ചെയ്യേണ്ട പലകാര്യങ്ങളിലേയും വ്യത്യസ്തതകളെ കുറിച്ചും പരാമർശമുണ്ട്. എന്നാൽ സ്ത്രീയും പുരുഷനും പരസ്പര പൂരിതങ്ങളായി തങ്ങളുടെ പ്രവർത്തനങ്ങളിലേർപ്പെടണമെന്നും അതുവഴി സാമൂഹിക കെട്ടുറപ്പ് നിർമിക്കപ്പെടും എന്നും സയ്യിദ് ഖുതുബ് രചിച്ച 'ഫി-സിലാലല്‍ ഖുര്‍ആന്‍' അധികരിച്ച് അമിന വുദൂദ് പറയുന്നു. ഇത്തരത്തിലുള്ള സംവാദങ്ങൾ പലതും പലവിഷയങ്ങളിലും കാലങ്ങളായി നടക്കുമ്പോഴും അതിന്റെ വെളിച്ചത്തിൽ ഒരിടത്തും ഖുർആൻ ഏകാർത്ഥമോ, ഒരു വേഷം മാത്രമായോ സ്ത്രീക്കോ പുരുഷനോ പൂർണമായി നൽകുന്നില്ല (ഖുർആൻ അവതരിപ്പിക്കപ്പെട്ട സമയവും ഇടവും ആളുകളും തന്നെ വിഭിന്നങ്ങളായിരുന്നുവെന്നത് ചരിത്രപരമായിരിക്കുമ്പോൾ ഈ...
Read more »
Tags: Islam, Siddik Rabiyath, Women
Posted in അവകാശങ്ങള്‍, തത്വചിന്ത, മതം | Comments
സുവിശേഷങ്ങള്‍ എല്ലാം തന്നെ ഒന്നാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ രചിക്കപ്പെട്ടവയായതിനാല്‍, യേശു പറഞ്ഞത് എന്താണെന്നതിനോളം തന്നെ പ്രധാനമാണ്, അദ്ദേഹത്തിന്റെ അപ്പസ്‌തോലന്മാര്‍ ഉള്‍പ്പെടെയുള്ള ആദ്യകാല അനുയായികള്‍ ആ പ്രബോധനങ്ങളില്‍ നിന്നും മനസിലാക്കിയത് എന്തായിരുന്നു എന്നുള്ളതും. ഇവിടെയാണ് ആദിമ ക്രൈസ്‌തവ സമൂഹങ്ങളുടെ ജീവിതരീതി പരിശോധിക്കേണ്ടതിന്റെ സാംഗത്യം വെളിവാകുന്നത്. യേശുവിന്റെ പ്രബോധനങ്ങളും ആദിമ ക്രൈസ്‌തവ സമൂഹത്തിന്റെ ജീവിതവും കൂട്ടിവായിക്കുമ്പോള്‍ അനുമാനിക്കേണ്ടത്, സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടുവേണം യേശുവിന്റെ പാത പിന്തുടരേണ്ടത് എന്നാണ് ആദിമ ക്രൈസ്‌തവര്‍ യേശുവിന്റെ പ്രബോധനങ്ങളില്‍ നിന്നും മനസിലാക്കിയിരുന്നത് എന്നാണ്....
Read more »
Tags: Communism, Early Christianiy, Latin America, Liberation theology, Subin Dennis
Posted in DP Essay, അന്തര്‍ദേശീയം, തത്വചിന്ത, മതം, രാഷ്ട്രീയം | Comments
ദ്രാവിഡഗോത്രത്തിലെ രണ്ടു വംശങ്ങള്‍, തമിഴരും മലയാളികളും, തുറന്ന പോരാട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ എവിടെപ്പോയി ഈ ആള്‍ദൈവങ്ങള്‍? എന്തേ അവര്‍ ഇങ്ങോട്ട് കടന്നുവരാഞ്ഞത്? സ്നേഹംകൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ എന്തുണ്ട് ഈ ലോകത്തില്‍? എന്നിട്ടും കാമ്പുള്ള പ്രസ്താവനകള്‍ പോലും ഇവരില്‍ ആരില്‍ നിന്നും കണ്ടില്ല ദൈവങ്ങളും യുക്തിപൂര്‍വ്വം ചിന്തിക്കുകയാവാം. സ്നേഹാലിംഗനവും ജീവനകലയും പ്രാദേശിക വികാരം കത്തിനില്‍ക്കുന്ന ഇടങ്ങളില്‍ വിനിമയം ചെയ്യപ്പെടില്ല.
Read more »
Tags: godmen, Kerala, mullaperiyar dam
Posted in തത്വചിന്ത, പലവക, മതം, രാഷ്ട്രീയം, വികസനം, സംഘര്‍ഷം | Comments
മുതലാളിത്തം ഉത്ഭവിക്കുമ്പോള്‍ തന്നെ അതിന്റെ പ്രതിസന്ധി ഉത്ഭവിച്ചു കഴിഞ്ഞിരുന്നു എന്ന സത്യമാണ് മാര്‍ക്സിസത്തിന്റെ കാരണമായിരുന്നത് എന്നുള്ളത് മാര്‍ക്സിസത്തിന്റെ ഉത്ഭവവും വളര്‍ച്ചയും തന്നെ തെളിയിക്കുന്നു. അല്ലാതെ മുതലാളിത്തം വഴിമുട്ടിയപ്പോള്‍ പരിഹാരം തേടിയുള്ള അനുഭവവാദ പഠനത്തിന്റെ ഫലമായുണ്ടായ, മുതലാളിത്ത വ്യവസ്ഥയെ കൂടുതല്‍ മാനുഷികമാക്കാനുള്ള തിരുത്തല്‍ പ്രക്രിയയല്ല മാര്‍ക്സിസം. പകരം , മുതലാളിത്തത്തെ തകര്‍ത്തെറിഞ്ഞ് വര്‍ഗരഹിത ലോകത്തിന്റെ സൃഷ്ടിക്കും അതിലൂടെ ആധുനിക മനുഷ്യന്റെ പുതു സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ദര്‍ശന ശാസ്ത്രമാണ് മാര്‍ക്സിസം.
Read more »
Tags: Capitalism, Financial crisis, Fredy K Thazhathu, Lenin, Marxism, Social revlution, Stalin, workers
Posted in തത്വചിന്ത, തൊഴിലാളി, സാമ്പത്തികം | Comments
"There is nothing outside the text"—ഒരു പക്ഷേ ദരീദയുടെ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച പ്രഖ്യാപനം ആയിരിക്കുമിത്. ഒരു വായനയ്ക്കും പുസ്തകത്തെ അതു ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് മാറ്റിത്തീര്‍ക്കാന്‍ കഴിയില്ല. പുസ്തകത്തിന് പുറത്തു നിന്ന് മറ്റേതെങ്കിലും വസ്തു/ആശയം ഇവയുടെ സഹായം തേടുന്നത് നമ്മെ വീണ്ടും കേന്ദ്രം/ലോഗോ സെന്‍ട്രിസം എന്നിവയുടെ ഊരാക്കുടുക്കിലേക്ക് ചെന്നെത്തിക്കും. ആകെക്കൂടി ചെയ്യാവുന്നത് പുസ്തകത്തിലെ ദ്വന്ദ–വൈരുധ്യങ്ങളെ (binary oppositions) വെളിച്ചത്തു കൊണ്ടുവരുക എന്നതു മാത്രമാണ്. അപനിര്‍മാണ വായന നമ്മെ തുറന്നു വിടുന്നത് ഇങ്ങനെ നിരവധി സാധ്യതകളുടെ...
Read more »
Tags: Jacques Derrida, Philosophy, Post-structuralism, R Janaki
Posted in അനുസ്മരണം, തത്വചിന്ത | Comments
"ബഹുസ്വരത, ജനാധിപത്യം, വികേന്ദ്രീകരണം, പൗരസമൂഹത്തിന്റെ പ്രാമുഖ്യം" എന്നിങ്ങനെ സോഷ്യോപോളിറ്റിക്കല്‍ കക്കോഫോണി സൃഷ്ടിച്ചു കൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ല സോഷ്യലിസ്സത്തില്‍ നിന്നും കമ്യൂണിസ്റ്റു സമൂഹത്തിലേക്കുള്ള പരിവര്‍ത്തനം. ബഹുസ്വരത എന്നതിന് ബഹുവര്ഗസ്വരത എന്നാണു യഥാര്‍ത്ഥ അര്‍ത്ഥം. അതിന് വേണ്ടിയാണ് വികേന്ദ്രീകരണം ആവശ്യപ്പെടുന്നത്. അല്ലാതെ 'എല്ലാ അധികാരവും സോവിയറ്റുകള്‍ക്ക്' എന്ന ഒക്ടോബര്‍ വിപ്ലവ മുദ്രാവാക്യം പ്രായോഗികമാക്കാനൊന്നുമല്ല. ഇക്കാര്യങ്ങള്‍ എല്ലാം ഗ്ലാസ്‌നോസ്റ്റ് (തുറന്ന സമീപനം) പെരസ്ത്രോയ്ക (അഴിച്ചുപണി) എന്നീ മുതലാളിത്ത പുനസ്ഥാപനത്ത്തിന്റെ മുദ്രാവാക്യങ്ങളില്‍ വേണ്ടത്ര മുഖരിതവും അവയുടെ ഫലങ്ങള്‍ ചരിത്രത്തില്‍ തെളിയിക്കപ്പെടുകയും ചെയ്തതാണ്.
Read more »
Tags: Capitalism, China, Communism, Cuba, Economy, Fidel Castro, Fredy K Thazhathu, International, MP Parameswaran, neoliberalism, Raul Castro, Socialism
Posted in അന്തര്‍ദേശീയം, തത്വചിന്ത, തൊഴിലാളി, സാമ്പത്തികം | Comments
ഇന്ത്യയുടെ ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും, വരേണ്യവര്‍ഗത്തിന്റെ ആഗോളവത്കരണവും ഇടതുപക്ഷ നിലപാടില്‍ പ്രശ്നങ്ങളുണ്ടെന്ന ഒരഭിപ്രായം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍, അടുത്തുണ്ടായ ഒരൊറ്റ സംഭവം മതിയാകും അത് തെറ്റെന്നു തളിയിക്കാന്‍—ബ്ലാക് മണിക്കെതിരെ മരണം വരെ നിരാഹാരം പ്രഖ്യാപിച്ച ഒരു ബാബയുടെ അടുത്തേക്ക് നാലു കേന്ദ്രമന്ത്രിമാരാണ് തൊഴുകൈയ്യുമായി ചെന്നത്. ഇപ്പോഴും നിലനില്‍ക്കുന്ന നമ്മുടെ പൂര്‍വാധുനികതയിലേക്കു (pre-modernity) മാത്രമല്ല ഇത് വിരല്‍ ചൂണ്ടുന്നത്. അതിനേക്കാള്‍ ആശങ്കാജനകമായ ഒരു വസ്തുതയാണ്, നിയോലിബറല്‍ ഇന്ത്യ പൂര്‍വാധുനികതയെ ചെറുക്കുന്നതിനു പകരം അതിനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നത്. ഖാപ് പഞ്ചായത്തുകളുടെ പുനരുജ്ജീവനം...
Read more »
Tags: Baba Ramdev, Corruption, Economy, neoliberalism, Prabhat Patnaik, UPA
Posted in തത്വചിന്ത, തൊഴിലാളി, മതം, രാഷ്ട്രീയം, സാമ്പത്തികം | Comments
സിവില്‍ സമൂഹത്തിന്റെ ഘടനാപരമായ പ്രശ്നം അത് സമൂഹത്തിനുള്ളിലെ വര്‍ഗ സംഘര്‍ഷങ്ങളെയും, അധികാര ബന്ധങ്ങളേയും പ്രതിനിധാനം ചെയ്യുന്നില്ല എന്നതാണ്. അതുകൊണ്ടാണ് സാമൂഹ്യ മൂലധനത്തിന് വിമോചന സ്വഭാവമില്ലാത്തതും. എല്ലാ വര്‍ഗങ്ങളുടേയും കൂട്ടായ്മ എന്ന സങ്കല്പം വരുമ്പോള്‍ സ്വാഭാവികമായും പാര്‍ശ്വവത്കരിക്കപ്പെട്ടു പോകുന്നത് അടിസ്ഥാനവര്‍ഗം തന്നെയായിരിക്കും. അവിടെയാണ് സിവില്‍ സമൂഹം ഉപരിവര്‍ഗത്തിന്റെ മാത്രം സമൂഹമായി മാറുന്നത്. അത് അടിസ്ഥാനപരമായി അധസ്ഥിത വര്‍ഗങ്ങള്‍ക്കും അവരുടെ താത്പര്യങ്ങള്‍ക്കും എതിരാണ്. എന്‍ജികളുടെ തൊഴിലാളി വര്‍ഗ വിരോധം മുതല്‍ ഹസാരെ സമരത്തിന്റെ മധ്യവര്‍ഗ ലക്ഷ്യങ്ങള്‍ വരെ ഈ...
Read more »
Tags: Anna Hazare, Civil Society, Corruption, Gandhism, Lok Pal Bill, neoliberalism, strike, Working class
Posted in അവകാശങ്ങള്‍, തത്വചിന്ത, തൊഴിലാളി, രാഷ്ട്രീയം, സാമ്പത്തികം | Comments
Be Sociable, Share! Tweetഒക്ടോബര്‍ 30ന് നൂറാം വയസില്‍ പാരീസില്‍ വച്ചു മരണമടഞ്ഞ ക്ലോദ് ലെവിസ്ട്റോസിനെ കുറിച്ച് ആര്‍ ജാനകി ഒരു കാലഘട്ടത്തെ നവീന ചിന്തയുടെ നൈരന്തര്യം കൊണ്ട് അടയാളപ്പെടുത്തിയ നരവംശ ശാസ്ത്രജ്ഞനായിരുന്നു ക്ലോദ് ലെവിസ്ട്റോസ്. ഘടനാവാദത്തിന്റെ (structuralism) പരിധിയില്‍ നരവംശശാസ്ത്രത്തെ ഉള്‍പ്പെടുത്തിയ ലെവിസ്ട്റോസാണ് പാശ്ചാത്യ സംസ്കാരം അതിന്റെ ഗുണഗണങ്ങളാല്‍ തന്നെ മുന്തിയതാണെന്ന മുന്‍വിധിയെ താത്വികമായി വെല്ലു വിളിച്ചത്. ഭൂശാസ്ത്രം, മനോവിശ്ലേഷണം, മാര്‍ക്സിസം എന്നീ ‘മൂന്നു മിസ്ട്റസുക’ളേയും ഉള്‍ച്ചേര്‍ത്തുകൊണ്ടൂള്ള ഒരു ചിന്താപദ്ധതിയിലൂടെയാണ് നരവംശശാസ്ത്ര വീക്ഷണത്തെ പുനക്രമീകരിക്കാന്‍...
Read more »
Tags: Claude Levi Strauss, Philosophy, R Janaki
Posted in അനുസ്മരണം, തത്വചിന്ത | Comments
Be Sociable, Share! Tweet അധികാരത്തിന്റെ ഉറവിടങ്ങളെ ഫ്രഞ്ച് തത്വചിന്തകന്‍ മിഷേല്‍ ഫൂക്കോ വിമര്‍ശന വിധേയമാക്കുന്നതെങ്ങിനെ? ആര്‍ ജാനകി എഴുതുന്നു. പോള്‍-മിഷേല്‍ ഫൂക്കോയുടെ തത്വചിന്താ പദ്ധതിയെ കുറിച്ച് ആലോചിക്കുമ്പോള്‍ സത്യം, അധികാരം, അറിവ് (Truth,Power,Knowledge) എന്നീ മൂന്നു പദങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. മൂര്‍ത്തവും, അമൂര്‍ത്തവുമായ എല്ലാ ഘടനകളേയും ചരിത്രവത്കരിക്കുകയും തുടര്‍ന്ന് ജീവിതത്തിന്റേയും കാലത്തിന്റേയും പ്രത്യേകതകളോട് ബന്ധപ്പെടുത്തി വായിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അധികാരത്തിന്റെ പ്രത്യക്ഷപരത, സര്‍വാധിപത്യം, എവിടേയും എപ്പോഴും നിര്‍ഭയമായി നിലനില്‍ക്കുന്ന അതിന്റെ രാക്ഷസീയത എനിവ ഏറ്റവും...
Read more »
Tags: Michel Foucault, Philosophy, Power, R Janaki
Posted in തത്വചിന്ത, സംസ്കാരികം | Comments