എഡിറ്റോറിയല്‍

ആരാണ് ഇതു ചെയ്തത്?

May 5, 2012
By
TP

സത്യം എത്രയും പെട്ടെന്ന് വെളിച്ചത്തു കൊണ്ടു വരികയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഒപ്പം കൊല്ലപ്പെട്ട സഖാവിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പ് ഉടനേ നിര്‍ത്തുകയും. കൊലയാളികള്‍ ആരായാലും, എത്ര വലിയവരായാലും, ഏതു പാര്‍ടിക്കാരായാലും അവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. സത്യം വെളിച്ചത്തു വരേണ്ടതുമുണ്ട്. അല്ലെങ്കില്‍ അപകടം കേരളത്തിനാണ്. നാമെല്ലാവരും ചേര്‍ന്ന് പണിതിയുയര്‍ത്തിയ കേരളത്തിന്. സഖാവ് ടിപിക്ക് അന്ത്യാഭിവാദ്യങ്ങള്‍.
Read more »

Tags: , , , , ,
Posted in എഡിറ്റോറിയല്‍, രാഷ്ട്രീയം, സംഘര്‍ഷം | Comments

നാലാമത്തെ ചുവടുവപ്പ്

May 1, 2012
By
edit

നല്ല ലേഖനങ്ങള്‍ കണ്ടെത്തല്‍ എല്ലായ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. വലിയ സാമ്പത്തിക മുടക്കൊന്നുമില്ലാതെ ചെറിയ രീതിയില്‍ തുടങ്ങിയ, പരിമിതമായ വായനക്കാരുള്ള ഒരു ഓണ്‍‌ലൈന്‍ മാഗസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ആരംഭകാലത്ത് നേരിട്ട ബുദ്ധിമുട്ട് ഇക്കാര്യത്തില്‍ ഇപ്പോഴില്ല എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. അതിനു കാരണം അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടം മികച്ച യുവ എഴുത്തുകാര്‍ ഇന്നു ദില്ലിപോസ്റ്റിനോടൊപ്പമുണ്ട് എന്നതു തന്നെയാണ്. ഇതില്‍ ഭൂരിഭാഗം പേരും ഗവേഷകരാണ്. തുടക്കത്തില്‍ ഞങ്ങളോടു സഹകരിച്ചിരുന്ന പലരും ദില്ലിപോസ്റ്റിന്റെ...
Read more »

Tags:
Posted in എഡിറ്റോറിയല്‍ | Comments

കോമഡി ഓഫ് എറേഴ്സ്

August 17, 2011
By
dp1

എഡിറ്റോറിയല്‍: അഴിമതിയോടുള്ള സമീപനത്തില്‍ ഭരണകൂടത്തിനും ഹസാരേയ്ക്കും ഇവിടെ അഭിപ്രായവ്യത്യാസങ്ങളില്ല. അഴിമതിയെ ഒരു ഒറ്റപ്പെട്ട സംഗതിയായിട്ടാണ് ഇരുകൂട്ടരും കാണുന്നത്. നിയമനിര്‍മാണം മാത്രമാണ് അതിനുള്ള ഒരേയൊരു പോംവഴിയെന്ന് ഇരുവരും വാദിക്കുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ എന്തൊക്കെയായിരിക്കണം എന്ന കാര്യത്തില്‍ മാത്രമേ ഫൈനാന്‍സ് ക്യാപിറ്റലിനെ പ്രതിനിധീകരിക്കുന്ന മന്‍മോഹന്‍ സിംഗിനും, മധ്യവര്‍ഗത്തെ പ്രതിനിധീകരിക്കുന്ന ഹസാരേയ്ക്കും അഭിപ്രായ വ്യത്യാസങ്ങളുള്ളൂ. അതിന്റെ പേരിലുള്ള കോലാഹലങ്ങളാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും.
Read more »

Tags: , , , , , ,
Posted in അവകാശങ്ങള്‍, എഡിറ്റോറിയല്‍, തൊഴിലാളി, രാഷ്ട്രീയം, സാമ്പത്തികം | Comments

മൂന്നാം വര്‍ഷത്തിലേക്ക്

May 1, 2011
By
Dp

പ്രതിഷേധത്തിന്റെ ശബ്ദമാണ് ഞങ്ങളുടെ മാനിഫെസ്റ്റോ. അരചന്‍ ഉടുപ്പുടുത്തിട്ടില്ലെന്നു വിളിച്ചു പറയുക, അയല്‍വാസിക്കു ഉടുക്കാന്‍ ഒന്നുമില്ലെന്നു ഉറക്കെപ്പറയുക, വിതയ്ക്കാന്‍ വിത്തുവരുന്നില്ലെന്നും, വനത്തില്‍ നിശ്ശബ്ദവസന്തമാണെന്നും പരസ്യപ്പെടുത്തുക. നിങ്ങള്‍ പറഞ്ഞാല്‍ ആരു കേള്‍ക്കും ഹേ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. പരിമിതമായ വായനക്കാര്‍ മാത്രമുള്ള ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ അവകാശവാദങ്ങള്‍ കിഴവന്‍ സാന്തിയാഗോവിന്റെ കിനാവുകള്‍ക്കപ്പുറം എന്തെങ്കിലുമാണോ എന്നു ചോദിച്ചാല്‍ അല്ലെന്നു പറയാന്‍ ഞങ്ങളുടെ കയ്യില്‍ മരുന്നൊന്നുമില്ല. പക്ഷേ, ചരിത്രം നിര്‍മിക്കുന്നത് സാന്തിയാഗോമാരുടെ സ്വപ്നങ്ങള്‍ കൂടി ചേര്‍ന്നാണല്ലോ.
Read more »

Tags: ,
Posted in എഡിറ്റോറിയല്‍ | Comments

എന്തുകൊണ്ട് ഇടതുപക്ഷം?

April 3, 2011
By
Why The Left (copy)

ഇടതുപക്ഷം വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ വിശ്വാസമാണ് ഒരു ഇബുക്കു പ്രസിദ്ധീകരിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാരിനെക്കുറിച്ചും ഇടതു-വലതു രാഷ്ട്രീയത്തെക്കുറിച്ചും ദില്ലിപോസ്റ്റില്‍ വന്നിട്ടുള്ള ഏഴ് ലേഖനങ്ങളുടെ സമാഹരണമാണിത്. ദില്ലിപോസ്റ്റിന്റെ ആദ്യ ഇ-ബുക്കു കൂടിയാണിത്.
Read more »

Tags: , , , , , , , , , , , , ,
Posted in Daily Edit, DataPost, DP Essay, അവകാശങ്ങള്‍, എഡിറ്റോറിയല്‍, തെരഞ്ഞെടുപ്പ്‌, തൊഴിലാളി, പരിസ്ഥിതി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സാമ്പത്തികം | Comments

ചരിത്രം മന്മോഹനെ കുറ്റക്കാരനെന്നു വിധിക്കും

November 22, 2010
By
ചരിത്രം മന്മോഹനെ കുറ്റക്കാരനെന്നു വിധിക്കും

അഴിമതിയുടെ ഒരു പേടകമാണ് ഇന്നത്തെ യുപിഎ. മന്‍മോഹന്‍ സിംഗ് അതിന്റെ കപ്പിത്താനും. രാജ്യം ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മന്‍മോഹന് ഒഴിഞ്ഞു നില്‍ക്കാന്‍ പറ്റുമോ? അഴിമതിക്കും, അഴിമതിക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ എന്തുകൊണ്ടാണ് മന്‍മോഹനു മടി? കളളനു കഞ്ഞി വച്ചവനെന്നു ഈ പ്രധാനമന്ത്രിയെ നാളത്തെ തലമുറ വിളിച്ചാല്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല
Read more »

Tags: , , , ,
Posted in എഡിറ്റോറിയല്‍, രാഷ്ട്രീയം, സാമ്പത്തികം | Comments

അനീതി മഴയായി പെയ്ത ദിനം

October 1, 2010
By
verdict

ഈ വിധിയുടെ പ്രത്യാഘാതങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇതിനെ പിന്‍പറ്റി പലതരത്തിലുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ വര്‍ഗീയശക്തികള്‍ക്ക് അവസരം കൈവന്നിരിക്കുകയാണ്. 'മധുരാ, കാശി ബാക്കി ഹേ' എന്നാണ് വര്‍ഗീയവാദികളുടെ മുദ്രാവാക്യം തന്നെ. നിയമം തന്നെ ഒറ്റുകാരന്റെ വേഷം കെട്ടുമ്പോള്‍ അശരണര്‍ ഇനി എവിടെ പോയി നീതി യാചിക്കും എന്നതാണ് ചോദ്യം. കോടതിക്ക് ഒരു സലാം പറഞ്ഞ് നമുക്കെല്ലാം ഇനി പുറകോട്ടു നടക്കാം.
Read more »

Tags: , , , , ,
Posted in എഡിറ്റോറിയല്‍, തീവ്രവാദം, മതം, രാഷ്ട്രീയം | Comments

എഡിറ്റോറിയല്‍: കേരളത്തിലെ താലിബാനികള്‍

July 9, 2010
By
എഡിറ്റോറിയല്‍: കേരളത്തിലെ താലിബാനികള്‍

വിവാദ മതനിന്ദയുടെ പേരില്‍ മറുനാടുകളില്‍ ആളുകളെ മൗലികവാദികള്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയാറുള്ള മലയാളിക്ക് സ്വന്തം വീട്ടുമുറ്റത്ത് അത്തരമൊരു അക്രമം നടന്നത് ഒരു ആഘാതം തന്നെയായിരുന്നിരിക്കണം. അപകടകരമാം വിധം മതവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും, ഇത്തരത്തിലൊരാക്രമണം ആക്രമണം മലയാളിയുടെ പൊതുബോധം പ്രതീക്ഷിച്ചിരുന്നോ?
Read more »

Tags: , , , ,
Posted in എഡിറ്റോറിയല്‍, തീവ്രവാദം, മതം | Comments

ഒരു വയസിന്റെ ബാല്യം

April 30, 2010
By
ഒരു വയസിന്റെ ബാല്യം

ഇന്ന് (മേയ് 1) ദില്ലിപോസ്റ്റിന് ഒരു വയസു തികയുന്നു. കഴിഞ്ഞ തൊഴിലാളി ദിനത്തിലാണ് ഞങ്ങള്‍ ആദ്യ പോസ്റ്റ് ഇവിടെയിടുന്നത്.... ദില്ലിപോസ്റ്റിനു ഒരു വയസ്സു തികയുന്ന മെയ്ദിനത്തില്‍ ഒരു തിരിഞ്ഞു നോട്ടം
Read more »

Posted in എഡിറ്റോറിയല്‍, പലവക | Comments

ലവ് ജിഹാദ് : അപകടം വരുന്ന വഴി

October 16, 2009
By
ലവ് ജിഹാദ് : അപകടം വരുന്ന വഴി

Be Sociable, Share! Tweetഎഡിറ്റോറിയല്‍മുകളിലെ ചിത്രങ്ങള്‍ക്ക് ഒരടിക്കുറിപ്പാവശ്യമില്ല. ജനുവരി 24നാണ് ഹൈന്ദവ തീവ്രവാദിസംഘം ശ്രീരാമസേന മംഗലാപുരത്തെ അംനേഷ്യ പബ്ബിലൂണ്ടായിരുന്ന ചെറുപ്പക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ, അടിച്ചോടിച്ചത്. പബ്ബില്‍ പോകുന്ന പെണ്‍കുട്ടികള്‍ ആര്‍ഷഭാരത സംസ്കാരത്തെ കളങ്കപ്പെടുത്തുന്നുവെന്നാണ് രാമസേനയുടെ മതം. സേനാത്തലവന്‍ പ്രമോദ് മുത്താലിക്കിന്റെ മൊഴിയില്‍ “നമ്മുടെ അമ്മമാരേയും പെണ്‍മക്കളേയും രക്ഷിക്കാനാണ്” അംനേഷ്യ ആക്രമിച്ചത്. മനുമുത്താലിക്കിനെ ഇങ്ങനെയും വായിക്കാം: ഈ നാട്ടിലെ സ്ത്രീകളുടെ രക്ഷാമാര്‍ഗം ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പെണ്ണുങ്ങള്‍ ആ വഴി പോയാല്‍ മതി, ഇനി പോയില്ലെങ്കില്‍ ധര്‍മ്മരക്ഷാര്‍ത്ഥം...
Read more »

Posted in അവകാശങ്ങള്‍, എഡിറ്റോറിയല്‍, തീവ്രവാദം, മതം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍