അനുസ്മരണം

അചെബി: ആഫ്രിക്കന്‍ മനസാക്ഷിയുടെ ശബ്ദം

March 24, 2013
By
അചെബി: ആഫ്രിക്കന്‍ മനസാക്ഷിയുടെ ശബ്ദം

പ്രാകൃതമായ ആഫ്രിക്ക എന്ന രൂപകത്തിന്റെ ഏറ്റവും വലിയ പൊളിച്ചെഴുത്താണ് തന്റെ കൃതികളിലൂടെ അചെബി നടത്തിയത്. അതിനോടൊപ്പം തന്നെ ആഫ്രിക്കന്‍ സംസ്കാരത്തെ ലോകത്തിനു മുന്നില്‍ പ്രതിരോധിക്കുക എന്നതും തന്റെ മതമായി അചെബി കണ്ടു. 1975ല്‍ 'ആന്‍ ഇമേജ് ഓഫ് ആഫ്രിക്ക: റേസിസം ഇന്‍ കൊണ്‍‌റാഡ്സ് ഹാര്‍ട് ഓഫ് ഡാര്‍ക്നെസ്' എന്ന പ്രഭാഷണത്തില്‍ ജോസഫ് കൊണ്‍‌റാഡിന്റെ 'ബ്ലഡി റേസിസ്റ്റ്' എന്നദ്ദേഹം വിളിക്കുകയുണ്ടായി. 'ഇരുണ്ട ഹൃദയമുള്ള ആഫ്രിക്ക' എന്ന പാശ്ചാത്യ സങ്കല്പനത്തെ എന്തു വിലകൊടുത്തും അദ്ദേഹം നിരന്തരം നിരാകരിച്ചു...
Read more »

Tags: , , ,
Posted in അനുസ്മരണം, സംസ്കാരികം, സാഹിത്യം | Comments

ഒരു സഖാവിന്റെ മരണം

March 8, 2013
By
ഒരു സഖാവിന്റെ മരണം

ചാവേസ് ഒരു മാര്‍ക്സിസ്റ്റായിരുന്നില്ല. എന്നാല്‍ സാമ്രാജ്യത്വത്തിനോട് സന്ധി ചെയ്യുന്ന, മുതലാളിത്തത്തെ നിയന്ത്രിച്ച് അതില്‍ നിന്നും സമത്വം ഊറ്റിയെടുക്കാമെന്ന് വിശ്വസിക്കുന്ന ഒരു 'നിഷ്കളങ്ക' സോഷ്യല്‍ ഡെമോക്രാറ്റുമായിരുന്നില്ല. ചാവേസിന്റെ വര്‍ഗനിലപാട് കൃത്യമായിരുന്നു. താരിഖ് അലിയോടു ചോദിച്ചാല്‍ അദ്ദേഹം പറയും ചാവേസ് ഒരു 'സോഷ്യലിസ്റ്റ് ഡെമോക്രാറ്റാ'യിരുന്നുവെന്ന്. മാനവസമൂഹം നിലനില്‍ക്കണമെങ്കില്‍ മുതലാളിത്തത്തെ പരിവര്‍ത്തിപ്പിക്കണമെന്നു തന്നെ അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. മുതലാളിത്തക്രമത്തെ മാറ്റിത്തീര്‍ത്ത് സോഷ്യലിസം സാധ്യമാക്കണം. അതു ജനാധിപത്യത്തിലൂടെ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Read more »

Tags: , , , , , ,
Posted in അനുസ്മരണം, അന്തര്‍ദേശീയം, അവകാശങ്ങള്‍, രാഷ്ട്രീയം, വികസനം | Comments

സഞ്ജയ് സുബ്രമഹ്ണ്യം: ഓര്‍മ്മയിലെ തോടി

July 4, 2012
By
സഞ്ജയ് സുബ്രമഹ്ണ്യം: ഓര്‍മ്മയിലെ തോടി

കുട്ടിക്കാലത്തെ എനിക്കു ചുറ്റും നിറഞ്ഞ സംഗീതമായിരുന്നു. എന്റെ മുത്തഛന്‍ (അമ്മയുടെ അച്ചന്‍) ത്യാഗു (എസ്. ത്യാഗരാജന്‍ 1918-2006) എപ്പോളും രാഗങ്ങള്‍ പാടിക്കൊണ്ടാണു നടന്നിരുന്നത്. ഔപചാരികമായി അദ്ദേഹം സംഗീതം പഠിച്ചിട്ടില്ല. എങ്കിലും അരമണിക്കൂറോളം തോടി ആലപിക്കാനൊരു കൂസലുമില്ല. എന്റെ പല സഹപ്രവര്‍ത്തകരും ത്യാഗുവിന്റെ ഈ കഴിവു കണ്ടറിഞ്ഞവരാണ്. അദ്ദേഹത്തെപ്പറ്റി ഒരു രസികന്‍ കഥയുണ്ട്. ഒരിക്കല്‍ ജീഎന്‍ബിയുടെ (ജിഎന്‍ ബാലസുബ്രമഹ്ന്യം) ഒരു കച്ചേരിക്കു പോയി അദ്ദേഹം. അന്നു കേട്ട തോടി ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു എന്നു ത്യാഗുവിനു തോന്നി........
Read more »

Tags: , , ,
Posted in അനുസ്മരണം, പലവക, സംഗീതം, സംസ്കാരികം | Comments

സംഗീതത്തിന്റെ പെയ്തൊഴിയാത്ത പൂമരം

June 14, 2012
By
mahdi

ഇന്ത്യന്‍ ഫോക്‌ സംഗീതത്തിന്റെ വകഭേദമായ തുമ്രി സംഗീതത്തിലൂടെയാണ് ആദ്യം മെഹ്ദി തന്റെ അനശ്വര ശബ്ദം ശ്രോതാക്കളിലേക്കെത്തിച്ചത്. 1957ല്‍ 'റേഡിയോ പാകിസ്ഥാനി'ല്‍ പാടാന്‍ അവസരം ലഭിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ ടേണിംഗ് പോയിന്റെന്നു പറയാം. ആകാശതരംഗങ്ങളിലേക്ക് തുമ്രി സംഗീതം കലര്‍ത്തി അദ്ദേഹം ശ്രോതാക്കളെ കീഴടക്കി. ഉര്‍ദു കവിതകളോടുള്ള അടങ്ങാത്ത പ്രണയം അസംതൃപ്തമായ ആ മനസിനെ ഗസലുകളിലേക്കെത്തിച്ചു. ഗുലാം അലിയെ പറ്റി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതു പോലെ 'ഹാര്‍മോണിയത്തിന്റെ ചകിത വാതായനം ഭേദിച്ചു'കൊണ്ടൊഴുകിയ രാഗസന്താപം നിറഞ്ഞ നിറഞ്ഞ സംഗീതമായിരുന്നു...
Read more »

Tags: , , , ,
Posted in Daily Edit, അനുസ്മരണം, പലവക, സംഗീതം, സംസ്കാരികം | Comments

ചായം തേച്ച ഉണ്മകള്‍, പദ്മിനിയുടെ കല

June 11, 2012
By
work by TK padmini 3

കേരളീയ ചിത്രകലയുടെ നാള്‍വഴി പുസ്തകത്തില്‍ ഏറ്റവും കരുത്തുറ്റ പെണ്ണടയാളമെന്ന് പറയാവുന്ന ഒരു ചിത്രകാരി നമുക്കുണ്ട്--ടികെ പത്മിനി. ആയുസ്സിന്റെ കുറഞ്ഞ ക്യാന്‍വാസില്‍ അവര്‍ ജീവിതം വരച്ചു. ഇരുണ്ട പ്രതലങ്ങളിലൂടെ, യാഥാര്‍ത്ഥ്യത്തിന്റെ വിഭിന്ന സ്ഥലികളിലൂടെ അവരുടെ ഈടുറ്റ രേഖകള്‍ ചലിച്ചു. അപമാനവീകരിക്കപ്പെട്ട കലയുടെ ആഘോഷമായി ചിത്രകലയുടെ വിപണിവത്കൃത മാതൃകകള്‍ കൊണ്ടാടപ്പെടുന്ന വര്‍ത്തമാന കലാപ്രവര്‍ത്തനത്തില്‍ നിന്ന് പത്മിനിയിലേക്ക് നോക്കുമ്പോള്‍ ആ ചിത്രങ്ങളുടെ രചനാപരവും പ്രമേയപരവുമായ ദൃഢത വിസ്മയിപ്പിക്കുന്നതാണ്.
Read more »

Tags: , , ,
Posted in അനുസ്മരണം, ചിത്രകല, സംസ്കാരികം | Comments

മരണവും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്

June 3, 2012
By
mn

ചെരുപ്പുള്ളവന് ചെരുപ്പിന്റെ സത്യവും ചെരിപ്പില്ലാത്തവന് മണ്ണിന്റെ സത്യവുമാണ് ഉണ്ടാകുക അങ്ങിനെ നാം ചെരുപ്പിട്ട് നടക്കുമ്പോള്‍ ലോകത്തെ ഒരു മൃദു മെത്തയായി കാണുകയും, ചെരുപ്പാണ് ജീവിതാനുഭവം എന്നൊരു അയഥാര്‍ത്ഥമായ അനുഭവത്തിലേക്ക് നാം എത്തി ചേരുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരു ഇരിപ്പിടം കിട്ടുകയും ഇരുത്തം വരികയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു മനോഭാവമല്ല നിങ്ങള്‍ പുറത്താക്കപ്പെടുകയും അലഞ്ഞു നടക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മനോഭാവം. രണ്ടു ലോകമുണ്ടെന്നും ഒരു ലോകം ജയിക്കുന്നവരുടെയും ഒരു ലോകം തോല്‍ക്കുന്നവരുടെയും ആണെന്നും ഒരു ലോകം ഉള്ളവരുടെയും...
Read more »

Tags: , , ,
Posted in അനുസ്മരണം, രാഷ്ട്രീയം | Comments

കാട്ടിലെ മരണങ്ങളെക്കുറിച്ച്

December 29, 2011
By
കാട്ടിലെ മരണങ്ങളെക്കുറിച്ച്

"ചിലപ്പോഴൊക്കെ അങ്ങിനെയാണ്, ഇരുട്ടുപക്കത്തെപ്പോഴോ ആകാശം കൊടിമുറ്റി നില്‍ക്കുന്ന വെള്ളച്ചീനിയുടെ ഏറ്റവും ഉയരം കൂടിയ എകരത്തില്‍ കിടന്ന പെരുന്തേനെടുത്ത് മരത്തിന്റെ ചുവട്ടില്‍ വരുമ്പോഴാവും ഫോറസ്റ്റുകാരന്‍ അത് ബലമായി പിടിച്ച് വാങ്ങി അവന്റെ കരണക്കുറ്റിക്കൊന്നു കൊടുക്കുന്നത്. ആദിവാസി തേന്‍ ശേഖരിക്കുന്നത് കുറ്റകരമാണത്രെ.!! പിന്നെ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോവും, അവിടെ വെടിയിറച്ചിയും തിന്ന് ചാരായവും കുടിച്ചിരിക്കുന്ന മറ്റ് ഏമാന്‍മാര്‍ അവന്റെ നാലുകെട്ടിനിടിക്കും. അറിഞ്ഞ് കേട്ട് പിറ്റേ ദിവസം നമ്മള് ചെല്ലുമ്പോ നമ്മടെ കൊച്ചന് ഏറ്റുനിന്ന് മൂത്രമൊഴിക്കാനുള്ള ത്രാണിപോലുമുണ്ടാവില്ല". ഒരു ജനതയുടെ...
Read more »

Tags: , ,
Posted in അനുസ്മരണം, ആദിവാസി | Comments

ബിര്‍സാ മുണ്ട: പോരാട്ടങ്ങളുടെ ഊര്‍ജം

November 15, 2011
By
ബിര്‍സാ മുണ്ട: പോരാട്ടങ്ങളുടെ ഊര്‍ജം

ബിര്‍സമുണ്ടയുടെ 136ആം ജന്മവാര്‍ഷികത്തിന്‍റെ ഈ വേളയില്‍ ആ ധീരരക്തസാക്ഷിത്വത്തിന്‍റെ സ്മരണകള്‍ പുതുക്കുമ്പോള്‍ ഇനിയും മോചിതരാകപ്പെടാത്ത ജാര്‍ഖണ്ട് അടക്കമുള്ള ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളിലെ ആദിവാസികളുടെ ദയനീയ ചിത്രമാണ് അനാവൃതമാകുന്നത്. ഇന്ത്യയിലെ കല്‍ക്കരിയുടെ 32.35 ശതമാനവും, ഇരുമ്പയിരിന്‍റെ 23.32 ശതമാനവും, ചെമ്പിന്‍റെ 33.85 ശതമാനവും, മൈക്കയുടെ 46.51 ശതമാനവും ജാര്‍ഖണ്ടിലാണ് ഉള്ളത്. ജലസേചന പദ്ധതികള്‍ക്കായി 75.2 ശതമാനം, വ്യവസായ ശാലകള്‍ക്കായി 34 ശതമാനം, ഖനനത്തിനായി 29.6 ശതമാനം, പ്രതിരോധ സ്ഥാപനങ്ങള്‍ക്കായി 89.7 ശതമാനം, വന്യജീവി സംരക്ഷണത്തിനായി...
Read more »

Tags: , , ,
Posted in അനുസ്മരണം, അവകാശങ്ങള്‍, ആദിവാസി | Comments

ഹുസൈന്‍: പ്രതിയും പ്രതീകവും

November 4, 2011
By
ഹുസൈന്റെ ഭാരതമാത

ബ്രിട്ടീഷ് ആധിപത്യത്തിന്റെ പാരുഷ്യങ്ങളെ ചെറുക്കാന്‍ സാംസ്കാരികഭാരതം നിര്‍മിച്ച പ്രതീകമാണ് ഭാരതമാതാ. ദേശത്തെ ദേവസ്ത്രീ/മാതൃദേവതയായി ഭാവന ചെയ്തതിലൂടെ രൂപം കൊണ്ടത് ദൂരവ്യാപകമായ ഒരു ഇന്ത്യത്വം ആയിരുന്നു. നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ തക്കശേഷിയുള്ള ഒരു സങ്കല്‍പമായി അത് ഇന്ത്യന്‍ പൊതുബോധത്തില്‍ നിഗൂഹനം ചെയ്യപ്പെട്ടു. അബനീന്ദ്രനാഥ റ്റാഗോറിന്റെ ‘ഭാരതമാതാ’യില്‍ നിന്നും ഉത്ഭൂതമായ അനേകം ഭാരതമാതകളുണ്ട്. എംഎഫ് ഹുസൈനില്‍ എത്തുമ്പോള്‍ ഈ ഭാരതസ്ത്രീ നഗ്നമായി ബലാത്സംഗം ചെയ്യപ്പെടുകയാണ്. ഏറ്റിവെച്ച അര്‍ത്ഥഭാരങ്ങളില്‍ നിന്ന് രാജ്യത്തെ വിമോചിപ്പിച്ചു കൊണ്ടാണ് ഹുസൈന്‍ ഭാരതാംബയുടെ മാനം ഭംഗപ്പെടുത്തിയത്. സദാചാര...
Read more »

Tags: , , ,
Posted in അനുസ്മരണം, രാഷ്ട്രീയം | Comments

ദരീദ എന്ന പാഠം

September 7, 2011
By
ദരീദ എന്ന പാഠം

"There is nothing outside the text"—ഒരു പക്ഷേ ദരീദയുടെ ഏറ്റവും കുപ്രസിദ്ധിയാര്‍ജിച്ച പ്രഖ്യാപനം ആയിരിക്കുമിത്. ഒരു വായനയ്ക്കും പുസ്തകത്തെ അതു ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് മാറ്റിത്തീര്‍ക്കാന്‍ കഴിയില്ല. പുസ്തകത്തിന്‌ പുറത്തു നിന്ന് മറ്റേതെങ്കിലും വസ്തു/ആശയം ഇവയുടെ സഹായം തേടുന്നത് നമ്മെ വീണ്ടും കേന്ദ്രം/ലോഗോ സെന്‍ട്രിസം എന്നിവയുടെ ഊരാക്കുടുക്കിലേക്ക് ചെന്നെത്തിക്കും. ആകെക്കൂടി ചെയ്യാവുന്നത് പുസ്തകത്തിലെ ദ്വന്ദ–വൈരുധ്യങ്ങളെ (binary oppositions) വെളിച്ചത്തു കൊണ്ടുവരുക എന്നതു മാത്രമാണ്. അപനിര്‍മാണ വായന നമ്മെ തുറന്നു വിടുന്നത് ഇങ്ങനെ നിരവധി സാധ്യതകളുടെ...
Read more »

Tags: , , ,
Posted in അനുസ്മരണം, തത്വചിന്ത | Comments

DP ON EMAIL

Your Email:

വിഷയങ്ങള്‍