ഈ സാഹചര്യത്തിലാണ് ഒരു സംഭവം എന്ന നിലയില്‍ നിന്നും മാറി സ്വയം സൃഷ്ടിച്ച/കണ്ടെത്തിയ ആധുനികതയുടെ (indigenous modernity) ആവിഷ്കാരമായിരുന്നു മുത്തങ്ങയില്‍ ഒരു മാസത്തോളം നീണ്ടുനിന്ന പ്രക്ഷോഭം. അതിലൂടെ ആദിവാസികള്‍ കാണിച്ചു തന്നത് അവരുടെ ജീവിതത്തിന്റെ തന്നെ പ്രസക്തിയായിരുന്നു. അതിനെ തനതു വാദമെന്ന് ചാപ്പകുത്തി 'നവ സാമൂഹ്യ പ്രസ്ഥാനത്തിന്റെ' വര്‍ണങ്ങളില്‍ കാണുമ്പോഴാണ് ഇടതര്‍ക്കും വലതര്‍ക്കും അത് യഥാക്രമം സ്വത്വവാദമാണെന്നും, മാവോയിസമാണെന്നും തോന്നുന്നത്.
Read more »
Tags: Abhilash T, Adivasi, M Geethanandan, Muthanga
Posted in അവകാശങ്ങള്‍, ആദിവാസി, രാഷ്ട്രീയം | Comments
"ചിലപ്പോഴൊക്കെ അങ്ങിനെയാണ്, ഇരുട്ടുപക്കത്തെപ്പോഴോ ആകാശം കൊടിമുറ്റി നില്‍ക്കുന്ന വെള്ളച്ചീനിയുടെ ഏറ്റവും ഉയരം കൂടിയ എകരത്തില്‍ കിടന്ന പെരുന്തേനെടുത്ത് മരത്തിന്റെ ചുവട്ടില്‍ വരുമ്പോഴാവും ഫോറസ്റ്റുകാരന്‍ അത് ബലമായി പിടിച്ച് വാങ്ങി അവന്റെ കരണക്കുറ്റിക്കൊന്നു കൊടുക്കുന്നത്. ആദിവാസി തേന്‍ ശേഖരിക്കുന്നത് കുറ്റകരമാണത്രെ.!! പിന്നെ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോവും, അവിടെ വെടിയിറച്ചിയും തിന്ന് ചാരായവും കുടിച്ചിരിക്കുന്ന മറ്റ് ഏമാന്‍മാര്‍ അവന്റെ നാലുകെട്ടിനിടിക്കും. അറിഞ്ഞ് കേട്ട് പിറ്റേ ദിവസം നമ്മള് ചെല്ലുമ്പോ നമ്മടെ കൊച്ചന് ഏറ്റുനിന്ന് മൂത്രമൊഴിക്കാനുള്ള ത്രാണിപോലുമുണ്ടാവില്ല". ഒരു ജനതയുടെ...
Read more »
Tags: Abhilash T, Adivasi, obituary
Posted in അനുസ്മരണം, ആദിവാസി | Comments
ബിര്‍സമുണ്ടയുടെ 136ആം ജന്മവാര്‍ഷികത്തിന്‍റെ ഈ വേളയില്‍ ആ ധീരരക്തസാക്ഷിത്വത്തിന്‍റെ സ്മരണകള്‍ പുതുക്കുമ്പോള്‍ ഇനിയും മോചിതരാകപ്പെടാത്ത ജാര്‍ഖണ്ട് അടക്കമുള്ള ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളിലെ ആദിവാസികളുടെ ദയനീയ ചിത്രമാണ് അനാവൃതമാകുന്നത്. ഇന്ത്യയിലെ കല്‍ക്കരിയുടെ 32.35 ശതമാനവും, ഇരുമ്പയിരിന്‍റെ 23.32 ശതമാനവും, ചെമ്പിന്‍റെ 33.85 ശതമാനവും, മൈക്കയുടെ 46.51 ശതമാനവും ജാര്‍ഖണ്ടിലാണ് ഉള്ളത്. ജലസേചന പദ്ധതികള്‍ക്കായി 75.2 ശതമാനം, വ്യവസായ ശാലകള്‍ക്കായി 34 ശതമാനം, ഖനനത്തിനായി 29.6 ശതമാനം, പ്രതിരോധ സ്ഥാപനങ്ങള്‍ക്കായി 89.7 ശതമാനം, വന്യജീവി സംരക്ഷണത്തിനായി...
Read more »
Tags: Adivasis, Birsa Munda, Mythri P. Unni, Struggles
Posted in അനുസ്മരണം, അവകാശങ്ങള്‍, ആദിവാസി | Comments
ഹിഡുംബി പ്രകൃതിയ്ക്കകത്താണ് ജീവിക്കുന്നത്. അതിന്റെ എല്ലാ നന്മകളും തിന്മകളും അവളിലുണ്ട്. ഹിഡുംബന്‍ ഭീമനെ വിളിക്കുന്നത് ശുദ്ധിയിലാത്തവനെ, നാട്ടുവാസി എന്നാണ്. അതില്‍ ഒരു രാഷ്ട്രീയമുണ്ട്. അതായത് പൊതുവേ കാട്ടില്‍ വസിക്കുന്നവര്‍ വളരെ പിന്നോക്കമാണ് എന്നു പറയുന്ന കാര്യമുണ്ടല്ലോ. അത് നമ്മുടെ പൊതു താല്പര്യമാണ്. അവന്‍ കോളനിക്കാരനാണ് എന്നു പറയുന്നതുപോലെ തന്നെയാണിത്. ആദിവാസിയല്ലേ എന്നുചോദിക്കുമ്പോള്‍ സംസ്കാരമില്ലാത്തവനല്ലേ എന്നുകൂടി എവിടെയോ ഒളിച്ചിരിപ്പുണ്ട്. ഹിഡുംബിയുടെ കഥാപാത്രം നിര്‍മിക്കുമ്പോള്‍ എവിടെയൊക്കെയോ ചില ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്--'ഭീമപര്‍വ'ത്തിന്റെ ശില്പിയായ സാംകുട്ടി പട്ടംകിരി സംസാരിക്കുന്നു.
Read more »
Tags: Bheemaparvam, Culture, Drama, Mahabharata, Samkutty Pattomkary, Vijith
Posted in അഭിമുഖം, അവകാശങ്ങള്‍, ആദിവാസി, നാടകം, സംസ്കാരികം | Comments
കേരളത്തിലെ കോളെജിയറ്റ് എഡ്യുക്കേഷന്‍ ഡയറക്റ്ററും, കൊല്ലം, കോട്ടയം, എര്‍ണാകുളം, തൃശൂര്‍, കോഴിക്കോട് മേഖലകളിലെ കോളെജിയറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍മാരും ചേര്‍ന്നിറക്കിയ വിവരങ്ങളാണ് ചുവടെയുള്ള പട്ടികയില്‍. കേരളത്തിലെ എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, ആകെ അധ്യാപകരുടേയും, എസ് സി, എസ് റ്റി അധ്യാപകരുടേയും കണക്കുകള്‍ പട്ടിക തരുന്നു.
Read more »
Tags: Adivasi, Dalit, Data Post, Education, Kerala, representation, teachers
Posted in DataPost, അവകാശങ്ങള്‍, ആദിവാസി, വിദ്യാഭ്യാസം | Comments
അലഹാബാദ് ഹൈക്കോടതിയുടെ ബാബ്റി മസ്ജിദ് വിധിമുതല്‍, അരുന്ധതി റോയിക്കെതിരെ കേസെടുത്തതുള്‍പ്പെടെ, മാധ്യമപ്രവര്‍ത്തക ഷാഹിനയെ ഭീകരവാദിയാക്കാനുള്ള കര്‍ണാടകപോലീസിന്റെയും ഒരുകൂട്ടം മാധ്യമങ്ങളുടെയും നിരന്തരം ശ്രമം വരെയുള്ള ഒരുപറ്റം സംഭവങ്ങളുടെ അവസ്ഥാന്തരം മാത്രമാണ് ബിനായക് സെന്നിനെതിരെയുള്ള കോടതിവിധി.
Read more »
Tags: Adivasis, Arundhati Roy, Babri Masjid, Binayak Sen, Democracy, KK Shahina
Posted in അവകാശങ്ങള്‍, ആദിവാസി, രാഷ്ട്രീയം | Comments
2008 ആഗസ്റ്റ്-ഡിസംബര്‍ കാലയളവില്‍ ഹിന്ദുത്വ ഭീകരര്‍ കൃസ്ത്യന്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഒറീസയിലെ കാന്ധമാലിലെ സ്ഥിതി ഇപ്പോഴും ഭീതിജനകമാണെന്ന് നാഷനല്‍ പീപ്പിള്‍സ് ട്രിബ്യൂണലിന്റെ ഇടക്കാല റിപോര്‍ട്ട്.
Read more »
Tags: Communalism, Daily Edit, Hindutva, Kandhamal, Orissa, Terrorism
Posted in Daily Edit, ആദിവാസി, തീവ്രവാദം, മതം, സംഘര്‍ഷം | Comments
വേദാന്ത റിസോഴ്സസിന് ഓറീസയില്‍ ബോക്സൈറ്റ് ഖനനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തീര്‍ച്ചയായും നിയാംഗിരി ഹില്‍സിലെ ആദിവാസികളുടേയും ലോകം മുഴുവനുമുള്ള ചൂഷണ വിരുദ്ധരുടേയും വിജയമാണ്. പക്ഷേ, ഒരു ഭാഗത്ത് വേദാന്ത പോലുള്ള ഒരു വന്‍ കോര്‍പറേഷനും അവര്‍ക്കു വേണ്ടി എന്തും ചെയ്തു കൊടുക്കാന്‍ സന്നദ്ധമായി ഒരു സംസ്ഥാന സര്‍ക്കാരും നിലകൊള്ളുമ്പോള്‍ ആശങ്കകള്‍ ഇനിയും ബാക്കിയാണ്.
Read more »
Tags: Adivasi, Anil Agarwal, Daily Edit, Mining, Niyamgiri Hills, Vedanta
Posted in Daily Edit, ആദിവാസി, പരിസ്ഥിതി, വികസനം, സാമ്പത്തികം | Comments
ബദല്‍ വിദ്യാലയങ്ങള്‍കുള്ള കേന്ദ്ര സര്‍ക്കാര്‍ സഹായം ഈ ജൂണോടെ അവസാനിച്ചു. ഇനി ബാക്കിയാകുന്നത് പത്രാസ്സുള്ള പള്ളിക്കൂടങ്ങളില്‍ ഇടം കിട്ടാതെ പോകുന്ന ഒരുപാടു കൊച്ചു ജീവിതങ്ങളും, അവരുടെ മുദ്രവക്കപ്പെട്ടുപോകുന്ന ഭാവിയുമാണെന്ന് സുനീഷ്
Read more »
Tags: Adivasi, Education, Kapil Sibal, Suneesh, Wayanad
Posted in അവകാശങ്ങള്‍, ആദിവാസി, പലവക, വിദ്യാഭ്യാസം | Comments
ഭരണകൂട ഭീകരതയും ആഭ്യന്തര കോളനിവല്ക്കരണവും പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയെയാണ് കൈരളി റ്റിവിയിലെ തന്റെ പാചക റിയാലിറ്റി ഷോയിലൂടെ ലക്ഷ്മി നായര്‍ അപഹസിച്ചത്. ജനങ്ങളുടെ ചാനലായ കൈരളിയെങ്കിലും ഇത്തരം കോമാളി പരിപാടികള്‍ ഒഴിവാക്കേണ്ടതല്ലേയെന്ന് ജസ്റ്റിന്‍ മാത്യു
Read more »
Tags: Flavours of India, Justin Mathew, Kairali TV, Lakshmi Nair, Reality Shows
Posted in ആദിവാസി, മാധ്യമം, സംസ്കാരികം | Comments