക്കാവുന്ന പ്രഥമകൃതികളിലൊന്നായി ഈ സമാഹാരം നമ്മുടെ ഗ്രന്ഥശേഖരങ്ങളില്‍ ഇടംപിടിക്കുമെന്ന്‌ തീര്‍ച്ച. മലബാറുമായി ബന്ധപ്പെട്ടുള്ള പുസ്‌തകങ്ങളില്‍ നല്ലൊരു ശതമാനവും ഏതെങ്കിലുമൊരു തലത്തില്‍ മാത്രം ശ്രദ്ധയൂന്നുവയാണ്‌ എന്നതിനാല്‍, പൈതൃകവും സംസ്‌കാരവും സാമൂഹികതയും ചരിത്രവുമെല്ലാം ഒരുമിച്ച്‌ ചര്‍ച്ച ചെയ്യുന്ന ഈ പുസ്‌തകത്തിന്‌ പ്രസക്തിയുണ്ട്‌.
Read more »

Tags: , , ,
Posted in പുസ്തകം | Comments

ജയ്പ്പൂര്‍ സാഹിത്യവാരഫലം

January 29, 2012
By
ജയ്പ്പൂര്‍ സാഹിത്യവാരഫലം

ഇന്ത്യയെക്കുറിച്ചു പറയുന്ന ഒരു ക്ലീഷേയുണ്ട്: 'ഈ രാജ്യത്തെക്കുറീച്ചു എന്തു വിശേഷിപ്പിച്ചാലും അതിന്റെ നേര്‍വിപരീതവും അത്രതന്നെ ശരിതന്നെയായിരിക്കും' ജനുവരി നാലാം വാരം സമാപിച്ച ജയ്പൂര്‍ സാഹിത്യസമ്മേളനത്തെക്കൂറിച്ചും ഇതു തന്നെ പറയാം. ഈ വര്‍ഷിക സാഹിത്യോത്സവത്തിനെതിരായി പറഞ്ഞുകേള്‍ക്കുന്ന ആരോപണങ്ങളില്‍ ഏറെയും കഴമ്പുള്ളതാണ്. ഇതൊരു കാര്‍ണിവലിന്റെ സ്വഭാവം കൈവരിച്ചിരിക്കുന്നു. പ്രത്യേകിച്ചും, ഒരു കച്ചവടക്കാര്‍ണ്ണിവലിന്റെ വിവിധരീതികള്‍ അതു പ്രകടമാക്കുന്നുണ്ട്. കോര്‍പ്പറേറ്റ് സ്പോണ്‍സര്‍ഷിപ്പിലാണ് കാര്യങ്ങളൊക്കെ നടക്കുന്നത്; മദ്യം, നിശാപാര്‍ട്ടികള്‍ എന്നിവക്കും വേണ്ടത്ര പ്രാധാന്യം നല്‍കുന്നുണ്ട്; പങ്കെടുക്കുന്നവരില്‍ ഏറെയും ഉപരിവര്‍ഗ്ഗപ്രതിനിധികളാണ്. എന്നാല്‍ ഇതിനൊക്കെ മറുപുറങ്ങളുണ്ട്.
Read more »

Tags: ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, കവിത, പലവക, പുസ്തകം, മാധ്യമം, യാത്ര, രാഷ്ട്രീയം, സംസ്കാരികം, സാമ്പത്തികം, സാഹിത്യം | Comments

സാഹിത്യം‌‌, മതം, സമൂഹം

January 25, 2012
By
സാഹിത്യം‌‌, മതം, സമൂഹം

ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചും ഭരണകൂടത്തിന്റെ സാമൂഹികോത്തരവാദിത്വത്തിന്റെ അളവുകോലുകളെക്കുറിച്ചും ഒന്നിലധികം ചോദ്യങ്ങളുയര്‍ത്തി 2012 ജയ്പൂര്‍ സാഹിത്യ സമ്മേളനത്തിനു കൊടിയിറങ്ങി. നിശ്ചയിക്കപ്പെട്ടിരുന്നപോലെ വിവാദ നോവലിസ്റ്റ് സല്‍മാന്‍ റഷ്ദിയുമായി വീഡിയോ മുഖാമുഖം പോലും സംഘാടകര്‍ക്കു കഴിയാതെ വന്നസാഹചര്യമുണ്ടായത് ഇന്ത്യയില്‍ ആരൊക്കെയാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മുഖ്യവിചാരിപ്പുകാരും അജണ്ട നിശ്ചയിക്കുന്നവരുമെന്നു വെളിപ്പെടുത്തിത്തരുന്നു. ഒന്നിലധികം കേസുകള്‍ ജയ്പൂരും ആഗ്രയുമടക്കം രാജ്യത്തെ വിവിധ കോടതികളില്‍ നിരോധിക്കപ്പെട്ട പുസ്തകമായ 'സാത്താന്റെ വചനങ്ങളി'ല്‍ നിന്നുള്ള നിര്‍ദ്ദോഷ ഭാഗങ്ങള്‍ വായിച്ച എഴുത്തുകാരായ രുചിര്‍ ജോഷിയും, ജീത് തയ്യിലും ഭീഷണികളെത്തുടര്‍ന്നു ഇപ്പോളും ഒളിവിലാണ്.
Read more »

Tags: , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാഹിത്യം | Comments

റഷ്ദി വേട്ടക്കൂട്ടങ്ങളേ, ആനന്ദിപ്പിന്‍

January 21, 2012
By
റഷ്ദി വേട്ടക്കൂട്ടങ്ങളേ, ആനന്ദിപ്പിന്‍

മതത്തിന്റെ പേരിലുള്ള വേട്ട ഇന്ത്യയില്‍ സുരക്ഷിതമാണെന്ന് ഈ വേട്ടക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. എന്തും ചെയ്യാം. ആരേയും ഉപദ്രവിക്കാം. ആരുടെ സ്വാതന്ത്ര്യവും ഹനിക്കാം. വേണ്ടി വന്നാല്‍ ഒരു വംശഹത്യ തന്നെ സംഘടിപ്പിക്കാം. എന്തും ഇന്ത്യാ മഹാരാജ്യത്തു നടക്കും. വിഷയം മതമായാല്‍ മതി. മതത്തിന്റെ പേരിലുള്ള തിട്ടൂരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇച്ഛാഭംഗമുണ്ടാവില്ല. അതാണീ രാജ്യത്തിന്റെ ചരിത്രം. ശാപം. റഷ്ദിക്കെതിരെ ഫത്വ ഇറക്കിയവര്‍ക്കും നിരാശപ്പെടേണ്ടി വന്നില്ല. തെമ്മാടിക്കൂട്ടങ്ങളെ നിലയ്ക്കു നിര്‍ത്തി എഴുത്തുകാരന്റെ സന്ദര്‍ശനത്തിനു വേണ്ട സുരക്ഷ പ്രദാനം ചെയ്യേണ്ട ഭരണകൂടം പക്ഷേ...
Read more »

Tags: , , ,
Posted in തീവ്രവാദം, പുസ്തകം | Comments

ഇരുളാര്‍ന്ന മിഴിവാര്‍ന്ന ചിത്രങ്ങള്‍

January 19, 2012
By
ഇരുളാര്‍ന്ന മിഴിവാര്‍ന്ന ചിത്രങ്ങള്‍

അതീവശ്രദ്ധയോടെ പരിചരിച്ചിട്ടും ജഢങ്ങളുടെ ഇപ്പോളത്തെ രൂപം ആരെയും അസ്വസ്ഥമാക്കാന്‍ പോന്നതായിരുന്നു. ചെറിച്ചുവപ്പുള്ള വെല്‍വറ്റു കുപ്പായത്തില്‍ നാന്‍സി. അനുജനു കുറൂകെവരകളുള്ള ഉദിച്ച നിറമുള്ള ഷര്‍ട്ട്. കുറെക്കൂടെ അന്തസ്സാര്‍ന്ന വസ്ത്രങ്ങളിലായിരുന്നു അവരുടെ മാതാപിതാക്കള്‍ കിടന്നിരുന്നതു. മിസ്റ്റര്‍ ക്ലട്ടര്‍ നാവികനീലം നിറഞ്ഞ കമ്പിളികുപ്പായത്തിലും, ഭാര്യ അതേനിറത്തിലുള്ള മ്രൃദുമേല്‍ക്കുപ്പായത്തിലും. എന്നാല്‍ ഒരു വസ്തുത ആ അവസ്ഥക്കു വിറപ്പിക്കുന്ന പശ്ചാത്തലം നല്കിയിരുന്നു: ഒരോ ശിരസ്സും ഇരട്ടിവീര്‍ത്ത കൊക്കൂണുകളെപ്പോലെ തോന്നി. ഒരോ ജഢത്തിന്റെയും ശിരസ്സു കോട്ടണ്‍ കൊണ്ടു പൂര്‍ണ്ണമായും പൊതിഞ്ഞ് ...
Read more »

Tags: , ,
Posted in പലവക, പുസ്തകം, മാധ്യമം, സംഘര്‍ഷം, സാഹിത്യം, സിനിമ | Comments

കടക്കെണിയുടെ കഥാസരിത്‌‌സാഗരം

December 21, 2011
By
കടക്കെണിയുടെ കഥാസരിത്‌‌സാഗരം

ഈ കഥ കേള്‍ക്കു: പറയത്തക്ക സാമ്പത്തിക ഗരിമയൊന്നും ഇല്ലാതിരുന്ന രാജ്യമായിരുന്നു അയര്‍ലണ്ട്. 1980കളില്‍ പോലും മുപ്പത്തിരണ്ടു ലക്ഷം ജനങ്ങളുള്ള ഈ രാജ്യത്തു പത്തുലക്ഷം പേര്‍ ദാരിദ്യ രേഖക്ക് താഴെയായിരുന്നു. ഏതാണ്ട് മുപ്പതു ശതമാനത്തില്‍ കൂടുതല്‍. എന്നാല്‍ രണ്ടയിരമാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ ചില അത്ഭുതങ്ങള്‍ സംഭവിച്ചു. രാജ്യത്തെ ദാരിദ്ര്യനിരക്ക് ആറു ശതമാനമായി കുത്തനെ കുറഞ്ഞു. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ കണക്കു പ്രകാരം ഈ രാജ്യം ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി.
Read more »

Tags: , , , ,
Posted in പുസ്തകം, സാമ്പത്തികം | Comments

ഒരു യുദ്ധക്കൊതിയന്റെ ഓര്‍മക്കുറിപ്പുകള്‍

December 20, 2011
By
ഒരു യുദ്ധക്കൊതിയന്റെ ഓര്‍മക്കുറിപ്പുകള്‍

സദ്ദാം ഹുസൈന്റെ പക്കല്‍ കൂട്ടനശീകരണായുധങ്ങളുണ്ടെന്നു പറഞ്ഞാണല്ലോ അമേരിക്ക ആക്രമണം നടത്തിയത്. സദ്ദാമിനെ പുറത്താക്കി, ലക്ഷക്കണക്കിനാളുടെ കൊലപ്പെടുത്തിയതിനും ശേഷം അത്തരം ആയുധങ്ങളൊന്നും കണ്ടെത്താനായില്ല എന്ന കാര്യത്തില്‍ ചെനിക്കു അശേഷം ദുഖമില്ല. കാരണം, മാരകായുധങ്ങളുണ്ടാക്കാന്‍ സദ്ദാമിന് പദ്ധതിയുണ്ടായിരുന്നുവത്രേ. അക്കാര്യത്തിലെങ്കിലും അമേരിക്കക്കു വ്യക്തമായ തെളിവു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം എഴുതുന്നു. അതേ സമയം, ഇറാഖിനെ 'വിമോചിപ്പിക്കാനായി' എന്ന കാര്യത്തില്‍ അളവറ്റ സന്തോഷമുണ്ടു താനും. എന്നാല്‍, സദ്ദാമിന്റെ പതനത്തിനു ശേഷം ഇറാഖിലുണ്ടായ രക്തച്ചൊരിച്ചിലിനെ കുറിച്ച് ചെനി എന്തു പറയുന്നു എന്ന സംശയം വായനക്കാരുടെ...
Read more »

Tags: , , , , , , , , ,
Posted in അന്തര്‍ദേശീയം, പുസ്തകം | Comments

അധീശരാമായണവും പുതുരാമായണങ്ങളും

November 18, 2011
By
rama

സന്താള്‍ ജനവിഭാഗങ്ങളുടെ ഇടയില്‍ സീത രാവണനെയും ലക്ഷ്മണനെയും വശീകരിച്ച ഒരു സ്തീയാണ്. ചില തെക്കു-കിഴക്കനേഷ്യന്‍ കഥകളില്‍ ഹനുമാന്‍ സ്ത്രീലമ്പടനായി കാണപ്പെടുന്നുണ്ട്. കംബന്‍, തുളസി രാമയണങ്ങളില്‍ രാമന്‍ ദൈവമാണെങ്കില്‍, ജൈന രാമായണത്തില്‍ ഒരു സാധാരണ മനുഷ്യനാണ്. ബംഗാളി രാമായണത്തില്‍ രാമ-സീത വിവാഹം ബംഗാളി ചടങ്ങുകള്‍ അനുസരിച്ച് നടത്തപ്പെടുനതായിക്കാണാം. അവസാനമായി, പരിഭാഷയുമായി ബന്ധപ്പെട്ട ചില വിചാരങ്ങളില്‍ രാമാനുജന്‍ എത്തിച്ചേരുന്നു. ഓരോ കഥകളും ഓരോ പരിഭാഷകളാണ്. പേരുകള്‍, കഥാപാത്രങ്ങള്‍, സംഭവങ്ങള്‍, പ്രതിപാദ്യം എന്നിവ അവര്‍ കടം വാങ്ങുന്നു.
Read more »

Tags: , , , ,
Posted in പുസ്തകം, മതം, സംസ്കാരികം, സാഹിത്യം | Comments

മരണദായിനികള്‍

October 14, 2011
By
മരണദായിനികള്‍

വര്‍ത്തമാനകാലത്തുജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യജീവിയും ഗര്‍ഭസ്ഥശിശുവായിരിക്കുന്നതുമുതല്‍ മരണം വരെ അപകടകാരികളായ രാസപദാര്‍ത്ഥങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലാണ്. കീടനാശികളുടെ പ്രയോഗമാരംഭിച്ച് രണ്ടു പതിറ്റാണ്ടുകള്‍ കഴിയുമ്പോഴേക്കും ഭൂമിയില്‍ ജീവന്റെ അധിവാസമുള്ളതും ഇല്ലാത്തതുമായ എല്ലായിടങ്ങളിലും ഇവയുടെ സാന്നിദ്ധ്യം കാണാവുന്നവിധത്തില്‍ നാമത് സമ്പൂര്‍ണ്ണമായി വിതറിക്കഴിഞ്ഞിരിക്കുന്നു. അത് പുഴകളിലൂടെ ഒഴുകി ഭൂമിയുടെ ജലസമ്പത്തില്‍ മുഴുവന്‍ നിറഞ്ഞുകവിയുന്നു. ഭൂഗര്‍ഭജല പ്രവാഹത്തിലൂടെ അത് ഭൂമിയുടെ ആഴങ്ങളില്‍ എത്തിച്ചേരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രയോഗിക്കപെട്ടതെങ്കിലും അത് മേല്‍ണ്ണില്‍ തങ്ങിനില്‍ക്കുന്നു.
Read more »

Tags: , ,
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, ആരോഗ്യം, പരിസ്ഥിതി, പുസ്തകം, വികസനം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍