തോട്ടങ്ങളുടെ അഞ്ച് ശതമാനം റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തത് റദ്ദാക്കുക, ഭൂപരിധി ചട്ടം ലംഘിച്ച് തരംമാറ്റിയ തോട്ടങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുക, പാട്ടവ്യവസ്ഥ ലംഘിച്ച തോട്ടങ്ങള്‍ മിച്ചഭൂമിയായി തിരിച്ചെടുക്കുക, ഇങ്ങനെ ലഭ്യമാകുന്ന മിച്ചഭൂമി ഭൂരഹിതര്‍ക്ക് നിയമാനുസൃതം നല്‍കുക തുടങ്ങിയ അടിസ്ഥാനപരമായ വിഷയങ്ങളില്‍ യോജിച്ച സമരത്തിന് തയ്യാറുണ്ടോ എന്നതാണ് വിഷയം.
Read more »
Tags: Development, Kerala, Land Reforms, LDF, UDF, VS Achuthanandan
Posted in അവകാശങ്ങള്‍, പരിസ്ഥിതി, രാഷ്ട്രീയം, വികസനം | Comments
ഏഷ്യയിലെ ഏറ്റവും വലിയ കാറ്റാടിപാടം തിരുനെല്‍വേലിയിലാണ്.തമിഴ്‌നാട്ടില്‍ കാറ്റ് ഉറവിടമാക്കി 5,800 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു. കൂടംകുളത്ത് ആറു റിയാക്ടറുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ അവയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ട് നമുക്ക് ഉണ്ടാക്കാവുന്ന പരവാമധി ഊര്‍ജം 10,000 മേഗാവാട്ട് വൈദ്യുതി മാത്രമാണ്. കൃത്യമായ രീതിയില്‍ മറ്റ് പ്രകൃതിദത്ത ഉറവിടങ്ങള്‍ കൂടി ഉപയോഗിച്ച് ഇന്ത്യയ്ക്ക് വൈദ്യുതി ക്ഷാമത്തെ മറികടക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കേ കോടികളുടെ നഷ്ടത്തിന്റെ പേരില്‍ നാം കണ്ണടയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ജീവിതസമരത്തോടാണ്. മരണം...
Read more »
Tags: Akhila Vimal, Koodankulam, Left, nuclear power, protests
Posted in അവകാശങ്ങള്‍, പരിസ്ഥിതി | Comments
ദക്ഷിണ കൊറിയന്‍ ഉരുക്കുഭീമനായ പോസ്കോയുടെ ഒറീസാ പദ്ധതി സസ്പെന്‍ഡ് ചെയ്യാനുള്ള നാഷനല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ തീരുമാനം പ്രസ്തുത ഉരുക്കു കമ്പനിക്കെതിരെ വര്‍ഷങ്ങളായി ചെറുത്തു നില്പു നടത്തിക്കൊണ്ടിരിക്കുന്നവരുടെ വാദങ്ങളും ഭീതികളും ശരിവയ്ക്കുന്നതാണ്. നാലായിരത്തിലധികം ഏക്കറില്‍ 50,000 കോടി രൂപയോളം നിക്ഷേപമിറക്കിയാണ് ഈ വിവാദ ഉരുക്കു പ്ലാന്റ് പണിതുയര്‍ത്താന്‍ പോസ്കോയുടെ പ്ലാന്‍. ഈ നാലായിരമേക്കറില്‍ 75 ശതമാനത്തോളം കാടാണ്. ഇതു പൂര്‍ണമായും നശിപ്പിക്കപ്പെടുകയും, ആയിരക്കണക്കിനാളുകള്‍ അവരുടെ ജീവിതാവസ്ഥയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്യുമെന്നു മാത്രമല്ല,...
Read more »
Tags: Posco, Rural Apps, Syam Sundar
Posted in അവകാശങ്ങള്‍, പരിസ്ഥിതി | Comments
വര്‍ത്തമാനകാലത്തുജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യജീവിയും ഗര്‍ഭസ്ഥശിശുവായിരിക്കുന്നതുമുതല്‍ മരണം വരെ അപകടകാരികളായ രാസപദാര്‍ത്ഥങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലാണ്. കീടനാശികളുടെ പ്രയോഗമാരംഭിച്ച് രണ്ടു പതിറ്റാണ്ടുകള്‍ കഴിയുമ്പോഴേക്കും ഭൂമിയില്‍ ജീവന്റെ അധിവാസമുള്ളതും ഇല്ലാത്തതുമായ എല്ലായിടങ്ങളിലും ഇവയുടെ സാന്നിദ്ധ്യം കാണാവുന്നവിധത്തില്‍ നാമത് സമ്പൂര്‍ണ്ണമായി വിതറിക്കഴിഞ്ഞിരിക്കുന്നു. അത് പുഴകളിലൂടെ ഒഴുകി ഭൂമിയുടെ ജലസമ്പത്തില്‍ മുഴുവന്‍ നിറഞ്ഞുകവിയുന്നു. ഭൂഗര്‍ഭജല പ്രവാഹത്തിലൂടെ അത് ഭൂമിയുടെ ആഴങ്ങളില്‍ എത്തിച്ചേരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രയോഗിക്കപെട്ടതെങ്കിലും അത് മേല്‍ണ്ണില്‍ തങ്ങിനില്‍ക്കുന്നു.
Read more »
Tags: Malayalam translation, Rachel Carson, Silent Spring
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, ആരോഗ്യം, പരിസ്ഥിതി, പുസ്തകം, വികസനം | Comments
2009ല്‍ ലോകത്താകമാനമുള്ള വിശന്നു പൊരിയുന്ന വയറുകളുടെ എണ്ണം നൂറുകോടി കവിഞ്ഞു. ഇതു പലരാജ്യങ്ങളിലും സംഘര്‍ഷങ്ങള്‍ക്കും രാഷ്ട്റീയ അനിശ്ചിതാവസ്ഥക്കും വഴിമരുന്നിട്ടു. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമെന്ന നിലയില്‍ പല രാഷ്ട്രങ്ങളും നടപ്പില്‍ വരുത്തിയ പ്രവര്ത്തനങ്ങളും അപഹാസ്യമാം വിധം വിപരീത ഫലമാണുണ്ടാക്കിയതെന്ന് ആഗോള സന്നദ്ദസംഘടനയായ ഓക്സ്ഫാമിന്റെ പുതിയ റിപോറ്‌ടായ Growing A Better Future: Food Justice In A Resource-Constrained World പറയുന്നു. കാലാവസ്ഥാമാറ്റം, കുത്തകവത്കരണം അടകമുള്ള വിവിധകാരണങ്ങള്‍ കൊണ്ട്...
Read more »
Tags: global hunger, Growing a Better Future, hunger statistics, oxfam, poor people
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, പരിസ്ഥിതി, രാഷ്ട്രീയം, വികസനം, സംഘര്‍ഷം, സാമ്പത്തികം | Comments
ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ഒരു ഇബുക്കു പ്രസിദ്ധീകരിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാരിനെക്കുറിച്ചും ഇടതു-വലതു രാഷ്ട്രീയത്തെക്കുറിച്ചും ദില്ലിപോസ്റ്റില്‍ വന്നിട്ടുള്ള ഏഴ് ലേഖനങ്ങളുടെ സമാഹരണമാണിത്. ദില്ലിപോസ്റ്റിന്റെ ആദ്യ ഇ-ബുക്കു കൂടിയാണിത്.
Read more »
Tags: Anil Varma, BJP, C Basheer Ahamed, Congress, CPIM, Editorial, Globalisation, Kerala, Kerala Politics, kerala polls;, Nissar, Siddik Rabiyath, Subin Dennis, VS Achuthanandan
Posted in Daily Edit, DataPost, DP Essay, അവകാശങ്ങള്‍, എഡിറ്റോറിയല്‍, തെരഞ്ഞെടുപ്പ്, തൊഴിലാളി, പരിസ്ഥിതി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സാമ്പത്തികം | Comments
ലത്തീനമേരിക്കയിലും, ഏഷ്യയിലും, ആഫ്രിക്കയിലും ദശലക്ഷക്കണക്കിനു പാവങ്ങളെ കുടിയൊഴിപ്പിച്ച്, നദികളും, നാടും വിഷമയമാക്കി, യുദ്ധങ്ങളും ക്ഷാമങ്ങളും വരുത്തിവച്ച്, അധികാരസ്ഥാനങ്ങള്‍ വിലക്കു വാങ്ങി, ആധുനിക അടിമകളെ കൂട്ടം കൂട്ടമായി പടച്ചുവിട്ട്, ലാഭക്കൊതിയും സാമ്രാജ്യത്വ ദുരയും മൂത്ത് തീ തുപ്പുന്ന ഒരു വ്യാളികണക്കു അലുമിനിയം എന്ന വിനാശ വ്യവസായം നമ്മുടെ ജീവിതത്തില്‍ അഗ്നിപടര്‍ത്തി ആളിപ്പിടിക്കുകയാണ്.
Read more »
Tags: Alumnium, books, Economy, Environment, Seshat
Posted in പരിസ്ഥിതി, പുസ്തകം, സാമ്പത്തികം | Comments
‘സി’ എന്ന് സ്വയം പേര് നല്‍കി ഭൂതകാലത്തിലെവിടെയോ നഷ്ടപ്പെട്ട ഒരു സങ്കല്പനഗരത്തെ അന്വേഷിച്ച് ആമസോണ്‍ കാടുകളിലൂടെ അലഞ്ഞ കേണല്‍ ഫൊസെറ്റിനെ കുറിച്ചുള്ള പുസ്തകം, The Lost City of Z, രണ്ടു കാലങ്ങളിലൂടെ നീങ്ങുന്ന മെരുങ്ങാത്ത ആമസോണിന്റെ സമാന്തരചിത്രങ്ങളാണെന്ന് അഭിലാഷ് ടി
Read more »
Tags: Abhilash T, Amazon, books, Environment, Travel
Posted in പരിസ്ഥിതി, പുസ്തകം, യാത്ര | Comments
നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ക്കുവരെ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള എന്‍ഡോസള്‍ഫാനെ ജനീവാ കണ്‍വെന്‍ഷനില്‍ ന്യായീകരിച്ചതു വഴി ഈ വിഷത്തിന്റെ ദുരന്തങ്ങള്‍ പേറുന്ന പതിനായിരക്കണക്കിന് മനുഷ്യരോട് കടുത്ത അനീതിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് എന്‍എസ് അരുണ്‍കുമാര്‍
Read more »
Tags: Development, Endosulfan, Environment, Health, NS Arun Kumar
Posted in ആരോഗ്യം, പരിസ്ഥിതി, ശാസ്ത്രം | Comments
മഹായുദ്ധങ്ങള്‍ ഒരു ധാതുവിന്റെ ആഗോളവത്കരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന കാഴ്ചയാണ് അലുമിനിയത്തിന്റെ ജീവചരിത്രം പറയുന്നത്. ഈയടുത്തു പുറത്തിറങ്ങിയ Out Of This Earth എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയൊരു വായന.
Read more »
Tags: Alumnium, bauxite, Mining, Out of this earth, Seshat
Posted in പരിസ്ഥിതി, പുസ്തകം, വികസനം, സാമ്പത്തികം | Comments