തൊഴിലാളി

ആഗോളവത്കരണകാലത്തെ വിമോചനസമരം

February 20, 2013
By
ആഗോളവത്കരണകാലത്തെ വിമോചനസമരം

'പണിമുടക്ക്‌ നിഷേധാത്മകമാണ്' എന്ന് പറയുന്നവര്‍ വിദേശവസ്ത്രം കത്തിച്ച ഗാന്ധിജിയോട് 'എന്തിനാണ് അതെല്ലാം കത്തിക്കുന്നത്, പാവങ്ങള്‍ക്ക് കൊടുത്തുകൂടെ?' എന്ന കുയുക്തി ഉയര്‍ത്തിക്കൊണ്ട് വിദേശ വസ്ത്ര ബഹിഷ്ക്കരണം തുരങ്കം വയ്ക്കാന്‍ തുനിഞ്ഞ കൊളോണിയല്‍ ആശ്രിതരുടെ പിന്മുറക്കാരാണ്. അവര്‍ക്ക് ഈ രാജ്യത്തിലെ ഭൂരിപക്ഷം ജനതയുടെ ഐശ്വര്യപൂര്‍ണമായ ജീവിതം ഒരു വിഷയമല്ല തന്നെ. മൂലധനതാത്പ്പര്യങ്ങളും ലാഭക്കൊതിയും മാത്രമാണ് അക്കൂട്ടരുടെ വ്യസനം.
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, രാഷ്ട്രീയം | Comments

വിഎസ്: പ്രതീകവും പ്രത്യയശാസ്ത്രവും

September 11, 2012
By

'അച്ചടക്കലംഘന'ത്തിന്റെ പേരില്‍ വിസ് ഒരുപക്ഷേ ഇനിയും പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ടേക്കാം. പക്ഷേ, വിഎസ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ പാര്‍ട്ടിക്കാവില്ല. കാരണം, അടിസ്ഥാന വര്‍ഗങ്ങളെ ഊര്‍ജസ്വലരാക്കാന്‍ കഴിയുന്ന ഒരു റാഡിക്കല്‍ ആശയമാണ് അതിന്റെ നിലപാടുതറ. ആധുനികവും ശാസ്‌ത്രീയവുമായ കാര്‍ഷിക കൂട്ടായ്‌മക്കു വേണ്ടി ഭൂമി സമാഹരിക്കുന്നതില്‍, കുത്തക മുതലാളിത്തത്തെ അകറ്റി നിര്‍ത്തുന്നതില്‍, പാടത്ത്‌ സഹകരണ ഉല്‍പാദനത്തിന്റെ സംസ്‌കാരവും സ്ഥാപനങ്ങളും കെട്ടിപ്പടുക്കുന്നതില്‍, ഭൂമിയുടെ സാമൂഹിക ഉടമസ്ഥാവകാശം സംബന്ധിച്ച മുന്‍ പിഴവുകള്‍ തുറന്നു സമ്മതിക്കുന്നതില്‍, ചെറുകിട പരമ്പരാഗത വ്യവസായങ്ങളെ...
Read more »

Tags: , , ,
Posted in തൊഴിലാളി, രാഷ്ട്രീയം, വികസനം | Comments

പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

July 11, 2012
By
പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രപരമായ പ്രസക്തിയില്‍ ആര്‍ക്കും സംശയമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ വിശേഷിച്ച്‌ കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പല സംഭവങ്ങളും അമ്പരപ്പിക്കുന്നതും ലജ്ജാകരവുമാണ്‌. ഇവ പിന്നാമ്പുറക്കഥകളായി പലപ്പോഴായി പുറത്തുവരുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ അറിയാഌള്ള അവകാശം എന്നത്‌ കല്ലുവെച്ച ഒന്നാംതരം നുണയും വാര്‍ത്ത എന്നത്‌ അജണ്ടകള്‍ക്കായി സത്യത്തെ വക്രീകരിക്കുന്ന ഒരു നിര്‍മ്മിതിയുമായി അധപ്പതിക്കുന്നത്‌. ഇത്‌ പുറത്തുപറഞ്ഞാല്‍ പിന്നെയവന്‍ അല്ലെങ്കില്‍ അവള്‍ ആ സ്ഥാപനത്തിലുണ്ടാകില്ല. മാത്രമല്ല മാനേജ്‌മെന്റ്‌ വിചാരിച്ചാല്‍ മറ്റൊരിടത്തും ജോലി കിട്ടാതിരിക്കാഌം കഴിയുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍...
Read more »

Tags: , , , , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാമ്പത്തികം | Comments

ഒരു രാജിയും ചില ചോദ്യങ്ങളും

June 27, 2012
By
ഒരു രാജിയും ചില ചോദ്യങ്ങളും

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍‍ഗ്രസ് സ്ഥാനാര്‍ത്ഥിയും, മന്‍മോഹന്‍ സിംഗ് സര്‍‍ക്കാരിലെ ധനകാര്യ മന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള സിപിഐ(എം) തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട്‌ പാര്‍‍ടിയില്‍ നിന്നും രാജിവച്ച പ്രസേന്‍ജിത്ത് ബോസിന്‍റെ നടപടിയെ കുറിച്ച് ഫെയ്സ്ബുക്കില്‍ വന്ന ഒരു കമന്‍റ് ആണ് ഈ കുറിപ്പിനാധാരം. പ്രത്യയശാസ്ത്ര വ്യതിയാനത്തെ പറ്റി വിമര്‍ശനമുയരുമ്പോഴൊക്കെ അതിനെ പ്രതിരോധിക്കാനായി ചരിത്രത്തില്‍ പലരും ഉയര്‍ത്തിയിട്ടുള്ള വാദമാണ് ഈ ഭീമന്‍ സംഘടനാബലത്തെ പറ്റിയുള്ള ആത്മവിശ്വാസം. ഇതേവാദം തന്നെയായിരുന്നു 1950കളില്‍ യൂറോപ്പിലെ ഒട്ടുമിക്ക കമ്യൂണിസ്റ്റ്‌ പാര്‍ടികളും ഉയര്‍ത്തിയിരുന്നത്. താരതമ്യേന ശക്തമായിരുന്ന...
Read more »

Tags: , , , , , ,
Posted in അന്തര്‍ദേശീയം, തൊഴിലാളി, രാഷ്ട്രീയം, സംഘര്‍ഷം, സാമ്പത്തികം | Comments

ഭൂഗര്‍ഭത്തിലാണ്ടു പോയ നിലവിളികള്‍

April 6, 2012
By
ആയിരത്തി ഒരുന്നൂറു പേരുടെ മരണത്തിനിടയാക്കിയ 1906ലെ വടക്കന്‍ ഫ്രാന്‍സിലെ ഖനിയപകടത്തെ കുറിച്ച് 'ലെ പെറ്റി ജേര്‍ണല്‍' പത്രം പ്രസിദ്ധീകരിച്ച ചിത്രം. കടപ്പാട്: വിക്കിപീഡീയ

ദേശ സാത്കരണ ഭീഷണി കുത്തകകള്‍ക്കു മേല്‍ എന്നെല്ലാം പതിച്ചിട്ടുണ്ടോ അന്നെല്ലാം തന്നെ ബഹുരാഷ്ട്ര കുത്തക കമ്പനികളും മുതലാളിത രാജ്യങ്ങളും ഐഎംഎഫ്, ലോകബാങ്ക് പോലെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അടങ്ങുന്ന ശൃംഘലകളുമായി ബന്ധപ്പെട്ടുകൊണ്ട് ലാഭ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അനക്കൊണ്ടയുടെയും കെന്നെറ്റിക്കട്ടിന്‍റെയും നഷ്ടപരിഹാരം നല്‍കാത്ത ദേശസാത്കരണത്തില്‍ വെറിപൂണ്ട മുതലാളിത്തം വ്യത്യസ്ത തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇതിനെ തകര്‍ക്കാന്‍ ശ്രമിച്ചത്.ചിലിയില്‍ നിന്നും പടിഞ്ഞാറന്‍ ജര്‍മനിയിലേക്കുളള ചെമ്പ് കയറ്റുമതി പകുതിയിലധികമായി വെട്ടിക്കുറച്ചുകൊണ്ടും ചെമ്പ് കയറ്റിയ ചിലിയന്‍ കപ്പലുകളെ...
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, സാമ്പത്തികം | Comments

തൊഴിലാളിവര്‍ഗത്തിന്റെ തിരിച്ചുവരവ്

February 19, 2012
By
തൊഴിലാളിവര്‍ഗത്തിന്റെ തിരിച്ചുവരവ്

ന്ത്യയില്‍ ഇപ്പോള്‍ മുമ്പെന്നുമില്ലാത്ത തരത്തിലുള്ള തൊഴിലാളി ഐക്യം രൂപപ്പെട്ടുവരുന്നുണ്ട്. ഒരു വര്‍ഗമെന്ന നിലയില്‍ സംഘടിച്ചാല്‍ തങ്ങള്‍ക്കു കൈവരുന്ന ശക്തിയെ ഇന്ത്യയിലെ തൊഴിലാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 1990കളില്‍ ഗതിവേഗം പൂണ്ട ആഗോളവത്കരണ നടപടികളുടെ മറവില്‍ ബ്രൃഹത്തായ ഒരു ചൂഷണവ്യവസ്ഥ പണിതുയര്‍ത്തിയ ഇന്ത്യന്‍ കുത്തക മുതലാളിവര്‍ഗം തൊഴിലാളികളുടെ അവകാശങ്ങളെ ചാരുതയാര്‍ന്ന നിയമങ്ങളിലൂടെയും മറ്റു ചൂണ്ടക്കൊളുത്തുകളിലൂടെയും കുരുക്കിയിട്ടു കടുത്ത ലാഭം കൊയ്യുന്ന അവസ്ഥയുണ്ടായി. ഇക്കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഇന്ത്യയിലും അമേരിക്കയിലും പ്രത്യേകിച്ചും ലോകത്തെ മറ്റിടങ്ങളില്‍ പൊതുവായും...
Read more »

Tags: , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി | Comments

DataPost: ധനികരുടേത് മാത്രം എന്ന നിലയില്‍ ലോകത്തിന്റെ ഒരു പോര്‍ട്രൈറ്റ്

February 8, 2012
By
DataPost: ധനികരുടേത് മാത്രം എന്ന നിലയില്‍ ലോകത്തിന്റെ ഒരു പോര്‍ട്രൈറ്റ്

'ആ മറുപാതി എങ്ങനെ നശിക്കുന്നു (How The Other Half Dies, 1976) എന്ന കോളിളക്കം സ്രൃഷ്ടിച്ച പുസ്തകത്തിലൂടെ ലോകഭക്ഷ്യമേഖലയേയും നയവിശാരദന്മാരെയും കുലുക്കിയിട്ട സാമ്പത്തിക ശാസ്ത്രജ്ഞയാണ് സൂസന്‍ ജോര്‍ജ്ജ്. അവരുടെ കീഴിലുള്ള ഗവേഷണാന്വേഷണ സംഘടനയായ ട്രാന്‍സ്‌‌നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് (Transnational Institute) ഈയിടെ പ്രസിദ്ധീകരിച്ച ചില പഠനങ്ങളില്‍ ലോകത്തു ഇന്നു നിലനില്കുന്ന സാമ്പത്തിക ഉച്ചനീചത്വത്തിന്റെ തെളിവാര്‍ന്ന ചിത്രങ്ങളുണ്ട്. ഗഹനമായ ഈ വിഷയത്തെക്കുറിച്ചുള്ള അതിലളിതങ്ങളായ ഏതാനും ഗ്രാഫിക്കുകള്‍.
Read more »

Tags: , , , , , ,
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, മാധ്യമം, രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments

അംബാനി വിഴുങ്ങുന്ന സ്വീകരണമുറികള്‍

February 6, 2012
By
അംബാനി വിഴുങ്ങുന്ന സ്വീകരണമുറികള്‍

വ്യവസായഭീമന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്റ്റ്രീസ് രാഘവ് ബെഹലിന്റെ നെറ്റ്വര്‍ക്ക്18 കമ്പനിയെ സങ്കീര്‍ണ്ണമായ ഒരു ഇടപാടീലൂടെ ഇക്കഴിഞ്ഞമാസം കൈക്കലാക്കിയതിന്റെ സാമൂഹ്യസാഹചര്യം എന്താണ്?. റിലയന്‍സ് രാജ്യത്തെ മുപ്പതോളം ചാനലുകളുടെ ഉള്ളടക്കം നിര്‍ണ്ണയിക്കാന്‍ കെല്പുള്ള ശക്തിയായി മാറുന്നതു ഒരു നിലക്കും ശുഭകരമല്ല. അംബാനിക്കു നെറ്റ്‌‌വര്‍ക്ക്18ന്റെ എതിര്‍ചാനലായ എന്‍ഡിടി‌‌വിയില്‍ രഹസ്യമായി ഉണ്ടെന്നു പറയപ്പെടുന്ന ഓഹരി പങ്കാളിത്തം കൂടീ കണക്കിലെടുത്താല്‍ അതു റൂപ്പര്‍ട്ടു മര്‍ഡൊക്കിനേക്കാള്‍ അപകടകരമായ ഒരു സാഹചര്യം വരുത്തിവക്കും. കോര്‍പ്പറേറ്റുകളടക്കമുള്ള വന്‍സ്രാവുകളെ വിമര്‍ശിക്കുകയും അവരുടെ ചെയ്തികള്‍ സമൂഹമധ്യത്തില്‍...
Read more »

Tags: , , , ,
Posted in തൊഴിലാളി, മാധ്യമം, രാഷ്ട്രീയം, വികസനം | Comments

Data Post: അമേരിക്കയുടെ ഗതി

December 26, 2011
By

പോയ വര്‍ഷത്തെപ്പോലെ വിടപറയുന്ന ഈ വര്‍ഷവും ലോകസാമ്പത്തികരംഗം നേരിട്ടതു തിരിച്ചടികള്‍ തന്നെയായിരുന്നു. അതിന്റെ ഇരകള്‍ കമ്പനികളേക്കാലുമുപരി തൊഴിലാളി വര്‍ഗ്ഗവും. പ്രത്യേകിച്ചും അമേരിക്കയില്‍. 2008 സെപ്തംബറില്‍ ലീമാന്‍ ബ്രദേഴ്സ് വീണതിനു ശേഷം അമേരിക്ക നടത്തിയ രക്ഷാകരദൗത്യങ്ങളൊന്നും തന്നെ ലോകത്തു പൊതുവെയും, അമേരിക്കയില്‍ പ്രത്യേകിച്ചും കാര്യമായ മാറ്റങ്ങളുണ്ടാക്കിയില്ലെന്നു 2011ലെ കണക്കുകള്‍ തെളിയിക്കുന്നു. അമേരിക്കയില്‍ തൊഴില്‍മേഖലയിലെ സന്ദിഗ്ദാവസ്ഥകള്‍ വര്‍ദ്ധിക്കുകതന്നെയാണ്. സാമ്പത്തിക അസമതകള്‍ ഏറുകതന്നെയാണെന്നു ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്ത, 2011ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പതിനൊന്നു ചാര്‍ട്ടുകള്‍...
Read more »

Tags: , , , ,
Posted in DataPost, അന്തര്‍ദേശീയം, അവകാശങ്ങള്‍, തൊഴിലാളി, വികസനം, സാമ്പത്തികം | Comments

സാമ്രാജ്യത്വ പ്രതിസന്ധിയും സോഷ്യലിസത്തിന്റെ പ്രസക്തിയും

November 23, 2011
By
സാമ്രാജ്യത്വ പ്രതിസന്ധിയും സോഷ്യലിസത്തിന്റെ പ്രസക്തിയും

മുതലാളിത്തം ഉത്ഭവിക്കുമ്പോള്‍ തന്നെ അതിന്റെ പ്രതിസന്ധി ഉത്ഭവിച്ചു കഴിഞ്ഞിരുന്നു എന്ന സത്യമാണ് മാര്‍ക്സിസത്തിന്റെ കാരണമായിരുന്നത് എന്നുള്ളത് മാര്‍ക്സിസത്തിന്റെ ഉത്ഭവവും വളര്‍ച്ചയും തന്നെ തെളിയിക്കുന്നു. അല്ലാതെ മുതലാളിത്തം വഴിമുട്ടിയപ്പോള്‍ പരിഹാരം തേടിയുള്ള അനുഭവവാദ പഠനത്തിന്റെ ഫലമായുണ്ടായ, മുതലാളിത്ത വ്യവസ്ഥയെ കൂടുതല്‍ മാനുഷികമാക്കാനുള്ള തിരുത്തല്‍ പ്രക്രിയയല്ല മാര്‍ക്സിസം. പകരം , മുതലാളിത്തത്തെ തകര്‍ത്തെറിഞ്ഞ് വര്‍ഗരഹിത ലോകത്തിന്റെ സൃഷ്ടിക്കും അതിലൂടെ ആധുനിക മനുഷ്യന്റെ പുതു സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ദര്‍ശന ശാസ്ത്രമാണ് മാര്‍ക്സിസം.
Read more »

Tags: , , , , , , ,
Posted in തത്വചിന്ത, തൊഴിലാളി, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍