Latest Story

കൂടന്‍കുളം: ജനകീയ സമരവും ഇടതുപക്ഷവും

May 19, 2012
Koodankulam-March-16

ഏഷ്യയിലെ ഏറ്റവും വലിയ കാറ്റാടിപാടം തിരുനെല്‍വേലിയിലാണ്.തമിഴ്‌നാട്ടില്‍ കാറ്റ് ഉറവിടമാക്കി 5,800 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു. കൂടംകുളത്ത് ആറു റിയാക്ടറുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ അവയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ട് നമുക്ക് ഉണ്ടാക്കാവുന്ന പരവാമധി ഊര്‍ജം 100 മേഗാവാട്ട് വൈദ്യുതി മാത്രമാണ്. കൃത്യമായ രീതിയില്‍ മറ്റ് പ്രകൃതിദത്ത ഉറവിടങ്ങള്‍ കൂടി ഉപയോഗിച്ച് ഇന്ത്യയ്ക്ക് വൈദ്യുതി ക്ഷാമത്തെ മറികടക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കേ കോടികളുടെ നഷ്ടത്തിന്റെ പേരില്‍ നാം കണ്ണടയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ജീവിതസമരത്തോടാണ്. മരണം വരെ സമരം ചെയ്യുമെന്ന് പറയുന്ന ഒരു ജനതയുടെ ആത്മവിശ്വാസത്തെ കണ്ടില്ലെന്നു നടിക്കുന്നത് ഏത് രാഷ്ട്രീയ ബോധത്തിന്റെ മറുപുറമാണ്?
Read more »

നാടന്‍ പാട്ട് അച്ചടിയില്‍: ചരിത്രവും ധര്‍മവും

May 17, 2012
folk

ഫോക്‌ലോര്‍ പഠനത്തെ സംബന്ധിച്ചിടത്തോളം ഫോക്‌ലോര്‍ എന്നത് വര്‍ത്തമാനകാലത്ത് നിലനില്ക്കുന്നതാണ്. ഇന്നലെയുടെ പിന്‍ബലം അതിന് ഉണ്ടായിരിക്കാം. എന്നാല്‍ അത് ഒരു പഴയ വസ്തുവല്ല. നാടന്‍ പാട്ടുകള്‍ ഇന്നിനെക്കുറിച്ചുള്ള, വര്‍ത്തമാന സംഭവങ്ങളോടുള്ള ജനതയുടെ പ്രതികരണം ആണ്. ഫോക്‌ലോര്‍ പഠനവും വര്‍ത്തമാനകാലത്തെ കുറിച്ചുള്ള പഠനമാണ്, അങ്ങനെ വരുമ്പോള്‍ ശേഖരിക്കപ്പെടുകയും പഠിക്കപ്പെട്ടവയുമായ നാടന്‍പാട്ടുകള്‍ അവയുടെ വിശദീകരണത്തില്‍ പറയുന്നതുപോലെ ചരിത്രാംശമുള്ള ചില വസ്തുതകളാണ് ജനത അവരുടെതെന്ന് കരുതി പ്രയോഗിക്കുകയും പുനരുല്പാദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ കാണപ്പെടുന്ന, കൂട്ടായ്മയുടെ...
Read more »

ജെഎന്‍യു: ചുവര്‍ചിത്രങ്ങള്‍ക്കപ്പുറത്തെ പൊതുബോധം

May 15, 2012
aisa

ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ താരതമ്യേന സാനിധ്യം കുറഞ്ഞ എംഎല്‍ ലിബറേഷന് കൈക്കൊള്ളേണ്ട രാഷ്ട്രീയ നിലപാടുകളും അതിന്റെ സങ്കീര്‍ണതകളും സിപിഎമ്മിനെ അപേക്ഷിച്ച് എളുപ്പവും ഏകമുഖവുമാണ്. ഇവിടെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ നിലനിന്നു പ്രവര്‍ത്തിക്കേണ്ട സിപിഎമ്മിന് തങ്ങളുടെ നയത്തെ പലപ്പോഴും ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയവുമായി ഏറ്റുമുട്ടിക്കൊണ്ടോ, വിലപേശല്‍ രാഷ്ട്രീയത്തിന് വിധേയമാക്കികൊണ്ടോ മാത്രമാണ് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടി വരുന്ന സിപിഎമ്മിന്റെ നയസമീപനങ്ങളെ ഏറിയോ കുറഞ്ഞോ പിന്തുണക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഐസ, എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കുന്നതും. ഈ...
Read more »

കുലവും, കുലപതിയും, പിന്നെ കുലംകുത്തികളും

May 14, 2012
Courtesy: Ouutlook

ഈ കുലംകുത്തി പ്രയോഗത്തെ ന്യായീകരിച്ചു കൊണ്ട് രംഗത്തു വന്ന ചിലര്‍ പറഞ്ഞത് വിജയന് പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യതയില്ലെന്നാണ്. തീര്‍ച്ചയായും പിന്തിരിപ്പന്‍ പൊതുബോധത്തെ ന്യായീകരിക്കേണ്ട ബാധ്യത കമ്യൂണിസ്റ്റുകാര്‍ക്കില്ല. മാത്രമല്ല, അതിനെ ആക്രമിച്ചു തോത്പിക്കേണ്ട ഉത്തരവാദിത്വമുണ്ട് താനും. എന്നാല്‍, പാര്‍ടി വിട്ടു പോയി വേറെ ഇടതുപക്ഷ പാര്‍ടിയുണ്ടാക്കി കോഴിക്കോട് ജില്ലയിലെ ഏതാനും ഗ്രാമങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഒരു പറ്റം സഖാക്കളെ കുലംകുത്തികളെന്ന് ആവര്‍ത്തിച്ചു വിളിക്കുന്നതിലൂടെ ഏതു പൊതുബോധത്തെയാണ് കേരളത്തിലെ...
Read more »

ഒരു രക്തസാക്ഷിയുടെ യാത്രാമൊഴി

May 9, 2012
poem

കതിരുകൊയ്യുന്ന കരവിരുതില്‍ നീ എന്റെ കഴുത്തുറുത്തു മാറ്റിയത് വരാനിരിക്കുന്ന ഏതു വസന്തത്തിന്റെ വഴിപാടിനാണ്? തെരുവില്‍ സഹാജാതന്റെ നിണം സംഗീതം പോലെ ഒഴുകി നടക്കുന്ന കാലം വരും എന്ന് നീ പാടുന്നത് ഏതു മദപ്പാടിന്റെ വിരിഞ്ഞുതൂകലാണ്? ദുര്‍ബലമാകുന്ന വിശ്വാസത്തിനും ജീര്‍ണിച്ച ഗോത്രബോധത്തിനും ഇടയിലിങ്ങനെ നീറിനീറികഴിയാന്‍ എന്റെ സഖാക്കളെ തള്ളിയിട്ടു നീ ഏതു വീഞ്ഞിന്റെ നിശാനാട- കങ്ങളില്‍ ചേക്കേറുകയാണ്
Read more »

പാപിനികളും ഗ്രാന്‍ഡ്മാസ്റ്ററും

May 6, 2012
grandmaster

ഭര്‍ത്താവുമായി പിരിഞ്ഞു ജീവിക്കുകയാണെങ്കിലും, നഗരത്തിലെ പ്രധാന അഭിഭാഷകയായ ദീപ്തിയുടെ മനസില്‍ ഇപ്പോഴും അയാളോടുള്ള ആരാധനയുണ്ട്. മാത്രമല്ല, ജീവിതത്തില്‍ ഒരു പുരുഷനുണ്ടെങ്കില്‍ അത് അയാളാണ് എന്നു പറഞ്ഞു കൊണ്ട് തന്റെ പാതിവ്രത്യം തെളിയിക്കേണ്ട ചുമതലയും അവള്‍ക്കുണ്ട്. ഇല്ലെങ്കില്‍ സൈക്യാട്രിസ്റ്റ് ജേക്കബുമായുള്ള ദീപ്തിയുടെ സൗഹൃദത്തെ കുറിച്ച് പ്രേക്ഷകര്‍ ശങ്കിച്ചു പോയെങ്കിലോ എന്ന് സംവിധായകന്‍ ഭയന്നു കാണും. ഭാര്യയെ ചന്ദ്രശേഖരന്‍ കൈ നീട്ടിയടിക്കുമ്പോഴും, സിദ്ദിക്കിന്റെ കഥാപാത്രം തന്നെ വഞ്ചിക്കാന്‍ ശ്രമിച്ച ചന്ദ്രികയെ മുഖത്തു...
Read more »

ആരാണ് ഇതു ചെയ്തത്?

May 5, 2012
TP

സത്യം എത്രയും പെട്ടെന്ന് വെളിച്ചത്തു കൊണ്ടു വരികയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഒപ്പം കൊല്ലപ്പെട്ട സഖാവിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പ് ഉടനേ നിര്‍ത്തുകയും. കൊലയാളികള്‍ ആരായാലും, എത്ര വലിയവരായാലും, ഏതു പാര്‍ടിക്കാരായാലും അവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. സത്യം വെളിച്ചത്തു വരേണ്ടതുമുണ്ട്. അല്ലെങ്കില്‍ അപകടം കേരളത്തിനാണ്. നാമെല്ലാവരും ചേര്‍ന്ന് പണിതിയുയര്‍ത്തിയ കേരളത്തിന്. സഖാവ് ടിപിക്ക് അന്ത്യാഭിവാദ്യങ്ങള്‍.
Read more »

രക്തസാക്ഷി എന്നനിലയില്‍ ഒരു പെണ്‍സഖാവിന്റെ ചില്ലിട്ട പടം….

May 3, 2012
red-flag-ana-bikic

അച്ഛന്റെ പേപ്പര്‍ കൂനയില്‍ നിന്നാണ് കാറല്‍ മാക്സിനെ കളഞ്ഞു കിട്ടിയത് പൂജയ്ക്ക് വയ്ക്കാന്‍ മോന്റെ പുസ്തകം തപ്പിയ മുത്തശിക്ക് പാരീസ് കമ്യൂണ്‍ കിട്ടിയതും അതേ പേപ്പര്‍ കൂനയില്‍നിന്നു തന്നെ ഹെഗലും മാര്‍ക്സും കൈകൊട്ടിക്കളിക്കുന്നതിനിടയിലാണ് മാര്‍ക്സിനെ ഞാന്‍ അടിച്ചോണ്ട് പോന്നത് അച്ഛനാണെന്ന് കരുതിയാണ് ആദ്യം ഉമ്മവച്ചത്. ഉമ്മറച്ചുവരിലെ മാലയിട്ട ചിത്രം അച്ഛനെന്നു ഞാന്‍ വിശ്വസിച്ചതേ ഇല്ല അതിനേക്കാള്‍ എനിക്കിഷ്ടം ഈ ചൊറിയന്‍ താടിക്കാരനെയായിരുന്നു ചൂണ്ടികാണിച്ചു തരാന്‍ അമ്മയില്ലാതെ പോയതുകൊണ്ട് എനിക്കിഷ്ടമുള്ളവരെ ഞാന്‍ അച്ഛാ എന്ന് വിളിച്ചു പെറ്റവയറിന്റെ രാഷ്ട്രീയം പറയാന്‍ ആളില്ലാത്തതുകൊണ്ട് കണ്ടവരെയൊക്കെ അമ്മേയെന്നും
Read more »

നാലാമത്തെ ചുവടുവപ്പ്

May 1, 2012
edit

നല്ല ലേഖനങ്ങള്‍ കണ്ടെത്തല്‍ എല്ലായ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. വലിയ സാമ്പത്തിക മുടക്കൊന്നുമില്ലാതെ ചെറിയ രീതിയില്‍ തുടങ്ങിയ, പരിമിതമായ വായനക്കാരുള്ള ഒരു ഓണ്‍‌ലൈന്‍ മാഗസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ആരംഭകാലത്ത് നേരിട്ട ബുദ്ധിമുട്ട് ഇക്കാര്യത്തില്‍ ഇപ്പോഴില്ല എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. അതിനു കാരണം അര്‍പ്പണമനോഭാവമുള്ള ഒരു കൂട്ടം മികച്ച യുവ എഴുത്തുകാര്‍ ഇന്നു ദില്ലിപോസ്റ്റിനോടൊപ്പമുണ്ട് എന്നതു തന്നെയാണ്. ഇതില്‍ ഭൂരിഭാഗം പേരും ഗവേഷകരാണ്....
Read more »

സ്ത്രീപക്ഷത്തല്ല ഈ ഫിമെയില്‍

April 28, 2012
22-Female-Kottayam3

സമൂഹത്തില്‍ ആകമാനമുള്ള സ്ത്രീ വിരുദ്ധതയെ വ്യക്തികളിലേയ്ക്കും അവരില്‍ നിന്നും അവരുടെ ലൈംഗികാവയവങ്ങളിലേക്കും ഒതുക്കികാണുക എന്ന വലിയ അപരാധമാണ് ഈ ചിത്രം ചെയ്യുന്നത്. അത് സ്ത്രീവിരുദ്ധ ആശയങ്ങള്‍ നിരന്തരം ഉത്പാദിപ്പിക്കുന്ന പിതൃദായകക്രമത്തെ (ഉദ്ദൃത സാമൂഹിക-സാസ്കാരിക ലിംഗത്തെ) കണ്ടില്ലെന്നു നടിക്കലാണ്. അങ്ങിനെ ഈ ചിത്രത്തിലെ ടെസ്സയുടെ പ്രതികാരം പുരുഷമേല്‍ക്കോയ്മയ്ക്ക് യാതൊരു പോറലുമേല്‍പ്പിക്കാതെ "ലിംഗാ"ധിഷ്ഠിതം മാത്രമായി നിലകൊള്ളുന്നു.
Read more »

ഏറെ പഴക്കം ചെന്ന മേല്‍ക്കൂര

April 27, 2012
illus-hameeda

പെട്ടന്ന് പരിചിതമായ കുറെ ശിരസുകള്‍ എന്നെ വലയം വയ്ക്കാന്‍ തുടങ്ങി. അതില്‍ ഗുജറാത്തിലേക്ക് കെട്ടിച്ചയച്ച എന്റെ കൂട്ടുകാരിയുടെ മുഖവും ഉണ്ടായിരുന്നു. വിളറി വെളുത്ത മുഖം, പൂച്ചക്കണ്ണ്, അവിടമാകെ പാറിപ്പറക്കുന്ന ചുരുണ്ടിടതൂര്‍ന്ന മുടി. പിന്നാലെ, ഈ അടുത്തിടെ മരണപെട്ട അവളുടെ ഉമ്മയുടെ മുഖവും, വെറ്റില ചവച്ചു നിര്‍വികാരമായി തൂണില്‍ ചാരിഎന്നെ നോക്കി മിന്നിമറയുന്നു. ഉലക്കകൊണ്ട് എന്തോ ഇടിക്കുന്നു അവളുടെ വല്യുമ്മ, പൂച്ചക്കണ്ണികള്‍, സുന്ദരിമാര്‍, നിര്‍വികാരത തളം കെട്ടിയ മുഖങ്ങള്‍ രൂപമില്ലാത്ത...
Read more »

സൈബര്‍ സാങ്കേതികതയും മലയാള ഭാഷയും

April 19, 2012
computer

തിര്‍ വരമ്പുകളേയും, ഭൗതിക പ്രതലങ്ങളേയും ഭഞ്ജിക്കുമ്പോഴാണ് ഭാഷാമുന്നേറ്റങ്ങള്‍ വിപ്ലവാത്മകമാകുന്നത്. കേരളത്തിന്റെ ഭൌമ അതിര്‍ത്തിയില്‍നിന്നും ദൂരേയ്ക്കു സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ആശയാവിഷ്കാരത്തിനുള്ള, അല്ലെങ്കില്‍ സംവേദനത്തിനുള്ള, പരിസരം കൂടിയാണ് മലയാളം ഫോണ്ട് എന്ന നൂതന സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെയും, പിന്നീട് ബ്ലോഗിംഗിലൂടെയുമൊക്കെ സാധ്യമായത്. ഇന്ന് മലയാളത്തിന്‍റെ പല മേഖലകളിലും ഐ-മലയാളികള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതിന് നിദാനമായത് ഇത്തരം മുന്നേറ്റങ്ങളാണ്.
Read more »

ആരോടും മമതയില്ലാതെ

April 18, 2012
mamata6

രു കാര്‍ട്ടൂണ്‍ തെയ്യാറാക്കി ഇമെയില്‍ വഴി പ്രചരിപ്പിച്ചതിന്റെ പേരില്‍ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ രസതന്ത്രാധ്യാപകന്‍ അംബികേഷ് മഹാപത്രയെ അറസ്റ്റുചെയ്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടി അത്യന്തം അപലപനീയവും അടിസ്ഥാന ജനാധിപത്യ മര്യാദകള്‍ക്കു പോലും നിരക്കാത്തതുമാണ്. സ്വേച്ഛാധിപത്യ പ്രവണതയുള്ളവരുടെ അടിസ്ഥാന സ്വഭാവമാണ് കാര്‍ട്ടൂണുകളോടും കാര്‍ട്ടൂണിസ്റ്റുകളോടുമുള്ള എതിര്‍പ്പ്. പക്ഷേ, ഒരു ജനാധിപത്യ രാജ്യത്തില്‍ അത്തരം പ്രവണതകളെ കൂട്ടായി തന്നെ ചെറുത്തു തോല്പിക്കേണ്ടതുണ്ട്. കാര്‍ട്ടൂണ്‍ വരയ്ക്കാനുള്ള...
Read more »

ജെഎന്‍യു: ചരിത്രത്തെ ആര്‍ക്കാണ് ഭയം?

April 16, 2012
Courtesy: The Hindu

നാലു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം 2012 മാര്‍ച്ച് ഒന്നാം തീയതി നടന്ന ജെഎന്‍യുഎസ്‌യു തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യാ സ്‌റ്റുഡന്റ്സ് അസോസിയേഷന്‍ (AISA—ഐസ) എന്ന സംഘടന നേടിയ മുമ്പുണ്ടായിട്ടില്ലാത്തവിധമുള്ള വിജയവും ഇതുവരെയുണ്ടായിട്ടുള്ള 38 യൂണിയനുകളില്‍ 22 യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കിയ എസ്എഫ്ഐ നേരിട്ട തിരിച്ചടിയും ഇതിനോടകം  അനവധി ചര്‍ച്ചകള്‍ക്ക് വിഷയമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്‌തുകൊണ്ട് നിരവധി ആനുകാലികങ്ങളില്‍ ലേഖനങ്ങളും പ്രത്യക്ഷപ്പെട്ടു. ഈ സംവാദങ്ങളില്‍ ഉയര്‍ന്നു...
Read more »

DP ON EMAIL

Your Email:

വിഷയങ്ങള്‍

Side Curtain