പുത്തന്‍ സാമൂഹ്യ വിശകലനങ്ങള്‍ ഇത്തരത്തിലുള്ള അന്തര്‍ധാരകളെ സ്വീകരിക്കുകയും തീര്‍ത്തും പഴഞ്ചനായ (retrogressive) സാമൂഹ്യ വിമര്‍ശനത്തിന്റെ അളവുകോലുകളെ തള്ളിക്കളയുകയും ചെയ്യുന്നു. സമൂഹത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിന്റെ, അല്ലെങ്കില്‍ അതിന്റെ ആയുധമായാണ്, ഭാഗമായാണ് സാമൂഹ്യ വിമര്‍ശനം നടത്തുന്നത് തന്നെ. അല്ലാതെ, കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍ നടത്തുന്ന സാമൂഹ്യ വിമര്‍ശനത്തിന്റെ പൊള്ളത്തരങ്ങള്‍ അവര്‍ക്കും, അവരുള്‍പെടുന്ന സമൂഹത്തിനും തല്‍ക്കാലത്തെക്ക് ഉത്തരമൊന്നും നല്‍കില്ലെകിലും ആ സാമൂഹ്യ വിമര്‍ശനം മറ്റൊരു താത്കാലിക പരിഹാരത്തെ നിഷേധിക്കുന്നുമില്ല. ഞാനും എന്റെ സമൂഹവും വിശ്വസിക്കുന്നതാണ് എന്ന സത്യം....
Read more »
Tags: Culture, Moral policing, Politics, Sasikumar VK
Posted in ലൈംഗികത, സംസ്കാരികം | Comments
ഇന്ന് മലയാളി പൊതുമണ്ഡലത്തിന്റെ അടച്ചുവച്ചിരുന്ന, അല്ലെങ്കില്‍ മറച്ചുവച്ചിരുന്ന, പുതപ്പ് ഊര്‍ന്നു പോകുമ്പോള്‍ മലയാളി പൊതുമണ്ഡലം കൂടുതല്‍ മ്ലേച്ഛമാകുന്നു. ഇതിന്‍റെ ആവശ്യകത സ്ഥിരീകരിക്കുന്നത് ആര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ ആരുമായും പങ്കുവയ്ക്കാം എന്ന സാഹചര്യം സംജാതമാക്കിയപ്പോഴാണ്. അപ്പോഴും ആണ്‍കോയ്മയുടെ പഴകിദ്രവിക്കുന്ന സദാചാരം ആഗോളീകരണ മുതലാളിത്തത്തിന്റെ പാതയില്‍ പുത്തന്‍ വകഭേദങ്ങളായി രംഗപ്രവേശനം ചെയ്യുന്നു. അല്ലെങ്കില്‍ ഇതിനെ സാധൂകരിക്കുന്ന മലയാണ്മക്ക് ഈ മ്ലേച്ഛതയില്‍ അഭിമാന പുളകിതരേ ആകൂ എന്നമട്ട്. അപ്പോഴും മറ്റുള്ളവര്‍ മാത്രമാണ് നഗ്നര്‍ എന്ന കപടത മലയാളിമനസ്സിനെ മദിക്കുകയും അതിനടിമപ്പെട്ടു...
Read more »
Tags: Hameeda CK, Morality, Politics, Sexualty, Siddik Rabiyath
Posted in അവകാശങ്ങള്‍, ലൈംഗികത, സംസ്കാരികം | Comments
വര്‍ത്തമാനകാലത്തുജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യജീവിയും ഗര്‍ഭസ്ഥശിശുവായിരിക്കുന്നതുമുതല്‍ മരണം വരെ അപകടകാരികളായ രാസപദാര്‍ത്ഥങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലാണ്. കീടനാശികളുടെ പ്രയോഗമാരംഭിച്ച് രണ്ടു പതിറ്റാണ്ടുകള്‍ കഴിയുമ്പോഴേക്കും ഭൂമിയില്‍ ജീവന്റെ അധിവാസമുള്ളതും ഇല്ലാത്തതുമായ എല്ലായിടങ്ങളിലും ഇവയുടെ സാന്നിദ്ധ്യം കാണാവുന്നവിധത്തില്‍ നാമത് സമ്പൂര്‍ണ്ണമായി വിതറിക്കഴിഞ്ഞിരിക്കുന്നു. അത് പുഴകളിലൂടെ ഒഴുകി ഭൂമിയുടെ ജലസമ്പത്തില്‍ മുഴുവന്‍ നിറഞ്ഞുകവിയുന്നു. ഭൂഗര്‍ഭജല പ്രവാഹത്തിലൂടെ അത് ഭൂമിയുടെ ആഴങ്ങളില്‍ എത്തിച്ചേരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രയോഗിക്കപെട്ടതെങ്കിലും അത് മേല്‍ണ്ണില്‍ തങ്ങിനില്‍ക്കുന്നു.
Read more »
Tags: Malayalam translation, Rachel Carson, Silent Spring
Posted in അന്തര്‍ദേശീയം, അവകാശങ്ങള്‍, ആരോഗ്യം, പരിസ്ഥിതി, പുസ്തകം, വികസനം | Comments
കാനഡ് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ച് എന്ന സംഘടന പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പെണ്‍ഭ്രൂണത്തെ തെരെഞ്ഞു പിടിച്ചു കൊല്ലുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിനുള്ള നാണംകെട്ട വിരുതിന്റെ നേര്‍സാക്ഷ്യമാണ്. സര്‍ക്കാരിന്റെ 2011ലെ സെന്‍സസില്‍ ഇന്ത്യയില്‍ ലിംഗാനുപാതം ആഭസകരമാംവണ്ണം ചുരുങ്ങിവരുന്നതിന്റെ അടയാളങ്ങള്‍ ഏറെയുണ്ടെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ അതിശയിപ്പിക്കുന്ന, എന്നാല്‍ ഒരര്‍ത്ഥത്തില്‍ ഒട്ടും അതിശയിപ്പിക്കേണ്ടതില്ലാത്ത ഒരു വിവരം കൂടീയുണ്ട്: പെണ്‍ഭ്രൂണഹത്യ നടത്തുന്നതില്‍ രാജ്യത്തെ ധനികരും അഭ്യസ്തവിദ്യരുമാണ് ദരിദ്രജനങ്ങളേക്കാള്‍ മുമ്പില്‍.
Read more »
Tags: Data Post, foeticide, gender ratio, India girls
Posted in DataPost, അവകാശങ്ങള്‍, ആരോഗ്യം, രാഷ്ട്രീയം, ലൈംഗികത, വികസനം, വിദ്യാഭ്യാസം | Comments
"ദിവസവും രണ്ടുപേരും തമ്മില്‍ മണിക്കൂറുകള്‍ ഫോണില്‍ സംസാരിച്ചിരുന്നു. തുടരെയുള്ള ഫോണ്‍ വിളികളും എസ്എംഎസുകളുടെ എണ്ണവും ഈ അടുപ്പത്തിന് തെളിവായി പോലീസ് കണക്കാക്കുന്നു. അധ്യാപികയുമായുള്ള അടുപ്പം ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കോളേജിലെത്തി അധ്യാപികയോട് വിവരങ്ങള്‍ ചോദിച്ചിരുന്നു. മറ്റു തരത്തിലുള്ള അടുപ്പമല്ലെന്ന് രണ്ടുപേരും പറഞ്ഞത് വിശ്വസിച്ച് അജിത്തിന്റെ രക്ഷിതാക്കള്‍ മടങ്ങുകയായിരുന്നു." മെയ് 13നു അജിത്ത് എന്ന വിദ്യാര്‍ഥി ട്രയിന്‍ തട്ടി മരിച്ചതിനെ കുറിച്ച് 'മാതൃഭുമി' ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണിത്. മരണത്തിനു കാരണമായ സംഭവത്തെ കുറിച്ചു മാതൃഭൂമി നടത്തിയ നിരീക്ഷണങ്ങള്‍...
Read more »
Tags: Kerala, Mathrubhoomi, media, Morality, Sexuality, X-Ray
Posted in മാധ്യമം, ലൈംഗികത | Comments
നവലിബറലിസത്തിന്റെ സാമൂഹിക/സാമ്പത്തിക യുക്തി തന്നെ 'മാക്സിമം ഇന്‍ഡിവിജ്വല്‍' എന്നതാണ്. വ്യക്തിയെ സാമൂഹിക ബന്ധങ്ങളില്‍ നിന്നും സ്വതന്ത്ര/നാക്കി പണം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന, വാങ്ങല്‍ശേഷിയുള്ള ഉപകരണങ്ങള്‍ മാത്രമാക്കി മാറ്റുക! ഭരണകൂടം സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ നിന്നെല്ലാം പിന്‍വാങ്ങുക കൂടിയാകുമ്പോള്‍ വ്യക്തിയുടേ മേലുള്ള നിലനില്പിനായുള്ള സമ്മര്‍ദം ഏറെയാണ്. ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തെ കുഴിച്ചു മൂടി അതിനു മീതെ കോര്‍പറേറ്റുകള്‍ക്കു വേണ്ടി രാസവളം വിതറിയ മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ വാങ്ങല്‍ശേഷിയില്ലാത്തവരെ തിരിഞ്ഞു നോക്കുമെന്ന് സ്വപ്നേപി നിനയ്ക്കേണ്ടതില്ല. അതുകൊണ്ട്, വ്യക്തിയുടെ അന്യവത്കരണം ഭരണകൂടത്തിന്റെ...
Read more »
Tags: Economy, Manmohan Singh, Noida sisters, self starvation
Posted in അവകാശങ്ങള്‍, ആരോഗ്യം, രാഷ്ട്രീയം, വികസനം, സാമ്പത്തികം | Comments
ദില്ലിയിലെ മെട്രൊ റെയില്‍ സര്‍വീസില്‍ കാണുന്നതരം സുരക്ഷിതത്വം, അപായരാഹിത്യം മാതൃകയാക്കി റെയില്‍വേ സംവിധാനത്തെ പരിഷ്കരിക്കാനുള്ള കോപ്പും കാശും പോലും കോടികളുടെ ലാഭമുണ്ടാക്കുന്ന ഇന്ത്യന്‍ റെയില്‍വേക്കില്ലെന്നു പറയുന്നത് പരമനാണക്കേടാണ്. അത്തരമൊരു സമൂല പരിഷ്കരണം വരുന്ന സാഹചര്യമുണ്ടാക്കേണ്ടത് ട്രാക്കില്‍ നിഷ്കരുണം കൊലചെയ്യപ്പെട്ട ഒരു സാധു യുവതിയുടെ ജീവനോടുള്ള നമ്മുടെ കടമകൂടിയാണ്.
Read more »
Tags: Kerala, kerala women, railway security, train rape
Posted in Daily Edit, അവകാശങ്ങള്‍, രാഷ്ട്രീയം, ലൈംഗികത | Comments
നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ക്കുവരെ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള എന്‍ഡോസള്‍ഫാനെ ജനീവാ കണ്‍വെന്‍ഷനില്‍ ന്യായീകരിച്ചതു വഴി ഈ വിഷത്തിന്റെ ദുരന്തങ്ങള്‍ പേറുന്ന പതിനായിരക്കണക്കിന് മനുഷ്യരോട് കടുത്ത അനീതിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് എന്‍എസ് അരുണ്‍കുമാര്‍
Read more »
Tags: Development, Endosulfan, Environment, Health, NS Arun Kumar
Posted in ആരോഗ്യം, പരിസ്ഥിതി, ശാസ്ത്രം | Comments
കാസര്‍ഗോഡ് ജില്ലയില്‍ മരണത്തിന്റേയും, അജ്ഞാത രോഗങ്ങളുടേയും പര്യായമായ എന്‍ഡോസള്‍ഫാനെ, 73 രാജ്യങ്ങള്‍ ഇതിനകം തന്നെ നിരോധിച്ച ശവംതീനി വിഷത്തെ, പരസ്യമായി ന്യായീകരിക്കുന്നതിലേക്ക് കോണ്‍ഗ്രസ് മന്ത്രി കെവി തോമസിനെ നയിച്ചതെന്തായിരിക്കും? ജനീവാ കണ്‍വന്‍ഷനില്‍ എന്‍ഡൊസള്‍ഫാന്‍ നിരോധനത്തിനെതിരെ നിരകൊള്ളാന്‍ മന്‍മോഹന്റെ ഇന്ത്യയെ പ്രേരിപ്പിച്ചതെന്തായിരിക്കും? അനില്‍ വര്‍മ ആര്‍ എഴുതുന്നു.
Read more »
Tags: Anil Varma, Economy Development, Endosulfan, Kasargodu
Posted in DP Essay, അവകാശങ്ങള്‍, ആരോഗ്യം, പരിസ്ഥിതി | Comments
ഈ തോന്ന്യാസങ്ങള്‍ ഉയരം കുരഞ്ഞവരിലും, കറുത്തവരിലും ഉയര്‍ത്തിവിടുന്ന അപകര്‍ഷതയുടെ ആഴം നമ്മള്‍ കാണാതെ പോകരുത്. വിരലൊന്നില്ലെങ്കിലും, വീരനല്ലെങ്കിലും മികച്ച ഭര്‍ത്താവാകാനും, കാമുകനാകാനും, മകനാകാനും ഒരു കുഴപ്പവുമില്ല. വ്യക്തിത്വത്തിന്റെ വികാസത്തിനു കോംപ്ലാന്‍ ഡ്രിങ്കു വേണ്ടെന്നു മക്കളോടു പറയാന്‍ എന്താണു നമുക്കു മടീ? ഇതൊന്നും ശരിയല്ല എന്നു പറയാന്‍ അതിബുദ്ധിയുടെ ആവശ്യമില്ല. മിടുക്കനു മുറിച്ചുരിക ധാരാളം. സാധാരണത്വത്തിന്റെ സൗന്ദര്യം നമ്മള്‍ എന്നാണു തിരിച്ചറിയുക?
Read more »
Tags: Advertisement, advertising, ASCI, Daily Edit, media, television
Posted in Daily Edit, അവകാശങ്ങള്‍, ആരോഗ്യം, മാധ്യമം, വികസനം, വിദ്യാഭ്യാസം, സാമ്പത്തികം | Comments