ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്ത്യയില്‍ ഒരു വലതുപക്ഷ അജന്‍ഡ പ്രവര്‍ത്തിച്ചിരുന്നു എന്നും എണ്ണമറ്റ കേസുകളില്‍ ഈ റാക്കറ്റിലെ കണ്ണികള്‍ പ്രവര്‍ത്തിച്ചിരുന്നതായും കുറ്റാന്വേഷകര്‍ തെളിവു നിരത്താന്‍ തുടങ്ങിയ സാഹചര്യത്തില്‍ പാര്‍ലമെന്റ് ആക്രമണകേസിന്റെ സാഹചര്യങ്ങളും പുനപരിശോധിക്കേണ്ടിയിരിക്കുന്നു. വലതുപക്ഷ അജന്‍ഡയുടെ എല്ലാ രാഷ്ട്രീയ ചേരുവകളും ഈ കേസില്‍ പ്രകടമായി കാണാനുണ്ടായിരുന്നു. എന്നല്ല വലതുപക്ഷ അജന്‍ഡ ഭീകരാക്രമണ കേസുകളില്‍ വിജയിപ്പിക്കാനാവും എന്നതിന്റെ ലക്ഷണമൊത്ത കേസ് സ്റ്റഡിയായിരുന്നു പാര്‍ലമെന്റ് ആക്രമണം. യുക്തിബോധവുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങള്‍ ബാക്കി വച്ചു കൊണ്ട്, യഥാര്‍ത്ഥ കുറ്റവാളികളെ...
Read more »
Tags: A Rasheedudeen, Afzal Guru. Parliament attack, Ajmal Kasab, BJP, NDA, P Chidambaram, Sushil Kumar Shinde, Terrorism, UPA
Posted in തീവ്രവാദം, രാഷ്ട്രീയം | Comments
ഇത്തരം ചെറിയ പരാജയങ്ങളാണ് വലിയ ദുരന്തങ്ങളിലേക്ക് ഒരു റിപബ്ലിക്കിനെ നയിക്കുന്നതെന്ന് രാജ്യം ഭരിക്കുന്നവര്‍ ഒരിക്കലും തിരിച്ചറിയില്ല. ആരുടേയെങ്കിലുമൊക്കെ വ്രണപ്പെടാന്‍ തെയ്യാറായിരിക്കുന്ന മതവികാരത്തോളം തന്നെ പ്രധാനപ്പെട്ടതാണ് ഒരു ജനാധിപത്യ, മതേതര രാജ്യത്ത് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമെന്നതും ഇന്ത്യന്‍ ഭരണകൂടം അംഗീകരിക്കില്ല. അതിനുള്ള നട്ടെല്ല് രാജ്യം ഭരിക്കുന്നവര്‍ക്കുണ്ടെന്നു കരുതുന്നത് അതിശയോക്തിയായിരിക്കും. ക്രമസമാധാന പ്രശ്നം എന്ന ക്ലീഷെ പൊതുവേ മതവാദികളുടെ ശാഠ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുവളയ്ക്കാന്‍ സര്‍ക്കാരിനുള്ള ഒഴികഴിവാണ്. ഇത്തരം വിവാദങ്ങളിലെല്ലാം ഒടുവില്‍ വിജയപ്പതാകയുമുയര്‍ത്തി നടന്നു പോകുക മതവാദികള്‍ തന്നെയാവും.
Read more »
Tags: Cinema, Culture, Exteamism, Kamal Haasan, literature, MF Hussein, religion, Secularlism, Viswaroopam
Posted in അവകാശങ്ങള്‍, തീവ്രവാദം, മതം, സംസ്കാരികം, സാഹിത്യം, സിനിമ | Comments
അമേരിക്കന്‍ യുദ്ധം അഫ്ഘാനികളുടെ ജീവിതത്തെ എങ്ങിനെയാണ് ബാധിക്കുന്നത് എന്ന് പറയാന്‍ സിനിമ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ രംഗത്തിനപ്പുറത്തേക്ക് ആ ശ്രമം നില നില്‍ക്കുന്നേയില്ല. മറിച്ച് സിനിമയുടെ ഫോക്കസ് മുഴുവനും ജിഹാദികളുടെ പൈശാചികമായ പ്രതികാരത്തിലാണ്. സാമ്രാജ്യത്വത്തിന്റെ വൈരുധ്യത്തെ പറ്റി നിശബ്ദത പാലിക്കുകയും, ഭരണകൂടം-ജിഹാദികള്‍ എന്ന ദ്വന്ദവാര്‍പ്പു മാതൃകയിലേക്ക് സിനിമയെ വെട്ടിച്ചുരുക്കുകയും ചെയ്യുന്നിടത്താണ് കമല്‍ ഹാസന്റെ രാഷ്ട്രീയം പരാജയപ്പെടുന്നത്. നല്ലവനും കെട്ടവനുമായ മുസ്ലിം എന്ന ദ്വന്ദം അറിഞ്ഞോ അറിയാതെയോ ഈ സിനിമയും സൃഷ്ടിക്കുന്നുണ്ട്.
Read more »
Tags: Cinema, Kamal Haasan, review, Suneesh, Vishwaroopam
Posted in തീവ്രവാദം, സംസ്കാരികം, സിനിമ | Comments
എന്തുകൊണ്ടാണ് 2002ലെ കൊള്ളയേയും, കൊള്ളിവെപ്പിനേയും, ബലാത്സംഗങ്ങളേയും മറ്റും തള്ളിപ്പറയാന്‍ സംഘപരിവാരം ഇനിയും തെയ്യാറാവാത്തത്? നരേന്ദ്ര മോഡിയോടു മാത്രമല്ല, ബിജെപിയുടെ ഏതു ദേശീയനേതാവിനോടും ചോദിച്ചു നോക്കു, ഗോധ്രാനന്തര കൂട്ടക്കൊലയെ അപലപിക്കാന്‍ ആരെങ്കിലും തെയ്യാറാകുമോ? എന്തുകൊണ്ട്? ചോദിക്കുന്നത് റ്റീസ്റ്റ സെറ്റല്‍വാദ്. മുഖവുരകള്‍ ആവശ്യമുള്ള ഒരു പ്രവര്‍ത്തകയല്ല അവര്‍. ഗുജറാത്തിലെ മുസ്ലിം വിരുദ്ധ ലഹളയുടെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടി കഴിഞ്ഞ പത്തു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടനയെ നയിക്കുന്നത് റ്റീസ്റ്റയാണ്. ഇക്കാലമത്രയും...
Read more »
Tags: Fascism, Gujarat riot, Interview, Narendra Modi, Teesta Setalvad
Posted in അഭിമുഖം, തീവ്രവാദം, മതം | Comments
ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപത്തിന് ഈ മാസം ഒരു പതിറ്റാണ്ടു തികയുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ വച്ച് സബര്‍മതി എക്സ്പ്രസ് ആക്രമിക്കപ്പെട്ടതിനു ശേഷം ഗുജറാത്തില്‍ അരങ്ങേറിയത് രാജ്യം കണ്ട ഏറ്റവും വലിയ മുസ്ലിം വേട്ടകളിലൊന്നായിരുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് മാത്രം ആയിരത്തി ഇരുന്നൂറോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനു ശേഷം നരേന്ദ്ര മോഡിയുടെ സര്‍ക്കാരിനെതിരെ പല ആരോപണങ്ങളുമുയര്‍ന്നു. സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഹിന്ദു തീവ്രവാദികള്‍ ഗുജറാത്തില്‍ കൂട്ടക്കുരുതി നടത്തിയതെന്നതായിരുന്നു അവയില്‍ ഏറ്റവും പ്രധാനം. അക്രമത്തെ ഇല്ലാതാക്കുന്നതിനു പകരം ന്യൂട്ടന്റെ...
Read more »
Tags: Gujarat, Hindutva, Narendra Modi, Rural Apps, Syam Sundar
Posted in തീവ്രവാദം | Comments
ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചും ഭരണകൂടത്തിന്റെ സാമൂഹികോത്തരവാദിത്വത്തിന്റെ അളവുകോലുകളെക്കുറിച്ചും ഒന്നിലധികം ചോദ്യങ്ങളുയര്‍ത്തി 2012 ജയ്പൂര്‍ സാഹിത്യ സമ്മേളനത്തിനു കൊടിയിറങ്ങി. നിശ്ചയിക്കപ്പെട്ടിരുന്നപോലെ വിവാദ നോവലിസ്റ്റ് സല്‍മാന്‍ റഷ്ദിയുമായി വീഡിയോ മുഖാമുഖം പോലും സംഘാടകര്‍ക്കു കഴിയാതെ വന്നസാഹചര്യമുണ്ടായത് ഇന്ത്യയില്‍ ആരൊക്കെയാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മുഖ്യവിചാരിപ്പുകാരും അജണ്ട നിശ്ചയിക്കുന്നവരുമെന്നു വെളിപ്പെടുത്തിത്തരുന്നു. ഒന്നിലധികം കേസുകള്‍ ജയ്പൂരും ആഗ്രയുമടക്കം രാജ്യത്തെ വിവിധ കോടതികളില്‍ നിരോധിക്കപ്പെട്ട പുസ്തകമായ 'സാത്താന്റെ വചനങ്ങളി'ല്‍ നിന്നുള്ള നിര്‍ദ്ദോഷ ഭാഗങ്ങള്‍ വായിച്ച എഴുത്തുകാരായ രുചിര്‍ ജോഷിയും, ജീത് തയ്യിലും ഭീഷണികളെത്തുടര്‍ന്നു ഇപ്പോളും ഒളിവിലാണ്.
Read more »
Tags: Jaipur Literature Festival, Salman Rushdie, Seshat
Posted in അവകാശങ്ങള്‍, തീവ്രവാദം, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാഹിത്യം | Comments
ഭീകരതയുടെ കാര്യത്തില്‍ എന്താണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയം എന്നതാണ് ഗൗരവപൂര്‍ണമായ ചോദ്യം. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘മാധ്യമം’ വാരികയുടെ നടപടി വര്‍ഗീയമാണെന്ന് കുറ്റപ്പെടുത്തിയതിലൂടെ പൗരാവകാശത്തെ മുമ്പൊരിക്കലുമില്ലാത്ത വിധം അവമതിക്കുകയാണ് ചാണ്ടി ചെയ്തത്. മുസ്ലിം ലീഗ് സഖ്യകക്ഷിയായ ഒരു ഭരണമാണ് കേരളത്തില്‍ നടക്കുന്നത് എന്നിരിക്കെ ചാണ്ടിയുടെ സമീപനം കുറെക്കൂടി നിലവാരം കെട്ടതായി മാറി. ലീഗ് ഒരു ചത്തകുതിരയാണോ അല്ലേ എന്നത് കേരളത്തിലെ മുസ്ലിം സമൂഹത്തിന് അറിയേണ്ട കാര്യമില്ല. പക്ഷെ ലീഗിനെ അടിച്ചൊതുക്കാന്‍ വേണ്ടിയും ബിജെപിയെ ചാക്കിലാക്കാനും ചാണ്ടി...
Read more »
Tags: A Rasheedudeen, email leak, Kerala Politics, RSS, UDF
Posted in അവകാശങ്ങള്‍, തീവ്രവാദം, രാഷ്ട്രീയം | Comments
മതത്തിന്റെ പേരിലുള്ള വേട്ട ഇന്ത്യയില്‍ സുരക്ഷിതമാണെന്ന് ഈ വേട്ടക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. എന്തും ചെയ്യാം. ആരേയും ഉപദ്രവിക്കാം. ആരുടെ സ്വാതന്ത്ര്യവും ഹനിക്കാം. വേണ്ടി വന്നാല്‍ ഒരു വംശഹത്യ തന്നെ സംഘടിപ്പിക്കാം. എന്തും ഇന്ത്യാ മഹാരാജ്യത്തു നടക്കും. വിഷയം മതമായാല്‍ മതി. മതത്തിന്റെ പേരിലുള്ള തിട്ടൂരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇച്ഛാഭംഗമുണ്ടാവില്ല. അതാണീ രാജ്യത്തിന്റെ ചരിത്രം. ശാപം. റഷ്ദിക്കെതിരെ ഫത്വ ഇറക്കിയവര്‍ക്കും നിരാശപ്പെടേണ്ടി വന്നില്ല. തെമ്മാടിക്കൂട്ടങ്ങളെ നിലയ്ക്കു നിര്‍ത്തി എഴുത്തുകാരന്റെ സന്ദര്‍ശനത്തിനു വേണ്ട സുരക്ഷ പ്രദാനം ചെയ്യേണ്ട ഭരണകൂടം പക്ഷേ...
Read more »
Tags: books, Jaipur Literature Festival, Salman Rushdie, Seshat
Posted in തീവ്രവാദം, പുസ്തകം | Comments
ഒരു വ്യാജ എറ്റുമുട്ടല്‍ കൂടി ഗുജാറാത്ത് സര്‍ക്കാരിന്റെ പേരില്‍ രേഖപ്പെടുത്തികൊണ്ട് അന്വഷണത്തിനായുള്ള നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. മലയാളിയായ ജാവേദ് എന്ന പ്രാണേഷ് കുമാറും, വിദ്യാര്‍ഥിയായ ഇസ്രത്ത് ജഹാനുമുള്‍പ്പടെ നാലുപേര്‍ അതിദാരുണമായി കൊല്ലപ്പെട്ടതിന്റെ യാഥാര്‍ത്ഥ്യം അന്വേഷിക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചു സിബിഐക്ക് നിര്‍ദ്ദേശം നല്‍കി കൊണ്ട് ഉത്തരവായി. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദികളെന്നാരോപിച്ചാണ് ഇവരെ ഗുജറാത്ത് ക്രൈം ബ്രാഞ്ച് കൊലപ്പെടുത്തിയത്. ഇത്തരത്തില്‍ ഇതു രണ്ടാം തവണയാണ് തീവ്രവാദി മുദ്ര കുത്തി നിരപരാധിളെ കൊലപ്പെടുത്തിയതിന്റെ...
Read more »
Tags: BJP, Daily Edit, Gujarat, Hindutva, Narendra Modi
Posted in തീവ്രവാദം, മതം | Comments
കുത്തക മുതലാളിമാര്‍ക്കു തോന്നിയപോലെ വ്യവസായ സ്ഥപനങ്ങള്‍ തുടങ്ങാനും തൊഴിലാളികളെ ഇഷ്ടംപോലെ ചൂഷണം ചെയ്യാനും പാവപ്പെട്ടവരെ വികസനത്തിന്റെ പേരില്‍ കുടിയിറക്കാനും വേണ്ടി ഉണ്ടാക്കിയ ഭരണരീതിയാണ് 'പുതുഗുജറാത്ത്' മാതൃക. മിനുമിനുത്ത വീതിയുള്ള റോഡുകള്‍, തൊഴില്‍ സമരങ്ങള്‍ ഇല്ലാത്ത പണിശാലകള്‍, മാനം മുട്ടുന്ന റസിഡന്‍ഷ്യല്‍, ഷോപ്പിം കെട്ടിടങ്ങള്‍... ഇതൊക്കയാണ് ഗുജറാത്തു മാതൃകയുടെ കൊത്തളങ്ങള്‍ എന്നു പറഞ്ഞാണ് മലയാളികള്‍ പോലും ചര്‍ച്ച ചെയ്യാറ്. ഇതു എവിടെ നിന്നു വന്നു, ആരുണ്ടാക്കി, ആരെല്ലാം ആണു ഇതിന്റെ യഥാര്‍ത ഗുണഭോക്താകള്‍, ആരെല്ലാമാണ് ഇതിനു വിലകൊടുക്കേണ്ടി...
Read more »
Tags: Economy, Gujarat, Hindutva, Narendra Modi, Siddik Rabiyath, Umesh Omanakuttan
Posted in അവകാശങ്ങള്‍, തീവ്രവാദം, മതം, രാഷ്ട്രീയം, സാമ്പത്തികം | Comments