പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനുള്ള തീരുമാനം വിശദീകരിച്ചു കൊണ്ട് സിപിഎം പോളിറ്റ്ബ്യൂറോ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത് "ഇപ്പോഴത്തെ സാഹചര്യത്തില്‍" മുഖര്‍ജിയാണ് "ഏറ്റവും സ്വീകാര്യനായ" സ്ഥാനാര്‍ത്ഥിയെന്നാണ്. എന്തു സ്വീകാര്യതയെ കുറിച്ചാണ് ഇവിടെ പാര്‍ടി പറയുന്നത്? ഇതിനേക്കാള്‍ സ്വീകാര്യതയുണ്ടായിരുന്നു 2002ല്‍ എപിജെ അബ്ദുള്‍ കലാമിന്. വലതുപക്ഷം ഒന്നടങ്കം അന്നു കലാമിനെ സ്വീകരിച്ചിരുന്നു. ആ സ്വീകാര്യത ഇടതുപക്ഷം സ്വീകരിച്ചിട്ടുമില്ല. ഇന്ന്, പ്രണബ് മുഖര്‍ജിയുടെ കാര്യത്തില്‍ ഇടതു പാര്‍ടികള്‍ക്കിടയില്‍ പോലും സമവായമില്ല. അപ്പോള്‍ കോണ്‍ഗ്രസിലും, ആ പാര്‍ടിയുടെ സഖ്യകകക്ഷികളിലും, ശിവ സേനയിലും ഉണ്ടായിരിക്കുന്ന...
Read more »
Tags: Congress, CPIM, Daily Edit, Prakash Karat, Pranab Mukherjee, Presiden, UPA
Posted in Daily Edit, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
നെയ്യാറ്റിന്‍കരയിലും നായര്‍ വോട്ടുകളുടെ കേന്ദ്രീകരണം ഇടതിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഒ രാജഗോപാല്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ മാത്രം മികവില്‍ അതില്‍ ഭൂരിഭാഗവും ബിജെപി കൊണ്ടുപോയി. അങ്ങനെ കഴിഞ്ഞ തവണത്തേതിന്റെ അഞ്ചിരട്ടി വോട്ട് ബിജെപി സമാഹരിക്കുകയും സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്ന് കരുതിയ നാടാര്‍ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി വന്നുചേരുകയും ചെയ്തു. അതോടെ പ്രാദേശികമായി സ്ഥലത്തെ പ്രധാന പയ്യന്‍സാണെന്ന് കടകംപ്പള്ളിയും സംഘവും കണ്ടെത്തിയ ലോറന്‍സിന് വിജയത്തിന് പകരം തോല്‍വി അനായാസമായിത്തീര്‍ന്നു. എന്നാല്‍ നെയ്യാറ്റിന്‍കര അപകടകരമായ രാഷ്ട്രീയാവസ്ഥയുടെ പുതുതുടക്കവും കേരളത്തിന് കാണിച്ചുതരുന്നുണ്ട്...
Read more »
Tags: CPM, Election, jipson jacob, Onchiyam, TP Chandrasekharan, VS Achuthanandan, VS Sanoj
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
ഒരുഭാഗത്ത് യുപിഎയും, മറുഭാഗത്ത് ത്രിണമൂല്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായും നിലയുറപ്പിച്ചാല്‍ ഇടതുപക്ഷത്തിന്റെ നിലപാട് അതീവ നിര്‍ണായകമായിരിക്കും. ഒരു മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള സാധ്യത വിരളമാണ്. അത്തരമൊരു സൂചനയൊന്നും ഇതുവരെ ഇടതുപാര്‍ടികള്‍ നല്‍കിയിട്ടില്ല. ബിജെപി, കോണ്‍ഗ്രസിതര പാര്‍ടികളെ അണിനിരത്താനുള്ള ഒരവസരമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നിരിക്കലും, ആ വഴിക്കുള്ള രാഷ്ട്രീയ നീക്കമൊന്നും നടത്താനുള്ള ശ്രമം ഇടതുപാര്‍ടികള്‍ കൈക്കൊണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രണബ് മുഖര്‍ജി മേയ് 14ന് മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ ബുദ്ധദേവ്...
Read more »
Tags: Congress, CPM, Daily Edit, mamata banerjee, Pranab Mukherjee, Presidential election, Sajith Kumar, UPA
Posted in Daily Edit, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
നില പാടുകളുടെ സ്വാതന്ത്ര്യത്തില്‍ ഊന്നിയ ഒരു സംഘടനയാണ് ഐസ. ആരും ചോദിക്കാനില്ലാത്തതിന്റെ ആത്മബലത്തെ വോട്ടായി വിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്കായിട്ടുണ്ട്. അവരുടെ തന്നെ നിലപാടുകളിലെ വൈരുധ്യം അതു വിളിച്ചു പറയുന്നുമുണ്ട്. തീവ്രവിപ്ലവത്തിന്റെ അന്തസത്തയായ സായുധവിപ്ലവത്തെ 2004ലെ ദന്‍ഡേവാഡാ പ്രസ് റിലീസില്‍ ഐസ തള്ളിപ്പറയുന്നതോടുകൂടി അതിന്റെ ആശയാവലികളെ അവര്‍ മാറ്റി നിര്‍ത്തുന്നു. ജെഎന്‍യുവിന്റെ യുട്ടോപിയന്‍ ഉപരിതലത്തില്‍ സുപ്രീം കോടതിയോടുള്ള വിധേയത്വത്തിലും നീതിയിലും ഉറച്ചുനിന്നുകൊണ്ടുള്ള സമരങ്ങളാണ് ഐസ മുന്നോട്ടു വച്ചിട്ടുള്ളത്. തങ്ങളുടെ രൂപീകരണകാരണമായ ഒബിസി...
Read more »
Tags: AISA, Akhila Vimal, Elections, JNU, SFI
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
ഡെമൊക്രാറ്റിക് പാര്‍ടിയുടെ സ്ഥാനാര്‍ത്ഥി ആയി വീണ്ടും മത്സരിക്കുവാന്‍ ഒബാമ ഇറങ്ങുമ്പോള്‍ കടന്നുപോയ തെരഞ്ഞെടുപ്പില്‍ കണ്ട ആവേശമൊന്നും ആരും പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ ദുര്‍ബലരും പരസ്പരം പോരടിക്കുന്നവരുടേതുമായി മാറിയ റിപബ്ലിക്കന്‍ പാര്‍ടിക്കെതിരെ നിലവിലുള്ള സാഹചര്യത്തില്‍ ഒബാമക്ക് ശുഭപ്രതീക്ഷ പുലര്‍ത്തുവാന്‍ കഴിയുന്നുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പിനിനിയും മാസങ്ങള്‍ കഴിയാനുണ്ടെന്നിരിക്കേ വ്യക്തമായ പ്രവചനങ്ങള്‍ അസാധ്യമാണ്. സമീപകാലത്ത് അമേരിക്കന്‍ സാമ്പത്തിക രംഗത്തുണ്ടായ ഉണര്‍വും, തൊഴിലില്ലായ്മയിലുണ്ടായ ഇടിവും ഒബാമയുടെ ജനപിന്തുണ ശക്തിപ്പെടുത്തിയിട്ടുണ്ട് എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. എന്നാല്‍ മൂന്ന് ലക്ഷത്തോളം വീടുകള്‍ ജപ്തിക്ക് തയ്യാറായി നില്‍ക്കുന്ന...
Read more »
Tags: Barack Obama, Post from America, Regi P George, US politics, US Presidential Election
Posted in അന്തര്‍ദേശീയം, തെരഞ്ഞെടുപ്പ് | Comments
ഒരു ഭാഗത്ത് ജനങ്ങള്‍ക്ക് വിപ്ലവ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയിട്ട് ആ വാഗ്ദാനങ്ങളെ ഒന്നൊന്നായി കയ്യൊഴിഞ്ഞ ഒരു ഡെമൊക്രാറ്റിക് പ്രസിഡന്റ്; മറുഭാഗത്ത് പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന, വിശ്വാസയോഗ്യമായ ഒരു അജന്‍ഡ പോലും മുന്നോട്ടു വയ്ക്കാനില്ലാത്ത ഒരു പറ്റം റിപബ്ലിക്കന്‍ അധികാരമോഹികള്‍--2012ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്ങ്കത്തെ ഒറ്റവാചകത്തില്‍ ഇങ്ങിനെ വിശേഷിപ്പിക്കാം.തെരഞ്ഞെടുപ്പിന് എട്ടുമാസം കൂടി കഴിയാനുണ്ടെങ്കിലും, അമേരിക്കയിലെ തെരഞ്ഞെടുപ്പു രംഗം ഇതിനകം തന്നെ ചൂടുപിടിച്ചു കഴിഞ്ഞു. ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ത്ഥി പ്രസിഡന്റ് ബറാക് ഒബാമ തന്നെയായിരിക്കും എന്നത്...
Read more »
Tags: Barack Obama, Mitt Romney, Post from America, Regi P George, Republican Party, US politics, US Presidential Election
Posted in അന്തര്‍ദേശീയം, തെരഞ്ഞെടുപ്പ് | Comments
അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് രാജ്യം ഭരിക്കുന്ന യുപിഎയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു ഫലം ദില്ലിയില്‍ വലിയ മാറ്റങ്ങള്‍ക്കു കളമൊരുക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ഉത്തര്‍ പ്രദേശിനു പുറമേ മണിപ്പൂര്‍, പഞ്ചാബ്, ഉത്തരഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. ജനുവരി 28നു മണിപ്പൂരിലാരംഭിക്കുന്ന സെമി ഫൈനല്‍ മാര്‍ച്ച് 3 വരെ നീണ്ടു നില്‍ക്കും. മാര്‍ച്ച് 6നാണ് ഫലപ്രഖ്യാപനം. കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ഭാവി നിര്‍ണയിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കൂടിയായിരിക്കും ഇത്. ബിജെപിക്ക്...
Read more »
Tags: Assembly elections, cartoon, Cartoon. Sajith Kumar, Politics
Posted in കാര്‍ട്ടൂണ്‍, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച കുറ്റത്തില്‍നിന്ന് ലീഗിന്‍െറ എംപിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ രക്ഷപ്പെടാനാവുമോ? ഇരുപതു എംഎല്‍എമാര്‍ കൂറുമാറ്റ നിരോധ നിയമമനുസരിച്ച് പുറത്തു പോകുന്നത് കേവലം സര്‍ക്കാറിന്‍െറ പതനത്തിനല്ല, മറിച്ച് യുഡിഎഫിന്‍െറ മരണത്തിനാണ് ഇടയാക്കുക. ഈ രാഷ്ട്രീയ ആള്‍മാറാട്ടം വെളിച്ചത്ത് കൊണ്ടുവരാനുള്ള നിയമപോരാട്ടം നടത്തിയത് ഖാഇദെ മില്ലത്തിന്‍െറ ചെറുമകനായ ദാവൂദ് മിയാഖാനാണ് എന്നത് ചരിത്രപരമായ ഒരു വിരോധാഭാസമാണ്. ലീഗിന്‍െറ തമിഴ് നാട് ഘടകം പ്രസിഡന്‍റായ മിയാഖാനെ തങ്ങള്‍ പുറത്താക്കി എന്നാണ് കേരള ലീഗ് നേതൃത്വത്തിന്‍െറ അവകാശവാദം. ഐയുഎംഎല്ലിന്‍െറ മേല്‍ തങ്ങള്‍ക്കുള്ള അവകാശം...
Read more »
Tags: E Ahmed, Election Commission, Kerala Politics, Muslim League, Shahina KK
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments
സാമ്രാജ്യത്വവും തദ്ദേശീയ കോര്‍പറേറ്റ് താത്പര്യങ്ങളും ചേര്‍ന്നു നടത്തുന്ന കയ്യേറ്റങ്ങള്‍ ഇന്നാട്ടിലെ കര്‍ഷകരുടേയും, തൊഴിലാളികളുടെയും ജീവിതം ദുസഹമാക്കിത്തീര്‍ക്കാതിരിക്കാന്‍ അവരുടെ താത്പര്യങ്ങളെ ഉയര്ത്തിപ്പിടിക്കുക എന്നതാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ടത്. അതിനായി പാര്‍ടിക്കുള്ളില്‍ ചര്‍ച്ചയ്ക്കും, സംവാദങ്ങള്ക്കും, വിമര്‍ശനങ്ങള്ക്കുമുള്ള ഇടം ഉറപ്പുവരുത്തുകതന്നെ വേണം. അപ്പോള്‍ ഏതെങ്കിലുമൊരു പ്രാദേശിക നേതാവിന്റെ തീരുമാനങ്ങള്‍ രാജ്യത്തെമ്പാടുമുള്ള പ്രവര്‍ത്തകരില്‍ വിപ്ലവവൃത്തിയെന്ന പേരില്‍ അടിച്ചേല്പിക്കുന്ന ഒരു ഏകശിലാരൂപമായി മാറാതെ ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ ത്രസിക്കുന്ന സംഗമവേദിയായി പാര്‍ടി മാറും
Read more »
Tags: Assembly elections, Communism, imperialism, Prabhat Patnaik, Social Democracy
Posted in തെരഞ്ഞെടുപ്പ്, തൊഴിലാളി, രാഷ്ട്രീയം, സാമ്പത്തികം | Comments
ഈ നിയമസഭാ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായത് ഒരു കാര്യത്തിലായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിപക്ഷത്തെ വലിയ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വിജയിപ്പിക്കുന്നതാണ് നാം കണ്ടുകൊണ്ടിരുന്നത്. ഇക്കുറി അതില്‍ നിന്ന് വ്യത്യസ്തമായ ഒരു പാറ്റേണ്‍ ആണ് തെരഞ്ഞടുപ്പ് ഫലം നല്‍കിയത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് ഫലവും, പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലവും പഴയ പാറ്റേണ്‍ ആവര്‍ത്തിക്കും എന്ന് തന്നെയാണ് നമുക്ക് തന്ന സൂചന. പക്ഷേ തികച്ചും ഇടതു വിരുദ്ധമായ ആ അന്തരീക്ഷത്തില്‍ നിന്നും ഇടതനുകൂലമായ സാഹചര്യം ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍...
Read more »
Tags: Assembly elections, Congress, CPM, K Karunakaran, Kerala, LDF, UDF, Vijith, VS Achuthanandan
Posted in തെരഞ്ഞെടുപ്പ്, രാഷ്ട്രീയം | Comments