അവകാശങ്ങള്‍

ഖുർആനിലെ സ്ത്രീയും പുരുഷ വ്യാഖ്യാനവും

April 4, 2013
By
ഖുർആനിലെ സ്ത്രീയും പുരുഷ വ്യാഖ്യാനവും

ചെയ്യേണ്ട പലകാര്യങ്ങളിലേയും വ്യത്യസ്തതകളെ കുറിച്ചും പരാമർശമുണ്ട്. എന്നാൽ സ്ത്രീയും പുരുഷനും പരസ്പര പൂരിതങ്ങളായി തങ്ങളുടെ പ്രവർത്തനങ്ങളിലേർപ്പെടണമെന്നും അതുവഴി സാമൂഹിക കെട്ടുറപ്പ് നിർമിക്കപ്പെടും എന്നും സയ്യിദ് ഖുതുബ് രചിച്ച 'ഫി-സിലാലല്‍ ഖുര്‍ആന്‍' അധികരിച്ച് അമിന വുദൂദ് പറയുന്നു. ഇത്തരത്തിലുള്ള സംവാദങ്ങൾ പലതും പലവിഷയങ്ങളിലും കാലങ്ങളായി നടക്കുമ്പോഴും അതിന്റെ വെളിച്ചത്തിൽ ഒരിടത്തും ഖുർആൻ ഏകാർത്ഥമോ, ഒരു വേഷം മാത്രമായോ സ്ത്രീക്കോ പുരുഷനോ പൂർണമായി നൽകുന്നില്ല (ഖുർആൻ അവതരിപ്പിക്കപ്പെട്ട സമയവും ഇടവും ആളുകളും തന്നെ വിഭിന്നങ്ങളായിരുന്നുവെന്നത് ചരിത്രപരമായിരിക്കുമ്പോൾ ഈ...
Read more »

Tags: , ,
Posted in അവകാശങ്ങള്‍, തത്വചിന്ത, മതം | Comments

യുജിസി വലതുപക്ഷത്തിന്റെ പൊതുകാര്യ കമ്മിറ്റിയോ?

March 15, 2013
By
യുജിസി വലതുപക്ഷത്തിന്റെ പൊതുകാര്യ കമ്മിറ്റിയോ?

ഏതു നൂറ്റാണ്ടിലേതാണ് നമ്മുടെ സിലബസുകള്‍? പുതിയ കാലത്തിന്റെ ഏതു വെല്ലുവിളികളെയാണ് നമ്മള്‍ ക്ലാസുകളില്‍ അഭിസംബോധന ചെയ്യുന്നത്? ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടക്കുന്ന/നടന്നിട്ടുള്ള വിപ്ലവ സാമൂഹിക മുന്നേറ്റങ്ങളെ എത്ര നിസാരവത്കരിച്ച്, പൈങ്കിളിവത്കരിച്ചാണ് നമ്മുടെ സാമൂഹിക ശാസ്ത്ര പുസ്തകങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്. അനുദിനം വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ പ്രശ്നങ്ങളോടും, നീതി നിഷേധത്തോടും ഒക്കെ മൃദു സമീപനം സ്വീകരിക്കാനല്ലാതെ മറ്റെന്താണ് നമ്മുടെ പുസ്തകങ്ങള്‍ ആഹ്വാനം ചെയ്യുന്നത്? ബൂര്‍ഷ്വാ ജീവിതത്തെ മഹത്വവത്കരിക്കയും, അത് കുട്ടികളുടെ സ്വപ്നങ്ങളിൽ നട്ടു വളർത്തുകയും അതിലൂടെ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അവരെ മുഖം തിരിച്ചു...
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, രാഷ്ട്രീയം, വിദ്യാഭ്യാസം | Comments

ഒരു സഖാവിന്റെ മരണം

March 8, 2013
By
ഒരു സഖാവിന്റെ മരണം

ചാവേസ് ഒരു മാര്‍ക്സിസ്റ്റായിരുന്നില്ല. എന്നാല്‍ സാമ്രാജ്യത്വത്തിനോട് സന്ധി ചെയ്യുന്ന, മുതലാളിത്തത്തെ നിയന്ത്രിച്ച് അതില്‍ നിന്നും സമത്വം ഊറ്റിയെടുക്കാമെന്ന് വിശ്വസിക്കുന്ന ഒരു 'നിഷ്കളങ്ക' സോഷ്യല്‍ ഡെമോക്രാറ്റുമായിരുന്നില്ല. ചാവേസിന്റെ വര്‍ഗനിലപാട് കൃത്യമായിരുന്നു. താരിഖ് അലിയോടു ചോദിച്ചാല്‍ അദ്ദേഹം പറയും ചാവേസ് ഒരു 'സോഷ്യലിസ്റ്റ് ഡെമോക്രാറ്റാ'യിരുന്നുവെന്ന്. മാനവസമൂഹം നിലനില്‍ക്കണമെങ്കില്‍ മുതലാളിത്തത്തെ പരിവര്‍ത്തിപ്പിക്കണമെന്നു തന്നെ അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. മുതലാളിത്തക്രമത്തെ മാറ്റിത്തീര്‍ത്ത് സോഷ്യലിസം സാധ്യമാക്കണം. അതു ജനാധിപത്യത്തിലൂടെ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Read more »

Tags: , , , , , ,
Posted in അനുസ്മരണം, അന്തര്‍ദേശീയം, അവകാശങ്ങള്‍, രാഷ്ട്രീയം, വികസനം | Comments

ആഗോളവത്കരണകാലത്തെ വിമോചനസമരം

February 20, 2013
By
ആഗോളവത്കരണകാലത്തെ വിമോചനസമരം

'പണിമുടക്ക്‌ നിഷേധാത്മകമാണ്' എന്ന് പറയുന്നവര്‍ വിദേശവസ്ത്രം കത്തിച്ച ഗാന്ധിജിയോട് 'എന്തിനാണ് അതെല്ലാം കത്തിക്കുന്നത്, പാവങ്ങള്‍ക്ക് കൊടുത്തുകൂടെ?' എന്ന കുയുക്തി ഉയര്‍ത്തിക്കൊണ്ട് വിദേശ വസ്ത്ര ബഹിഷ്ക്കരണം തുരങ്കം വയ്ക്കാന്‍ തുനിഞ്ഞ കൊളോണിയല്‍ ആശ്രിതരുടെ പിന്മുറക്കാരാണ്. അവര്‍ക്ക് ഈ രാജ്യത്തിലെ ഭൂരിപക്ഷം ജനതയുടെ ഐശ്വര്യപൂര്‍ണമായ ജീവിതം ഒരു വിഷയമല്ല തന്നെ. മൂലധനതാത്പ്പര്യങ്ങളും ലാഭക്കൊതിയും മാത്രമാണ് അക്കൂട്ടരുടെ വ്യസനം.
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, രാഷ്ട്രീയം | Comments

മുത്തങ്ങ: ആദിവാസി ആധുനികതയുടെ ആവിഷ്കാരം

February 19, 2013
By
മുത്തങ്ങ: ആദിവാസി ആധുനികതയുടെ ആവിഷ്കാരം

ഈ സാഹചര്യത്തിലാണ് ഒരു സംഭവം എന്ന നിലയില്‍ നിന്നും മാറി സ്വയം സൃഷ്ടിച്ച/കണ്ടെത്തിയ ആധുനികതയുടെ (indigenous modernity) ആവിഷ്കാരമായിരുന്നു മുത്തങ്ങയില്‍ ഒരു മാസത്തോളം നീണ്ടുനിന്ന പ്രക്ഷോഭം. അതിലൂടെ ആദിവാസികള്‍ കാണിച്ചു തന്നത് അവരുടെ ജീവിതത്തിന്റെ തന്നെ പ്രസക്തിയായിരുന്നു. അതിനെ തനതു വാദമെന്ന് ചാപ്പകുത്തി 'നവ സാമൂഹ്യ പ്രസ്ഥാനത്തിന്റെ' വര്‍ണങ്ങളില്‍ കാണുമ്പോഴാണ് ഇടതര്‍ക്കും വലതര്‍ക്കും അത് യഥാക്രമം സ്വത്വവാദമാണെന്നും, മാവോയിസമാണെന്നും തോന്നുന്നത്.
Read more »

Tags: , , ,
Posted in അവകാശങ്ങള്‍, ആദിവാസി, രാഷ്ട്രീയം | Comments

മുലാക്കാത്ത് അഫ്സല്‍

February 11, 2013
By
മുലാക്കാത്ത് അഫ്സല്‍

ശ്രീനഗറില്‍ നിന്ന് സൊപൂറിലേക്ക് പോകാന്‍ ബസു കാത്തു നില്‍ക്കുമ്പോഴാണ് എന്നെ അറസ്റ്റു ചെയ്ത് പാരിമ്പോറാ പോലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയത്. കഠിനമായി ഉപദ്രവിച്ചു. നേരെ എസ്‌ടിഎഫിനെ മുഖ്യ കാര്യാലയത്തില്‍ കൊണ്ടുവന്നു. അവിടെ നിന്ന് ദില്ലിയിലേക്കും. ദില്ലി പൊലീസിലെ പ്രത്യേകവിഭാഗത്തിന്റെ പീഡനമുറിയില്‍ വച്ച് മുഹമ്മദിനെപ്പറ്റി എനിക്കറിയാവുന്നതെല്ലാം ഞാന്‍ പറഞ്ഞു. എന്റെ കസിന്‍ ഷൌക്കത്തും അവന്റെ ഭാര്യ നവ്ജോതും എസ്എആര്‍ ഗീലാനിയും ഞാനുമാണ് പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലുള്ളത് എന്നു ഞാന്‍ പറയണം. അതാണ് അവരുടെ ആവശ്യം. മാധ്യമങ്ങള്‍ക്ക് വിശ്വാസം വരുന്ന...
Read more »

Tags: , , ,
Posted in അഭിമുഖം, അവകാശങ്ങള്‍, മാധ്യമം, രാഷ്ട്രീയം | Comments

സെക്യുലറിസത്തെ കൊന്നുകളയേണ്ടതെങ്ങിനെ?

February 9, 2013
By
സെക്യുലറിസത്തെ കൊന്നുകളയേണ്ടതെങ്ങിനെ?

ഇത്തരം ചെറിയ പരാജയങ്ങളാണ് വലിയ ദുരന്തങ്ങളിലേക്ക് ഒരു റിപബ്ലിക്കിനെ നയിക്കുന്നതെന്ന് രാജ്യം ഭരിക്കുന്നവര്‍ ഒരിക്കലും തിരിച്ചറിയില്ല. ആരുടേയെങ്കിലുമൊക്കെ വ്രണപ്പെടാന്‍ തെയ്യാറായിരിക്കുന്ന മതവികാരത്തോളം തന്നെ പ്രധാനപ്പെട്ടതാണ് ഒരു ജനാധിപത്യ, മതേതര രാജ്യത്ത് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമെന്നതും ഇന്ത്യന്‍ ഭരണകൂടം അംഗീകരിക്കില്ല. അതിനുള്ള നട്ടെല്ല് രാജ്യം ഭരിക്കുന്നവര്‍ക്കുണ്ടെന്നു കരുതുന്നത് അതിശയോക്തിയായിരിക്കും. ക്രമസമാധാന പ്രശ്നം എന്ന ക്ലീഷെ പൊതുവേ മതവാദികളുടെ ശാഠ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുവളയ്ക്കാന്‍ സര്‍ക്കാരിനുള്ള ഒഴികഴിവാണ്. ഇത്തരം വിവാദങ്ങളിലെല്ലാം ഒടുവില്‍ വിജയപ്പതാകയുമുയര്‍ത്തി നടന്നു പോകുക മതവാദികള്‍ തന്നെയാവും.
Read more »

Tags: , , , , , , , ,
Posted in അവകാശങ്ങള്‍, തീവ്രവാദം, മതം, സംസ്കാരികം, സാഹിത്യം, സിനിമ | Comments

ലിംഗനീതി നിഷേധത്തിന്റെ ഇന്ത്യന്‍ പാഠങ്ങള്‍

February 4, 2013
By
ലിംഗനീതി നിഷേധത്തിന്റെ ഇന്ത്യന്‍ പാഠങ്ങള്‍

സ്‌ത്രീ ശരീരം കാമ-ലാസ്യ ഭാവങ്ങള്‍ മാത്രം തുളുമ്പിനില്‍ക്കുന്ന മാദക വസ്‌തുവല്ലെന്നും, ഭക്ഷണം കഴിക്കുകയും മല-മൂത്ര വിസര്‍ജനം നടത്തുകയും മാസമുറയെത്തുമ്പോള്‍ രക്തവും മാലിന്യങ്ങളും പുറംതള്ളുകയും പ്രസവിക്കുകയും മുലയൂട്ടുകയുമെല്ലാം ചെയ്യുന്ന ജൈവിക ഭാവങ്ങളുള്ള ശരീരംകൂടിയാണെന്നും അറിഞ്ഞിട്ടും അനുഭവിച്ചിട്ടും, രക്തത്തില്‍ കാമരസം പടരുമ്പോള്‍ എല്ലാം മറന്ന്‌ സ്‌ത്രീയെ ബലപ്രയോഗത്തിലൂടെ ഭോഗിക്കുന്ന പുരുഷനെ അവന്റെ തെറ്റുകളെക്കുറിച്ച്‌ ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. സ്‌ത്രീയെ വെറും ശരീരമായും ചരക്കായും ലൈംഗിക ഉപകരണമായും കരുതുന്ന സാമൂഹിക-സാംസ്‌കാരിക നിര്‍മ്മിതികളെയാകെ എതിര്‍ക്കേണ്ടതുണ്ട്‌.
Read more »

Tags: , , ,
Posted in അവകാശങ്ങള്‍, രാഷ്ട്രീയം | Comments

ചെറുനെല്ലി മാത്രമല്ല പ്രശ്‌നം

August 20, 2012
By

തോട്ടങ്ങളുടെ അഞ്ച് ശതമാനം റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തത് റദ്ദാക്കുക, ഭൂപരിധി ചട്ടം ലംഘിച്ച് തരംമാറ്റിയ തോട്ടങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുക, പാട്ടവ്യവസ്ഥ ലംഘിച്ച തോട്ടങ്ങള്‍ മിച്ചഭൂമിയായി തിരിച്ചെടുക്കുക, ഇങ്ങനെ ലഭ്യമാകുന്ന മിച്ചഭൂമി ഭൂരഹിതര്‍ക്ക് നിയമാനുസൃതം നല്‍കുക തുടങ്ങിയ അടിസ്ഥാനപരമായ വിഷയങ്ങളില്‍ യോജിച്ച സമരത്തിന് തയ്യാറുണ്ടോ എന്നതാണ് വിഷയം.
Read more »

Tags: , , , , ,
Posted in അവകാശങ്ങള്‍, പരിസ്ഥിതി, രാഷ്ട്രീയം, വികസനം | Comments

പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

July 11, 2012
By
പത്രപ്രവര്‍ത്തനം ആരോഗ്യത്തിനു ഹാനികരം

മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രപരമായ പ്രസക്തിയില്‍ ആര്‍ക്കും സംശയമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ വിശേഷിച്ച്‌ കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പല സംഭവങ്ങളും അമ്പരപ്പിക്കുന്നതും ലജ്ജാകരവുമാണ്‌. ഇവ പിന്നാമ്പുറക്കഥകളായി പലപ്പോഴായി പുറത്തുവരുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ അറിയാഌള്ള അവകാശം എന്നത്‌ കല്ലുവെച്ച ഒന്നാംതരം നുണയും വാര്‍ത്ത എന്നത്‌ അജണ്ടകള്‍ക്കായി സത്യത്തെ വക്രീകരിക്കുന്ന ഒരു നിര്‍മ്മിതിയുമായി അധപ്പതിക്കുന്നത്‌. ഇത്‌ പുറത്തുപറഞ്ഞാല്‍ പിന്നെയവന്‍ അല്ലെങ്കില്‍ അവള്‍ ആ സ്ഥാപനത്തിലുണ്ടാകില്ല. മാത്രമല്ല മാനേജ്‌മെന്റ്‌ വിചാരിച്ചാല്‍ മറ്റൊരിടത്തും ജോലി കിട്ടാതിരിക്കാഌം കഴിയുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍...
Read more »

Tags: , , , , , , , ,
Posted in അവകാശങ്ങള്‍, തൊഴിലാളി, പുസ്തകം, മാധ്യമം, രാഷ്ട്രീയം, സംഘര്‍ഷം, സംസ്കാരികം, സാമ്പത്തികം | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍